തുലാം യാത്ര പറഞ്ഞു പടിയിറങ്ങാറായി.
പര്‍ജ്ജന്യന്റെ തേരോട്ടമാണിനി.
പാടുന്നവന്‍ വിശ്വാവസു. ആടുന്നവള്‍ വിശ്വശ്രീ.
കല്ലടിക്കോടന്‍ മലകള്‍ക്കു കിഴക്കുനിന്നും ചുരം കടന്ന് അവര്‍ വന്നു...
അകമ്പടിക്ക് കറുത്ത ചെട്ടിച്ചികളുടെ ഘോഷയാത്ര...
നേര്‍ത്തുനേര്‍ത്ത് ഇടയ്ക്കൊക്കെ മുറിഞ്ഞും തിരിഞ്ഞും അവരുടെ ഓളപ്പാടുകള്‍ ഇല്ലാതായിത്തീരുന്നു.
മുറുക്കിച്ചുവന്ന തൊള്ളകളില്‍ കാര്‍ക്കശ്യവും ബഹളവും മാഞ്ഞുമാഞ്ഞുപോയി. വല്ലപ്പോഴും ഊര്‍ന്നുവീഴുന്ന ഗദ്ഗദബിന്ദുക്കള്‍ മാത്രം പുഷ്കരത്തിന്റെ നാലുവശത്തും തെറിച്ചുവീണു.
മുക്രയിട്ടു പോരുവിളിച്ചുനടന്ന ചെമ്പന്‍ മൂരിക്കുട്ടന്മാര്‍ തളര്‍ന്നൊതുങ്ങുകയാണ്.
വരിവരിയായി നടന്നുകൊണ്ടിരുന്ന അവയുടെ കുളമ്പുകള്‍ക്കു കീഴെ ചുട്ടുരുകുന്ന ഗതകാലസ്മൃതികള്‍ ലാവയായി കറുത്തൊഴുകി.
ചക്കിലും ചുഴിയിലും തിരിഞ്ഞമര്‍ന്ന് നഷ്ടപ്രാണമായ ചെളിക്കൂറ്റുകളില്‍ ജരയുടെ ജീവരസങ്ങള്‍ ചേര്‍ന്നുകൂടി...
ക്രമേണ നിര്‍മ്മമനിരാമയമായ കണ്ണുനീര്‍പ്പുഴകളായി ശാന്തമായി നിര്‍വ്വികാരമായി വേഗത കുറച്ച് അവയുടെ ആത്മാവുകള്‍ അന്യോന്യം അലിഞ്ഞുചേര്‍ന്ന് ഒരൊറ്റ പരപ്പായി അസ്തകാംബുധി തേടി പടിഞ്ഞാറോട്ടൊഴുകി.
ആസന്നമായ സ്വൈരഗതിയെക്കുറിച്ച് ഇപ്പോളവര്‍ ഊഹിച്ചുതുടങ്ങിയിരിക്കുന്നു...
പ്രതീക്ഷയില്‍ ഇനി വ്രതങ്ങളുടേയും യാഗങ്ങളുടേയും സമഷ്ടിസായൂജ്യം മാത്രം ശേഷിക്കുന്നു....
അലഞ്ഞുതിരിയുന്ന ജീവനൌകകള്‍ക്കു വഴികാട്ടാനെന്നപോലെ, ഉത്തരാഷാഢം മാത്രം ഒരു ദീപസ്തംഭമായി അങ്ങുമുകളിലൊരിടത്ത് മിന്നിയും മറഞ്ഞും തൂങ്ങിനിന്നു.
വാലറ്റത്തു കാളകൂടവും നിറച്ച് താഴെ ഒരു കരിന്തേളായി ഭവിഷ്യം ഉണ്ണിയെ കാത്തുകിടന്നു.....
Monday, May 02, 2005
Subscribe to:
Post Comments (Atom)
1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...
-
ജ്യോതീ , ഡാലീ , തമോഗര്‍ത്തം അവസാനമല്ല, ഇല്ലായ്മയല്ല! അതു കാണുന്ന നമുക്കല്ലേ അപ്പുറം ഇരുട്ടായും ഉണ്മയുടെ മുങ്ങിപ്പോവലായും തോന്നുന്നത്? അതിന...
-
ഇങ്ങനെയൊരു പോസ്റ്റ് ഇവിടെ എഴുതേണ്ട ഗതികേട് വരാതിരിക്കാന്‍ കഴിഞ്ഞ ഒരു മാസമായി ഏറെ ശ്രമിച്ചതായിരുന്നു ഞാന്‍. എല്ലാ കോര്‍പ്പറേറ്റു മിഷനുകളിലും...
-
വല്ലപ്പോഴും ചിലപ്പോള്‍, വളരെ അപൂര്‍വ്വമായിത്തന്നെയെന്നുപറയാം, ചില ദിവസങ്ങളില്‍ നമുക്ക് ആനന്ദക്കണ്ണീര് വരും. ഇന്ന് എനിക്ക് അങ്ങനെയൊരു ദിവസമാ...
eee pavam Su aakatte ithokke vayichu onnum manassilakathe aalochanayude parvathathilekku kayaran sramichukondirunnu. pidivittal thaazheppovum ennarinjittum.............
ReplyDeleteചേട്ടാ, ക്ഷമിയ്ക്കണേ, ഒന്നും മനസ്സിലാവണ്ടായില്ല്യ.
ReplyDeleteathimanoharamaayirikkunnu. chila vaakkukal maattamayirunnu. Oru vijayan-effect kaanunnu. bhashaye ponnurukkiya ezhuthukaarantey swadeenam swabhavikam :)
ReplyDelete