Sunday, September 04, 2005

ശ്രാദ്ധം

Onam 2005 ഓണം 2005 viswanathan prabhakaran kuwait thanikkudam ഈ പോസ്റ്റു വായിക്കാൻ ദയവുചെയ്തു ചിത്രത്തിൽ ക്ലിക്കു ചെയ്യുക...

14 comments:

  1. oNaaSamsakaL, thaankaL_kkum aachchikkum ammakkum matuLLavar_kkum!!!
    -4S-

    ReplyDelete
  2. “ഓണം ആഘോഷിക്കാൻ കഴിയുന്നവർക്കെല്ലാം ആശംസകൾ”



    ------------------------
    വിശ്വപ്രഭ ഇങ്ങനെ ഓണത്തിനും ചങ്ക്രാന്തിക്കും മാത്രം ബ്ലോഗു തുറക്കുന്നതുകൊണ്ടല്ലേ ശപ്പന്മാർ(spammers) ചാടിവീഴാനും ഇപ്പോ വാക്കുപരിശോധന ഏർപ്പെടുത്തേണ്ടിവന്നത്?

    ReplyDelete
  3. റമ്മിന്റെ കുപ്പി മാത്രം എനിയ്ക്കിഷ്ടായില്ല. ചെത്തിയിറക്കുന്ന വരെ കാക്കായിരുന്നു.

    ReplyDelete
  4. ഇത്ര ദൂരനിന്നെ കുപ്പി കണ്ടാൽ റമ്മാണെന്നൊക്കെ മനസ്സിലാവുമോ കെവിനേ?

    വിശ്വം ക്ഷമിക്കുക: “ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്ന് കൌതുകം” എന്നാണല്ലോ!

    ReplyDelete
  5. ഇഷ്ടോ, ക്ഷീരമുള്ളൊരകിടിൻചുവട്ടിലെ ചോരത്തുള്ളിയെനിക്ഷിഷ്ടമായില്ലെന്നല്ലേ ഞാൻ പറഞ്ഞതു്? പിന്നെ ദൂരെനിന്നു കണ്ടു മനസ്സിലാക്കാനൊക്കെ ഇപ്പോ കുറച്ചു ബുദ്ധിമുട്ടാ, കണ്ണട മാറ്റണ്ട സമയായീന്നർത്ഥം. ഇതിപ്പോ മണം പിടിച്ചു തിരിച്ചറിഞ്ഞതാ.
    എല്ലാർക്കും മുൻകൂറോണാശംസകൾ.

    ReplyDelete
  6. ഒരുപാടൊരുപാട് അകലെ നിന്നൊരു ഓണമുണ്ണാമാവേലി

    ആശംസ പറയുമ്പോൾ ദു:ഖത്തിന്റേം സന്തോഷത്തിന്റേം ഇടയിലൂടെ ചാഞ്ചാടിക്കൊണ്ട് ഒരു മനസ്സ് ഇവിടെ.....
    ഇങ്ങു ദൂരേ......


    എന്നെങ്കിലുമൊരിക്കൽ കുറേ പൂക്കൾ ഈ മുറ്റത്തും നൃത്തം വെക്കുമെന്നുള്ള കൊച്ചു സ്വപ്നം താലോലിച്ചുകൊണ്ട്.....

    എല്ലാവർക്കും ഓണാശംസകൾ നേർന്നുകൊണ്ട്......

    ReplyDelete
  7. അന്വേഷിച്ചപ്പോഴറിഞ്ഞത് ആ ക്ഷീരക്കുപ്പി ഓൾഡ് കാസ്കാണെന്നും ഓണത്തിനത് ഫാസ്റ്റ് മൂവിങ്ങാണെന്നും.
    അങ്ങനെ വരുമ്പോ ഇലയിൽ കക്കായിറച്ചി പോലും കാണും.
    മാവേലി എന്തെല്ലാം കാണേണ്ടിവരും??!!!

    ReplyDelete
  8. ഇഷ്ടപ്പെട്ടതുകൊണ്ടല്ല കെവിൻ, റമ്മിൻ‌കുപ്പി അവിടെ വന്നത്.

    നമ്മുടെ ഓണത്തിന്റെ പുതിയ പരിച്ഛേദം ഇങ്ങനെയാണ്.

    നമുക്കിപ്പോൾ കള്ളു വേണ്ട, റം മതി.
    ഇളനീർ വേണ്ട, കോളനിനീർ മതി.

    കെട്ടിയുടുത്തു ബലിച്ചോറുണ്ണാൻ വന്നിരിക്കുന്ന വിരുന്നുകാരൻ അമ്മാവന്റെ അനുഗ്രഹാശിസ്സുകൾ വേണ്ട, ആടയും ആഭരണങ്ങളും അയാൾ കൊണ്ടുവന്നിരിക്കുന്ന സെൽഫോണും മതി.

    മുറ്റത്തെ തെങ്ങിൽ നിന്നും ചെത്തിയിറക്കുന്ന മധുരക്കള്ളിനു കാത്തുനിൽക്കാൻ നമുക്കിനി നേരമില്ല.

    ഇടിഞ്ഞ തറവാട്ടുമതിലുകളിൽ നാം ഈയിടെ എഴുതിവെക്കുന്ന ചുമരെഴുത്തുകളെല്ലാം പെരുംനുണകളാണ്.പഴയതു കെട്ട വിലയ്ക്കുവാങ്ങി പുതിയതു കെട്ടിയേൽ‌പ്പിക്കാനുള്ള പരസ്യങ്ങൾ!

    ആശംസകളാണത്രേ, ആശംസകൾ പോലും!

    ബലിപിണ്ഡത്തിനും പാൽ‌പ്പായസത്തിനും ഇടയിലൂടെ നൂന്നു കടന്ന് തൊണ്ടയിൽ അവ റമ്മിന്റെ മൂർച്ചയോടെ കോർത്തുവലിക്കുന്നു...

    ഇല്ല, പാലരുത്, പപ്പടവുമരുത്! ഇതു പതിനാറാമത്തെ അടിയന്തിരമാണ്.

    പച്ച മരിക്കുന്നു. ഇനി കത്തിയും ചോന്നാടിയും മാത്രം...


    കടലുകൊണ്ടൊരു ചുവട്‌. ആകാശം കൊണ്ടൊരു മറുചുവട്‌. താനെറിഞ്ഞുണ്ടാക്കിയ മണ്ണു തിരിച്ചുവാങ്ങാൻ പാട്ടക്കുടിശ്ശികയും കൊണ്ട് മൂന്നാംചുവടുമായി മഴുവെത്തുന്നു...

    അങ്ങനെയാണ് പുതിയ പൊന്നോണത്തിന്റെ ചിത്രം
    ഇത്ര വിചിത്രമായിത്തീരുന്നത്...
    ഇത്ര വർണ്ണാഭമായിത്തീരുന്നത്....
    ഇത്ര വിഷണ്ണമായി ത്തീരുന്നത്...

    ReplyDelete
  9. അറിഞ്ഞിരുന്നാലും അറിയായ്ക ഭാവിക്ക
    കാണുന്നതതെങ്കിലും കണ്ടില്ലെന്ന് നടിക്ക

    ReplyDelete
  10. nice work,maveli offering a 'sadhya'to person who got only a Rum ?? its too late man, if he had good food in his early life he may not taste Rum at the first place !come on,he doesn't have a mobile.undayirunnengil athu vittu nalloru "signature' vangiyene..

    ReplyDelete
  11. വിശ്വത്തിന്റെ ബ്ലോഗു വായിച്ച ശേഷം
    മാവേലി പാതാളത്തിൽ രണ്ടുചാൽ നടന്നു.
    മാവേലി ചിന്തിച്ചു, വിശ്വം പറഞ്ഞത് എത്ര ശരിയാണ്.

    മന്നൻ ഒരിടം തപ്പി ഇരുന്നു.
    ഇനിയും യാത്രയ്ക്കുള്ള ഒരുക്കങ്ങളൊന്നുമായില്ല.
    യാത്രയ്ക്കുതന്നെ തോന്നുന്നില്ല.

    പരസ്യക്കാരും ചാനലുകാരും ഘോഷയാത്രക്കാ‍രും ഈയുള്ളവനെ കോമാളിവേഷം കെട്ടി നിർത്തിയിട്ടുണ്ടാവും.
    വയ്യ അതൊന്നും കാണാൻ.

    മന്നൻ ഓർത്തു, ഞാൻ ഇവരുടെ രാജാവായിരുന്നോ അതോ വിദൂഷകനായിരുന്നോ?

    ReplyDelete
  12. വളരെ നല്ല ഒരു കവിതാ ശകലമായിട്ടുണ്ട്‌ വിശ്വം ചേട്ടാ. ഈ ചിത്രത്തിലെ ഗ്രാഫിക്സ്‌ ധ്വനിപ്പിച്ച സമകാലിക ഓണ സദ്യയുടെ പകർപ്പ്‌ എനിക്ക്‌ വളരെയേറെ ഇഷ്ടമായി.

    ReplyDelete
  13. വിശ്വേട്ടൻ, ഇന്നാ ഇത് കണ്ടത്. ഉഗ്രനായി!
    ഓണാശംസകൾ - വിശ്വേട്ടനും കുടുംബത്തിനും!

    ReplyDelete

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...