മനോരമേ, മാതൃഭൂമീ, മറ്റു ചിറ്റമ്മമാരേ,
ഒരുങ്ങിയിരുന്നോളൂ!
ഇവിടെ യുണികോഡ് ബൂലോഗങ്ങളുടെ ഒരു സൌരയൂഥം തന്നെ നിങ്ങളിലേക്ക് ഇടിച്ചിറങ്ങാൻ വേണ്ടി ഒരുങ്ങിവരുന്നുണ്ട്!
ഒരു തിരി ദീപമായി,
ഒരു പൊട്ട് ഹൈഡ്രജനായി,
ധൂളിയായി,
സ്വയം എരിഞ്ഞൊടുങ്ങുന്ന ഉൽക്കാശകലമായി,
പിന്നെ ശിലയും ക്ഷുദ്രഗ്രഹവുമായി,
ഭ്രമണപഥങ്ങളില്ലാത്ത ധൂമകേതുവായി,
പത്മവ്യൂഹം ചമക്കുന്ന ഉപഗ്രഹജാലമായി,
രസമായി (Mercury),
സൌന്ദര്യമായി (Venus),
മന്ദമായി (Saturn),
സമസ്യയായി (Mars),
മഹാതേജസ്സാർന്ന വെള്ളക്കുള്ളനായി (white dwarf),
സമയം ജനിച്ചതും മരിച്ചതും കണ്ടുനിന്ന രൌദ്രഭീമൻ ചോന്നാടിയായി (Red Giant),
നിണമായി
ഞങ്ങൾ ഇത്തിരിക്കുഞ്ഞന്മാർ പാഞ്ഞടുക്കുമ്പോൾ,
നിങ്ങടെ ഒളിച്ചുവെച്ച ദുരാർത്തിയും മഞ്ഞവെളിച്ചവും
ഞങ്ങടെ മഹാബൂഗുരുത്വത്തിന്റെ ഉണ്മകളിലേക്ക്
പിന്നൊരിക്കലും തിരിച്ചുപോവാൻ കഴിയാത്ത വണ്ണം
വിഴുങ്ങിവിസ്മൃതമായിപ്പോകും!
ഒരുങ്ങിയിരുന്നോളൂ!
Tuesday, May 17, 2005
Subscribe to:
Post Comments (Atom)
കാർബൺ ഡൈ ഓക്സൈഡ് ഒരു പാവമാണു്!
ഒരു പുതിയ കാർ എഞ്ചിനായിരിക്കും അതേ ദൂരം അത്രതന്നെ വേഗത്തിൽ പോവുന്ന ഒരു പഴയ കാർ എഞ്ചിനേക്കാൾ കൂടുതൽ കാർബൺ ഡയോക്സൈഡ് സൃഷ്ടിക്കുക ! അഥവാ, ക...

-
ഗ്രാമത്തിലൊരു വായനശാലയുണ്ടായിരുന്നു. അക്ഷരം കൂട്ടിവായിക്കാൻ പഠിച്ച്, അക്ഷരമാണു ബ്രഹ്മമെന്നു തിരിച്ചറിഞ്ഞ നാൾ (രാധ കന്യാകുമാരി കാണാൻ പോയ ...
-
“വിക്കിപീഡിയ പോസ്റ്റ് / ആർട്ടിക്കിൾ വല്ലതും സോമനടിക്കപ്പെട്ടിട്ടുണ്ടോ എന്ന് കൂടി നോക്കൂ.. CC ലൈസൻസ് ആയത് കൊണ്ട് കേസ് കൊടുക്കാൻ പറ്റില്ല എന...
-
വല്ലപ്പോഴും ചിലപ്പോള്‍, വളരെ അപൂര്‍വ്വമായിത്തന്നെയെന്നുപറയാം, ചില ദിവസങ്ങളില്‍ നമുക്ക് ആനന്ദക്കണ്ണീര് വരും. ഇന്ന് എനിക്ക് അങ്ങനെയൊരു ദിവസമാ...
