വ്യാഴാഴ്‌ച, മാർച്ച് 03, 2005

ഒരു എത്യോപ്യന്‍ പശു മേയാന്‍ വന്നിരിക്കുന്നു...


വീണ്ടും വര്‍ഷം വരികയാണ്‌.
അവിടവിടെ ഇത്തിരിപ്പോന്ന പച്ചപ്പുകള്‍ തലപൊക്കുന്നു...
പെരുമ്പട്ടിണിക്കു ശേഷം മൃഷ്ടാന്നം കാണുന്നതുപോലെ ഞാനിവിടെയൊക്കെ മേഞ്ഞുനടക്കാന്‍ വന്നിരിക്കയാണ്‌.


ഇവിടൊരു സു.
അപ്പുറത്തൊരു പെരിങ്ങോടന്‍..
പിന്നെയും അതിന്റപ്പുറത്തൊരു കെവിന്‍, ...അവന്റെ ഇണക്കുരുവിയായി ഒരു സിജി...
പോള്‍....
കുടിലനീതികള്‍.....
ഒരു നീലച്ച വിഷ്ണുഗോപാ‌‍ല്‍.....
ചുക്കിച്ചുളിഞ്ഞ ഒരു കടലാസുകെട്ടിനുള്ളില്‍ പുത്തനൊരു Inspiration.....


സ്വപ്നത്തില്‍ നിധി കണ്ടെത്തിയ പഴയ സ്കൂള്‍ച്ചെറുക്കനെപ്പോലെ ആര്‍ത്തിപിടിച്ചു തെരയുകയായിരുന്നു...
കാണെക്കാണെ ഇപ്പോള്‍ മുന്നില്‍ വിടര്‍ന്നു വരികയാണ്‌ ഇളംകറുകപ്പുല്‍വനങ്ങള്‍!

പെരുണ്ടുരുണ്ടൊരു തലയും എല്ലുന്തിയ നെഞ്ചിന്‍കൂടും കൊണ്ട്‌ ഞാനും ഇവിടെയൊക്കെ മേഞ്ഞു നടന്നോട്ടേ, കൂട്ടരേ?


(സൂര്യഗായത്രിയുടെ ഭൂലോഗം കണ്ടപ്പോള്‍ ആദ്യം ഒരു Comment ആയി എഴുതിയതായിരുന്നു. പിന്നെ തോന്നി, ഇവിടെ, എന്റെ ഇത്തിരിപ്പോന്ന ഈ കരിപ്പെട്ടിയില്‍ തന്നെ കിടന്നോട്ടെ എന്ന്‌.)

3 അഭിപ്രായങ്ങൾ:

സു | Su പറഞ്ഞു...

menju nadakkan vannathil valare santhosham :)

സുരേഷ് പറഞ്ഞു...

മേയുന്നതൊക്കെ കൊള്ളാം.. പക്ഷെ ഇവിടം ഒരു മരുഭൂമിയാക്കി മാറ്റരുതേ....:-) വിശ്വം താങ്കളുടെ ബ്ലോഗ്‌ മനോഹരമായിരിക്കുന്നു. വല്ലപ്പോഴും ക്ഷുരകവേദത്തിലേയ്ക്കും വരിക....

വിഷ്ണു പ്രസാദ് പറഞ്ഞു...

വിശ്വം,(പ്രായം കൊണ്ട് അങ്ങനെ വിളിക്കാമോ എന്നറിയില്ല)...ഇത് ഞാന്‍ കണ്ടിരുന്നില്ല.കണ്ടിരുന്നെങ്കില്‍ ആ പണി ചെയ്യില്ലായിരുന്നു.ഒരു കാര്യം ചോദിച്ചോട്ടെ നിങ്ങളുടെ ഈ ഭാഷയുടെ പിന്നിലെ രഹസ്യമെന്താണ്...?സംസ്കൃതം പഠിച്ചിട്ടുണ്ടോ...?പുരാണപാരായണം,കൂടുംബപശ്ചാത്തലം...അങ്ങനെ വല്ലതും...?എന്തൊക്കെയോ അരച്ചുകലക്കി കുടിച്ചതിന്റെ ഒരു ടോണ്‍...