ഏറ്റവും മുന്നേ, എന്നായിരുന്നു നാം നിറങ്ങളുടെ ഉത്സവം കണ്ടത്?
നിനക്കോര്‍മ്മയുണ്ടോ?
കറുപ്പായിരുന്നു മുഴുവനും....
വര്‍ണ്ണം എന്നൊരു സാദ്ധ്യതയെക്കുറിച്ചുപോലും തോന്നിയിരുന്നില്ല.
കുളുകുളിര്‍ത്ത പതുപതുത്ത ജഠരാന്ധകാരം!
ഉണര്‍വ്വിന്റെ താഴ്വരകളിലേക്കു വഴുതിയിറങ്ങുന്ന ബോധമേഘങ്ങള്‍...
ഒച്ചയായിരുന്നു പ്രപഞ്ചം.
ഓര്‍ത്തിരിക്കാത്തപ്പോള്‍ അവ ഇടിമിന്നലുകളായി വന്ന് ആക്രമിച്ചു...
പേടിച്ചോ?
അറിയില്ല.
അസ്തിത്വദുഃഖം ഊറിവരുന്നതിനും മുന്‍പായിരുന്നു...അതിനാല്‍ പേടിച്ചിരിക്കാന്‍ ഇടയില്ല.
പിന്നെ ചിലപ്പോഴൊക്കെ നിനച്ചിരിക്കാതെ തന്നെ, കൊച്ചുകൊച്ചുസീല്‍ക്കാരക്കഷ്ണങ്ങളായി അവ ചുറ്റും വന്നുമ്മ വെച്ചു.
ഇക്കിളിയായോ?
ഓര്‍മ്മയില്ല. ആയിക്കാണണം.
അങ്ങനെയാണു നൃത്തം പഠിച്ചത്.
നിറങ്ങളേ ഇല്ലാത്ത നൃത്തം മെല്ലെ മെല്ലെ സത്യമായും ശിവമായും സൌന്ദര്യമായും ഗുരുത്വമില്ലാത്ത ഭൂമിക്കുള്ളില്‍ പാറിപ്പാറിക്കളിച്ചു.
ഞാറ്റുവേല മുറിയുന്ന ഒരു നാള്‍ അങ്ങനെ വര്‍ഷാദ്യശീതളവാതമായി ഇളകിയാടിയപ്പോള്‍ ഭൂമിക്കു നൊന്തു.
സ്നേഹം ആകാശഗംഗയായി, ആയിരം ആയിരം കൈവഴികളായി, അവള്‍ക്കുമേലെ പെയ്തിറങ്ങി.
ഹര്‍ഷരാഗത്തില്‍ കുതിര്‍ന്ന കരിമ്പാറക്കൂട്ടങ്ങള്‍ക്കു മുകളില്‍ വെളുപ്പിന്റെ പുകമഞ്ഞു വെണ്‍ചാമരമാടി.
കറുപ്പും വെളുപ്പും രാധയും കൃഷ്ണനുമെന്നോണം രാസലീലയാടി.
നിഴലുകളുടെ ആ ഉത്സവത്തിലേക്കായിരുന്നു വിശ്വം മിഴിയുണര്‍ന്നത്.
നിനക്കോര്‍മ്മയുണ്ടോ ഉല്‍പ്പത്തിപ്പുസ്തകത്തിലെ ആ അടിക്കുറിപ്പുകള്‍?
നിറങ്ങളുടെ കുടമാറ്റം തുടങ്ങുന്നതിനും ഏറെയേറെ മുന്നേ.....
നിനക്കോര്‍മ്മയുണ്ടോ? ......
Monday, March 07, 2005
Subscribe to:
Post Comments (Atom)
1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...
-
ഇങ്ങനെയൊരു പോസ്റ്റ് ഇവിടെ എഴുതേണ്ട ഗതികേട് വരാതിരിക്കാന്‍ കഴിഞ്ഞ ഒരു മാസമായി ഏറെ ശ്രമിച്ചതായിരുന്നു ഞാന്‍. എല്ലാ കോര്‍പ്പറേറ്റു മിഷനുകളിലും...
-
ജ്യോതീ , ഡാലീ , തമോഗര്‍ത്തം അവസാനമല്ല, ഇല്ലായ്മയല്ല! അതു കാണുന്ന നമുക്കല്ലേ അപ്പുറം ഇരുട്ടായും ഉണ്മയുടെ മുങ്ങിപ്പോവലായും തോന്നുന്നത്? അതിന...
-
വല്ലപ്പോഴും ചിലപ്പോള്‍, വളരെ അപൂര്‍വ്വമായിത്തന്നെയെന്നുപറയാം, ചില ദിവസങ്ങളില്‍ നമുക്ക് ആനന്ദക്കണ്ണീര് വരും. ഇന്ന് എനിക്ക് അങ്ങനെയൊരു ദിവസമാ...
enikkellam ormayundu. pakshe ippo athokke ormichittenthina?
ReplyDeleteSu.