കൂട്ടത്തില്‍ ഒരു അര്‍ജ്ജുനന്‍ ഉണ്ടായിരുന്നു.
ജനം അവനെ 'കെവിന്‍' എന്നു പേര്‍ വിളിച്ചു.
സിജിയായിരുന്നു കഥയിലെ സുഭദ്ര.
തക്കതായ കാലം എത്തിയപ്പോള്‍ കിരീടി സുഭദ്രയേയും ഹരിച്ചു കൊണ്ടു ഏദന്‍ തോട്ടത്തില്‍ (Bahrain) താമസമാക്കി.
ആയിടെത്തന്നെയാണ് ദത്തശ്രദ്ധനായ സവ്യസാചി ദ്രുപദദേശത്തു ചെന്നൊരു പാഞ്ചാലിയെ സ്വന്തമാക്കിയത്.
ബൂലോഗസുന്ദരിയായ 'അഞ്ജലി'!
കൊണ്ടന്ന സമ്മാനത്തിന്റെ വിലയറിഞ്ഞുകൊണ്ടു തന്നെ മലയാളത്തമ്മ കെവിനോടു പറഞ്ഞു, അഞ്ചല്ല, അയ്യായിരങ്ങള്‍ക്കവളെ പങ്കു വെച്ചുകൊടുക്കാന്‍.
അങ്ങനെയാണ് നവോഢയായ അഞ്ജലി (pAnjali Beta) ഹസ്തിനപുരത്തെത്തിയത്.
ചൂതൊന്നും കളിക്കാതെത്തന്നെ ദുശ്ശാസനന്മാര്‍ അവളുടെ വസ്ത്രങ്ങളപ്പടി പിടിച്ചു വാങ്ങി.
ഖിന്നതയോടെ, എന്നിട്ടും വിനയം ഒട്ടും വിടാതെ, കെവിന്‍ ഇപ്പോള്‍ നഗ്നയായ അഞ്ജലിയെ വിരാടനഗരത്തില്‍ കൊണ്ടു പാര്‍പ്പിച്ചിരിക്കുകയാണ്.
രാജകീയമല്ലെങ്കിലും അന്തസ്സോടെ, കെവിന്‍ സ്വന്തമായി തുന്നിക്കൊടുത്ത വസ്ത്രാഞ്ചലവുമുടുത്ത് സൈരന്ധ്രിയായി അവളിവിടെയുണ്ട്.
ഇവിടെ പല പല വേഷത്തില്‍ അവനവന്റെ ബൂലോഗങ്ങളില്‍ ഒളിച്ചുകഴിയുന്ന ഞങ്ങള്‍ പാണ്ഡവന്മാര്‍ക്കെല്ലാം അവളിപ്പോളും പ്രാപ്യയാണ്.
വലലനായി നളപാകം ചെയ്കയും കൂട്ടത്തില്‍ 'അഞ്ജലികാവേധം' (ഇടഞ്ഞ ആനകളെ ചൊല്‍പ്പടിക്കുനിര്‍ത്തുന്ന വിദ്യ) ചെയ്യുകയുമാണ് വരമൊഴിയന്‍ സിബു.
ഒരു നാള്‍ സൈരന്ധ്രി തിരിച്ചുവരും....
അഴിച്ചിട്ട അവളുടെ മുടിക്കനം ഒരു നാള്‍ വീണ്ടും ചമഞ്ഞൊരുങ്ങി ഇന്ദ്രപ്രസ്ഥത്തിലെത്തും....
അന്നേക്കു വേണ്ടി ഞങ്ങളൊക്കെ കാത്തു കാത്തിരിക്കയാണ്....
Thursday, March 03, 2005
Subscribe to:
Post Comments (Atom)
1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...
-
ഇങ്ങനെയൊരു പോസ്റ്റ് ഇവിടെ എഴുതേണ്ട ഗതികേട് വരാതിരിക്കാന്‍ കഴിഞ്ഞ ഒരു മാസമായി ഏറെ ശ്രമിച്ചതായിരുന്നു ഞാന്‍. എല്ലാ കോര്‍പ്പറേറ്റു മിഷനുകളിലും...
-
ജ്യോതീ , ഡാലീ , തമോഗര്‍ത്തം അവസാനമല്ല, ഇല്ലായ്മയല്ല! അതു കാണുന്ന നമുക്കല്ലേ അപ്പുറം ഇരുട്ടായും ഉണ്മയുടെ മുങ്ങിപ്പോവലായും തോന്നുന്നത്? അതിന...
-
വല്ലപ്പോഴും ചിലപ്പോള്‍, വളരെ അപൂര്‍വ്വമായിത്തന്നെയെന്നുപറയാം, ചില ദിവസങ്ങളില്‍ നമുക്ക് ആനന്ദക്കണ്ണീര് വരും. ഇന്ന് എനിക്ക് അങ്ങനെയൊരു ദിവസമാ...
viswam,
ReplyDeleteadded your blog to the weblinks at chintha.com. You can view it at http://www.chintha.com/node/185
Keep blogging....
Paul
എന്താണു ചേട്ടാ ഇതു്, എന്നെ ഇങ്ങനെ പൊക്കി ആക്രമിയ്ക്കാതെ!
ReplyDeleteenikku ee karuppil pachayum neelayum manjayum chuvappum onnum atra rasam thonnunnillatto. veluppil ayirunnel......
ReplyDeleteSu
ഇരുട്ടത്തു നമ്മുടെ കണ്ണു കെട്ടിയിട്ടു് വിശ്വം നിറങ്ങളുടെ ഒരുത്സവം നടത്തുകയാണു്. കണ്ണു തുറന്നു നോക്കൂ, എത്ര മനോഹരം. പൂരത്തിനു രാത്രി നിറഞ്ഞ ഇരുട്ടില് പൂവെടികള് കാണുന്ന രസം.
ReplyDeleteKevin, ineem njan ethu kanna thurakkendathu? akakkannano? athu thurakkunna vidhathil ayirunnel njan eoozhe rakshappettene. Viswam,
ReplyDeletekaruppu thanne mathitto, ellarkkum ishtam anel pinne enikkentha. vayicholam. sorry.
Su.
കഥ കലക്കി വിശ്വം!
ReplyDeleteകുരുക്ഷേത്രയുദ്ധമില്ലാതെ ദൂതിലൂടെ ഭഗവാന്‍ ഇതു നേരെയാക്കുമെന്നു പ്രതീക്ഷിക്കുന്നു.