ലീലേച്ചി പോയി.....
ഉറക്കത്തിലേക്കു പിന്നെയും പിന്നെയും വീണുപോകുന്ന യാമങ്ങളിൽ കളിപ്പന്തലിന്റെ വക്കത്തെവിടെയോ തിരിഞ്ഞുകിടന്നു മയങ്ങാൻ ശ്രമിക്കുമ്പോളാണ് ലീലേച്ചി വിളിച്ചുണർത്താറ്.
രാവിലെ മൂന്നുമണിക്ക് കിളികളും കാറ്റും ഉണരുന്നതിനു മുൻപ്, നിർമാല്യത്തിനും മുൻപ്, അവർ ഒരു ഗാനസുധയായി ഒഴുകി ഇറങ്ങി വരും.
“സാന്ദ്രാനന്ദാവബോധാത്മക....”
ഉണ്ണിക്കണ്ണനുചുറ്റും നിരന്നുനിന്ന് ആലവട്ടം വീശുന്ന ഉപനിഷദ്സുന്ദരികളിലൊരാളായി ആചന്ദ്രസൂര്യാന്തകാലത്തോളം വിരാജിക്കാൻ അവരിപ്പോൾ വൈകുണ്ഠത്തിനു പോയിരിക്കുന്നു...
ഹരിനാമകീർത്തനത്തിന്റെ, ജ്ഞാനപ്പാനയുടെ, നാരായണീയത്തിന്റെ...
വരികൾക്കിടയിൽ ഇനിയെന്റെ ഇത്തിരി ഗദ്ഗദപ്പൊട്ടുകൾ നിസ്വനമായ താളപ്പാടുകളിടും....
എന്റെ ലീലേച്ചി പോയി....!
Monday, October 31, 2005
Subscribe to:
Post Comments (Atom)
1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...
-
ജ്യോതീ , ഡാലീ , തമോഗര്‍ത്തം അവസാനമല്ല, ഇല്ലായ്മയല്ല! അതു കാണുന്ന നമുക്കല്ലേ അപ്പുറം ഇരുട്ടായും ഉണ്മയുടെ മുങ്ങിപ്പോവലായും തോന്നുന്നത്? അതിന...
-
ഇങ്ങനെയൊരു പോസ്റ്റ് ഇവിടെ എഴുതേണ്ട ഗതികേട് വരാതിരിക്കാന്‍ കഴിഞ്ഞ ഒരു മാസമായി ഏറെ ശ്രമിച്ചതായിരുന്നു ഞാന്‍. എല്ലാ കോര്‍പ്പറേറ്റു മിഷനുകളിലും...
-
വല്ലപ്പോഴും ചിലപ്പോള്‍, വളരെ അപൂര്‍വ്വമായിത്തന്നെയെന്നുപറയാം, ചില ദിവസങ്ങളില്‍ നമുക്ക് ആനന്ദക്കണ്ണീര് വരും. ഇന്ന് എനിക്ക് അങ്ങനെയൊരു ദിവസമാ...
പുണ്യം ചെയ്ത ജന്മം!
ReplyDeleteമലയാളം ഉള്ളിടത്തോളം കാലം അവർ ജീവിക്കും...
പരേതാത്മാവ് നിത്യശാന്തിയടയട്ടെ!
.................................
ReplyDeletekandu kandangirikkum janangale
ReplyDeletekandillennu nadikkunnathum bavan.
She was a mystic enchanting alltime singer. Will be remembered till the time music is a weakness to mankind.
Culmination:-
Once upon a time there was a lady primeminister named Indira Gandhi was here and she shed her blood for the country's integrity on this day. It went un noticed by the blog I presume. Unfortunately Gandharvan is outside the fence and could not do anything.
It is not late- SOS
കടന്നുപോകുന്ന ഓരോ ഒക്റ്റോബർ 31നും ഒട്ടും മറക്കാതെ ആ ജീവിതവും മരണവും മനസ്സിലൂടെ പ്രദക്ഷീണം വെക്കാറുണ്ട്.
ReplyDeleteഎങ്കിലും മഹദ്‌വ്യക്തിത്വങ്ങളെ ഏതു നിലയ്ക്കും താറടിച്ചുകാണിക്കുന്നത് ഒരു ഫാഷനും ഹോബിയും ആയ ഇക്കാലത്ത് എന്തിനു വേണ്ടി നാം അത്തരം വലിയ പേരുകളെ അനർഹമായ ഈ വഴിയോരങ്ങളിലേക്ക് വലിച്ചിഴയ്ക്കണം?
ഒരു പുനർജന്മത്തിൻ ചിറകു നൽകി അവർ
ReplyDeleteസ്വരങ്ങളായ് വാനിൽ പറന്നുയർന്നു...
ഒരിക്കലും മരിക്കാത്ത ആ സ്വരവീചികള്‍ പക്ഷെ
ReplyDeleteഎരിയുന്നൊരോര്‍മ്മയില്‍ എണ്ണയായ്ത്തീരുമോ?
നന്ദി.. ഒരു തുള്ളിയെണ്ണയ്ക്ക് ഞാനും കടക്കാരന്‍.
:)
ReplyDeleteവിശ്വപ്രഭ ഇപ്പോ എന്താ എഴുതാത്തേ?
ReplyDeleteതിരക്കുകൾ?