കത്തിയെരിഞ്ഞുണങ്ങിപ്പോയിട്ടും സ്വയം പ്രകാശിക്കാന്‍ വൃഥാ പെടാപ്പാടു പെടുന്നൊരു തമോഗര്‍ത്തം പോലെ,
വീണ്ടും വിശ്വം ഉത്തരത്തിലിരുന്നു ചിലക്കുകയാണ്:
ഞാന്‍ വിശ്വം. കുലം മുച്ചൂടും മുടിഞ്ഞ അശ്വത്ഥാമാവിനെപ്പോലെ മരുഭൂമിയിലെ കാറ്റായി ഇങ്ങനെ ഉഴറി നടക്കുകയാണിപ്പോള്‍.
ഉത്തരത്തിനു കീഴില്‍ ഒട്ടിപിടിച്ചിരിക്കുന്ന പല്ലിയെപ്പോലെയാണു വിശ്വം. ഈ ലോകം മുഴുവന്‍ തന്റെ തോളിലാണിരിക്കുന്നതെന്നാണു ധാരണ. വാസ്തവത്തില്‍ മറിച്ചൊന്നു തോന്നാന്‍ തക്ക ഇതുവരെ ലോകത്തിലൊന്നും കണ്ടുമില്ല.
ഒരു നാടുണ്ടായിരുന്നു. ആരോ അതു ദൈവത്തിനു പണയം കൊടുത്തു പെരുംവായ്പ വാങ്ങി. ഒത്തുപിടിച്ചാല്‍ മലയും പോക്കാവുന്ന വലിയൊരു കൂട്ടുകുടുംബത്തിലെ അമ്മാവന്മാരും മരുമക്കളും ചിറ്റമ്മമാരും കൂടി കടം വാങ്ങിയ പണമെല്ലാം പുളിശ്ശേരി വെച്ചുതീര്‍ത്തു. എന്നിട്ടും പോരാഞ്ഞ് അവര്‍ തമ്മിലടിച്ച്, അടിയാന്മാര്‍ ആണ്ടറുതിയില്‍ കാണിക്ക വെക്കുന്ന സെന്റും വാസനസോപ്പും പാട്ടുപെട്ടികളും എല്ലാം തകര്‍ത്തെറിഞ്ഞു.
ഇപ്പോള്‍ എന്റെ ബന്ധുക്കളെല്ലാം കൂടി കൂട്ടംകൂട്ടമായി മാനവും പിന്നെ ജീവനും ത്യജിക്കയാണ്.
ഇറക്കിയ തുകയ്ക്കുപകരം ജപ്തി ചെയ്തെടുക്കാന്‍ ദൈവത്തിനുപോലും താല്‍പര്യമില്ലാതെ എന്റെ നാടുറങ്ങുകയാണിപ്പോള്‍.
കുറുനരികളും നരിച്ചീറുകളും ഞങ്ങളുടെ പുരയിടങ്ങള്‍ മോഹവിലക്കു തീറെഴുതുകയാണിപ്പോള്‍. ഇത്രയും നാള്‍ കണ്ണുകെട്ടി നടന്നിരുന്ന അമ്മമാര്‍ ശീല അഴിച്ച് തങ്ങളുടെ നൂറ്റഞ്ചു മക്കളേയും കണ്ണുതുറന്നു കാണുകയാണിപ്പോള്‍.
ഓടുകളിളകുന്നു.
കൊടുംകാറ്റത്ത് കഴുക്കോലുകള്‍ തങ്ങളുടെ മെലിഞ്ഞ കൈകള്‍ കൂട്ടിപ്പിണച്ച് പരസ്പരം സഹിക്കുന്നുവെന്നേയുള്ളൂ.
അവിടവിടെ അമ്‌ളമഴ കിനിഞ്ഞിറങ്ങുന്നു. അമ്‌ളം വീണ് ചുവരിലെ അരക്കെല്ലാം ഉരുകിപ്പുകഞ്ഞുപൊങ്ങുന്നു.
ഉത്തരം ചുറ്റി ചിതലുകള്‍ പുതിയ ചോദ്യങ്ങളുമായി നനവൊഴിഞ്ഞ കീഴിടങ്ങള്‍ തേടി വരുന്നു.
മുന്നില്‍ വന്നടിയുന്ന ചോദ്യങ്ങള്‍ക്കുമുന്നില്‍ പകച്ചങ്ങനെ
വിറങ്ങലിച്ചിരിക്കയാണു വിശ്വം.
പുളിയിറങ്ങാതെ ബാക്കിവന്ന തന്റെ ഒരംഗുലം ത്രിശങ്കു സ്വര്‍ഗത്തില്‍.
ഇപ്പോഴും ഭൂമി താനാണു ചുമക്കുന്നതെന്ന വിശ്വാസവും കൊണ്ടങ്ങിനെ ആ ഒരൊറ്റ ഉത്തരത്തില്‍ ചത്തിരിക്കുകയാണു വിശ്വം.
വാലവിടെ മുറിച്ചിട്ടിട്ട് അവന്റെ ആത്മാവ് ഗാന്ധാരദേശങ്ങളില്‍ അലഞ്ഞു നടക്കുകയാണിപ്പോള്‍.
കുലം മുച്ചൂടും മുടിഞ്ഞ അശ്വത്ഥാമാവിനെപ്പോലെ മരുഭൂമിയിലെ പൊടിക്കാറ്റായി ഉഴറിനടക്കുകയാണു വിശ്വമിപ്പോള്‍.
Friday, February 11, 2005
Subscribe to:
Post Comments (Atom)
1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...
-
ഇങ്ങനെയൊരു പോസ്റ്റ് ഇവിടെ എഴുതേണ്ട ഗതികേട് വരാതിരിക്കാന്‍ കഴിഞ്ഞ ഒരു മാസമായി ഏറെ ശ്രമിച്ചതായിരുന്നു ഞാന്‍. എല്ലാ കോര്‍പ്പറേറ്റു മിഷനുകളിലും...
-
ജ്യോതീ , ഡാലീ , തമോഗര്‍ത്തം അവസാനമല്ല, ഇല്ലായ്മയല്ല! അതു കാണുന്ന നമുക്കല്ലേ അപ്പുറം ഇരുട്ടായും ഉണ്മയുടെ മുങ്ങിപ്പോവലായും തോന്നുന്നത്? അതിന...
-
വല്ലപ്പോഴും ചിലപ്പോള്‍, വളരെ അപൂര്‍വ്വമായിത്തന്നെയെന്നുപറയാം, ചില ദിവസങ്ങളില്‍ നമുക്ക് ആനന്ദക്കണ്ണീര് വരും. ഇന്ന് എനിക്ക് അങ്ങനെയൊരു ദിവസമാ...
വാക്കുകളിലെ വേദന കാല്‍പനികതയുടെ പ്രയാണങ്ങളില്‍ നിന്നാണെന്നു കരുതട്ടെ? അതോ...?
ReplyDelete--Najeeb
http://www.indigolog.com
entha ithinteyokke oru artham?
ReplyDeleteSu.