വ്യാഴാഴ്‌ച, മാർച്ച് 01, 2007

കടന്നല്‍കൂട്ടത്തില്‍ കല്ലെറിയരുതേ...

ഇങ്ങനെയൊരു പോസ്റ്റ് ഇവിടെ എഴുതേണ്ട ഗതികേട്‌ വരാതിരിക്കാന്‍ കഴിഞ്ഞ ഒരു മാസമായി ഏറെ ശ്രമിച്ചതായിരുന്നു ഞാന്‍. എല്ലാ കോര്‍പ്പറേറ്റു മിഷനുകളിലും ചരിത്രത്തിലൊരിക്കല്‍ സംഭവിക്കാവുന്ന ഒരബദ്ധം പോലെ യാഹൂമലയാളത്തിലും സംഭവിച്ചത് ആരുടെ തെറ്റുമായിക്കൊള്ളട്ടെ, മൊത്തത്തില്‍ വലിയ ബഹളമൊന്നുമുണ്ടാകാതെ സ്വയം തേഞ്ഞുമാഞ്ഞുപൊയ്ക്കോട്ടെ എന്നായിരുന്നു ഞാനും ആദ്യം വിചാരിച്ചിരുന്നത്. അസാമാന്യമായ ജോലിത്തിരക്കിന്റെയും മറ്റു കുടുംബപ്രശ്നങ്ങളുടേയും ബാദ്ധ്യതക്കിടയില്‍ പെട്ടുപോയതിനാല്‍ ഇങ്ങനെയൊരു വിഷയത്തില്‍ അര്‍ഹമായ സമയം കൊടുത്ത് വ്യക്തിപരമായി പങ്കെടുക്കുകയും വേണ്ടെന്നു വെച്ചിരിക്കുകയായിരുന്നു. പക്ഷേ മിണ്ടാതിരുന്നാലും അപകടം എന്ന വിഷമം പിടിച്ച അവസ്ഥയാണ് ഇപ്പോള്‍ എന്നെക്കൊണ്ട് ഇതെഴുതിക്കുന്നത്.

ഇടയ്ക്കുവെച്ച് ഒന്നോ രണ്ടോ വട്ടം പ്രത്യാശ തോന്നിയെങ്കിലും യാഹൂ എന്ന ശങ്കരന്‍ പിന്നെയും പിന്നെയും തെങ്ങിലേക്കു തന്നെ വലിഞ്ഞുകയറുന്നതു കണ്ട് ഇപ്പോള്‍ നിരാശ തോന്നുന്നു. സ്വന്തം ബിസിനസ്സ് താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ആരെ കുരുതി കൊടുത്താലും ചേതമില്ല എന്നതാണ് അവരുടെ മനോഗതി എന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു ഇപ്പോള്‍. അത് ഏതെങ്കിലും ബ്ലോഗറായാലും ബ്ലോഗര്‍മാരുടെ ഈ കൂട്ടായ്മയായാലും യാഹുവുമായി ബിസിനസ്സ് പങ്കാളിത്തമുള്ള ഏതെങ്കിലും ഇന്ത്യന്‍ പ്രാദേശികകമ്പനിയായാലും അതിലെ തൊഴിലാളികളായാലും മൊത്തത്തില്‍ നാമൊക്കെത്തന്നെയായാലും യാഹു ഗൌനിക്കാന്‍ പോകുന്നില്ല എന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞു അവര്‍.

പണ്ട് നാലഞ്ചുനൂറ്റാണ്ടുമുന്‍പ് നാട്ടുരാജാക്കന്മാരെ തമ്മില്‍ തല്ലിച്ച് ഇവിടന്ന് ചുളുവില്‍ കുരുമുളകും കരുവാപ്പട്ടയും ഏലയ്ക്കയും കപ്പല്‍ നിറച്ച് കൊണ്ടുപോയിരുന്ന സായിപ്പന്മാരും ഇവരും തമ്മില്‍ വല്യ വ്യത്യാസമൊന്നും വന്നിട്ടില്ല. അതേ ഓപ്പറേറ്റിങ്ങ് സിസ്റ്റം, അതേ സോഫ്റ്റ്വെയര്‍!

അതുകൊണ്ടാണീ തൊലിപൊളിക്കല്‍:

സൂചി കൊണ്ടെടുക്കാവുന്നത് തൂമ്പാ കൊണ്ടെടുക്കുക എന്നൊരു ചൊല്ലുണ്ട് നമ്മുടെ ഭാഷയില്‍. അതാണിപ്പോള്‍ ഏതാണ്ട് ഒരു മാസമായി യാഹുവിന്റെ ഇന്ത്യന്‍ പോര്‍ട്ടലില്‍ നടന്നുകൊണ്ടിരിക്കുന്നത്.
ഏറ്റവും ഒടുവില്‍ കിട്ടിയതനുസരിച്ച് തൂമ്പയ്ക്കു പകരം ഒരു ബുള്‍ഡോസര്‍ തന്നെ വേണ്ടിവരും!

ആദ്യമാദ്യം ഇതിത്ര വലിയ ഒരു പ്രശ്നമാക്കണമെന്ന് ആര്‍ക്കും താല്‍പ്പര്യമുണ്ടായിരുന്നില്ല. യാഹു മലയാളം (മറ്റു ഇന്ത്യന്‍ ഭാഷകളിലും) യുണികോഡില്‍ ഇങ്ങനെയൊരു സൈറ്റ് തുടങ്ങിയത് എല്ലാ ഇന്റെര്‍നെറ്റ് മലയാളികളും, വിശേഷാല്‍ മലയാളം ബ്ലോഗര്‍മാരും തുടക്കത്തില്‍ ആവേശത്തോടെയാണ് വരവേറ്റത്. സൈറ്റിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുവാനും അവ യുക്തമായ സ്ഥലങ്ങളിലേക്ക് എത്തിച്ചുകൊടുക്കാനും പോലും പല പരിചയസമ്പന്നരായ ബ്ലോഗര്‍മാരും തയ്യാറായി.

എന്തായാലും ഏതാനും പേജുകള്‍ വായിച്ചുകഴിയുമ്പോഴേക്കും യാഹു മലയാളം ബീറ്റാ സൈറ്റിലെ ഉള്ളടക്കത്തില്‍ എന്തൊക്കെയോ ആ‍വര്‍ത്തനവിരസത തോന്നിത്തുടങ്ങി പലര്‍ക്കും. പുഴ.കോം എന്ന പ്രസിദ്ധ മലയാളം പോര്‍ട്ടലാണ് ആദ്യം ഇതേക്കുറിച്ച് ഒരു പോസ്റ്റിട്ടത്. ഒറ്റയടിക്ക് ആര്‍ക്കും അതില്‍ വലിയ സാംഗത്യമൊന്നും തോന്നിക്കാണില്ല. പുഴ.കോം തന്നെ ഈയടുത്ത് ഇത്തരമൊരു പ്രശ്നത്തില്‍ വേണ്ടാത്ത പുലിവാല്‍ പിടിച്ചതാണ്. അത്യാവശ്യത്തിന് ആട്രിബ്യൂഷനും മറ്റും കൊടുത്തിരുന്നുവെങ്കിലും പുഴയുടെ പ്രവൃത്തി ചൂടുള്ള ഒരു ഉശിരന്‍ ചര്‍ച്ചയ്ക്കു വഴിവെച്ചിരുന്നു (അതിന് അവര്‍ തക്കതായ സമയത്ത് വിനീതമായി ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.)

പുഴയുടെ പോസ്റ്റു വായിച്ചാണ് പല മലയാളം ബ്ലോഗേര്‍സും യാഹൂ സൈറ്റില്‍ ചെല്ലുന്നത്. മഹാത്ഭുതം എന്നേ പറയേണ്ടൂ, അവരുടെ കൃതികളും ചിലയിടത്തൊക്കെ ചെറിയ വ്യത്യാസങ്ങളോടെ, മറ്റു ചിലയിടത്ത് പിറന്ന പടി, യാഹു വിളമ്പി വെച്ചിട്ടുണ്ട്. ചിന്ത.കോം, നളപാചകം, മൂന്നാമിടം, കറിവേപ്പില തുടങ്ങി പല ബ്ലോഗുകളുടെയും സൈറ്റുകളുടേയും ഉടമസ്ഥര്‍ ഈ déjà vu കണ്ട് കണ്ണുമിഴിച്ചുപോയി. കയ്യിലിരുന്നതു വെറുതേ പോയെന്നതുമാത്രമല്ല, അവയുടെയൊക്കെ പകര്‍പ്പവകാശം യാഹുവിനു മാത്രം എന്നു പടച്ചുവിട്ടിട്ടുമുണ്ടായിരുന്നു അവിടെ!

മലയാളത്തില്‍ മാത്രമല്ല, യാഹു തുടങ്ങിവെച്ച മറ്റു ഇന്‍ഡിക് ഭാഷാ പോര്‍ട്ടലുകളിലും ഈ ‘ആകസ്മിക’ സംഭവം നടന്നുവത്രേ. എന്തായാലും അവിടങ്ങളിലൊന്നുമില്ലാത്തത്ര സഹവര്‍ത്തിത്ത്വവും സിന്‍ഡിക്കേഷനും ഉള്ളതുകൊണ്ടായിരിക്കാം മലയാളം സൈറ്റിലെ എച്ചിലിലകളാണ് ഏറ്റവും ആദ്യമായും കൂടുതലായും എല്ലാവരുടേയും ശ്രദ്ധയാകര്‍ഷിച്ചത്.

പുഴ.കോം അവരുടെ സൈറ്റിനു വേണ്ടി പ്രതിഫലം കൊടുത്തുപോലും വാങ്ങി പ്രസിദ്ധീകരിച്ച ഭാഗങ്ങളാണ് യാഹുവില്‍ വന്നതെന്നു പറയുന്നു. എങ്കിലും ഒരു വ്യത്യാസമുണ്ട്. പുഴ സൈറ്റ് തയ്യാറാക്കിയിരിക്കുന്നത് യുണികോഡിലല്ല; ASCII ഫോണ്ടുകളാണ് അവര്‍ ഉപയോഗിക്കുന്നത്. അറിയാതെ സ്വന്തം സൈറ്റില്‍ ചേര്‍ക്കുമ്പോള്‍ ഈ ആസ്കിയൊക്കെ എങ്ങനെയോ യുണികോഡായി മാറുകയും ചെയ്തു!

ഉദ്യോഗ-വ്യാപാരബന്ധങ്ങളെ ഓര്‍ത്തായിരിക്കണം, പുഴ.കോം നടത്തുന്നവര്‍ എന്തായാലും ഈ കേസ് ഒരു ബ്ലോഗ്‌പോസ്റ്റിനുപരി കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകേണ്ടെന്നു തീരുമാനിച്ചു. ഈ കോപ്പിയടിക്കേസില്‍ ഇരകളായ പലരും തല്‍ക്കാലം വലിയ ബഹളമൊന്നുമുണ്ടാക്കിയില്ല. യാഹൂ എന്ന ഇന്റെര്‍നെറ്റ് ഭീമനെ നേരിടാന്‍ സമയമോ സാഹചര്യമോ മനോബലമോ ഇല്ലാത്തവരാണ് മിക്കവാറും എല്ലാ ഇന്ത്യന്‍ ബ്ലോഗേര്‍സും. കോപ്പിറൈറ്റിനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും പലര്‍ക്കും വേണ്ടത്ര ധാരണയില്ലാഞ്ഞതും യാഹുവിന്റെ ഈ ഉച്ഛിഷ്ടസദ്യയ്ക്ക് കുറച്ചൊക്കെ തുണയായി. യാഹൂവിന്റെ പോര്‍ട്ടലില്‍ സ്വന്തം കൃതി പ്രദര്‍ശിപ്പിച്ചുകാണുക എന്ന (പിന്നീടു വന്ന) ഗംഭീര ക്രെഡിറ്റും ചിലര്‍ക്കൊക്കെ ഇഷ്ടമായിക്കാണണം. വീണിടത്തുകിടന്ന് ഉരുളുന്നതിന്റെ ഭാഗമായി ചില എഴുത്തുകാരോടെങ്കിലും സ്വകാര്യമായി ചില നീക്കുപോക്കുകളും നടത്തിയിരിക്കാം. മാത്രമല്ല, കാര്യം പന്തിയല്ലെന്നുകണ്ട ഉടനെ ഈവക വിഭവങ്ങളൊക്കെ ഉടനടി യാഹൂ സദ്യയില്‍നിന്നെടുത്തുമാറ്റുകയും ചെയ്തു.


എന്നാല്‍ സ്വന്തം കൃതികളുടെ അന്യാദേശം ഒരു സ്ഥിരം ശല്യമായിതുടര്‍ന്നുവരുന്നതു കണ്ട് ഗതികെട്ട ഒരു പറ്റം ബ്ലോഗര്‍മാര്‍ അങ്ങനെ ഒഴിഞ്ഞുപോവാന്‍ തയ്യാറായില്ല. കറിവേപ്പില, ഇഞ്ചിമാങ്ങ തുടങ്ങിയ ബ്ലോഗുകളാണ് ഇപ്രാവശ്യം സ്വന്തം നിലയ്ക്ക് മുന്‍പോട്ടു വന്നത്. അതിനെത്തുടര്‍ന്നുള്ള അങ്കങ്ങളെല്ലാം എല്ലാവരും കണ്ടിട്ടുള്ളതാണല്ലോ.


ഏതോ ബ്ലോഗറും വലിയൊരു ഇന്റെര്‍നെറ്റ് ഭീമന്‍ കമ്പനിയുമായുള്ള ഒരിടപാടില്‍ പ്രത്യക്ഷത്തില്‍ അവര്‍ക്കൊരു ബന്ധവുമില്ലാത്ത മൂന്നാം കക്ഷിക്കും നാലാം കക്ഷിക്കും ഒക്കെ എന്തു പ്രാധാന്യം? ഇപ്പോള്‍ കരുക്കള്‍ നീങ്ങിവരുന്നത് അത്തരം കക്ഷികളിലൂടെയാണ്. വെബ്ദുനിയ എന്നൊരു ഇന്ത്യന്‍ ഇന്റെര്‍നെറ്റ് കമ്പനി ഈ പ്രശ്നത്തേക്കുറിച്ച് ഏതോ ചില മലയാളം ബ്ലോഗര്‍മാരുടെ മുന്നില്‍ ഒരു സ്വയം വിചാരണ നേരിടാന്‍ തയ്യാറായി മുന്നിട്ടിറങ്ങുന്നു! അതിനുവേണ്ടി മാര്‍ച്ച് രണ്ടാം തീയതി അവര്‍ തെരഞ്ഞെടുക്കപ്പെട്ട ചില ബ്ലോഗര്‍മാരെ ക്ഷണിച്ചുകൊണ്ട് അവര്‍ക്കൊക്കെ ഒരു ഈ-മെയില്‍ സന്ദേശവും അയച്ചിട്ടുണ്ട്!‍ (എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് യാതൊരു ഊഹവുമില്ല!).

രസകരമായ ഒരു വസ്തുതയുണ്ട് ഇതില്‍: ഈ വെബ്‌ദുനിയക്കാര്‍ പോലും വേര്‍ഡ്പ്രെസ്സില്‍ സൌജന്യമായി ആര്‍ക്കും കിട്ടാവുന്ന ഒരു പുതിയ പേജ് തുടങ്ങി, അവിടെയാണ് ഈ പരിണാമഗുസ്തി ചെയ്യാന്‍ പോകുന്നത്. അല്ലാതെ അവര്‍ക്കു സ്വന്തമായുള്ള വിശാലമായ അവരുടെ പോര്‍ട്ടല്‍ സാമ്രാജ്യത്തിലോ അല്ലെങ്കില്‍ ബ്ല്ലോഗര്‍മാര്‍ ഭൂരിഭാഗവും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഗൂഗിളിന്റെ ബ്ലോഗര്‍.കോം എന്ന സൈറ്റിലോ അല്ല ഈ കൈകൊട്ടിക്കളി നടക്കുക.

അതിലൊരു സാങ്കേതികത്തമാശയുമുണ്ട്. കേക്കു തിന്നുകയും എന്നിട്ടും ഫ്രിഡ്ജില്‍ കേറ്റിവെക്കുകയും ചെയ്യാന്‍ പറ്റിയാലോ എന്നായിരിക്കണം ഒരു പക്ഷേ അവരുടെ വ്യാമോഹം! ഔദ്യോഗികമായി എപ്പോള്‍ വേണമെങ്കിലും സ്വന്തം വാക്കുകള്‍ തന്നെ നിരസിക്കാനാവുന്ന, അങ്ങനെയുള്ള പ്രസ്താവനകളിറക്കി പിന്നീട് വിഴുങ്ങാവുന്ന, ഇതിലും നല്ലൊരു വഴി വേറെയില്ല. മുന്‍പും ഈ പ്രശ്നത്തില്‍ തന്നെ ഇതേ ഉത്തരേന്ത്യന്‍ ബിസിനസ്സ് അടവ് പയറ്റിക്കാണിച്ചിട്ടുള്ളതിനാല്‍ ഇതില്‍ വീണ ബ്ലോഗുപൂച്ചകള്‍ക്കൊക്കെ ആ വെള്ളത്തിന്റെ ചൂട് ഇപ്പോള്‍ നന്നായറിയാം!

എന്തായാലും ഇങ്ങനെ ഒരു കുമ്പസാരക്കുര്‍ബ്ബാനക്കാര്യം ഇപ്പോള്‍ പെട്ടെന്ന് ഉണ്ടാവാന്‍ ഒരു കാരണം വേണം. അതെന്തായിരിക്കും?

2007 മാര്‍ച്ച് അഞ്ചാം തീയതി വ്യാപകമായി യാഹുവിന്റെ പ്ലാഗിയാരിസത്തിനെതിരെ ബ്ലോഗര്‍മാര്‍, പ്രത്യേകിച്ച് ഇന്ത്യന്‍ ബ്ലോഗര്‍മാര്‍ അണിനിരന്ന് ഒരു പ്രചരണസമരം നടത്തുവാന്‍ പോകുന്നുണ്ട്. യാഹുവിനെ സംബന്ധിച്ചിടത്തോളം ഇതത്ര സുഖകരമായ ഒരനുഭവമാകണമെന്നില്ല. ഇപ്പോള്‍ തന്നെ yahoo, Malayalam, Webduniya, copyright, Plagiarism തുടങ്ങിയ വാക്കുകളില്‍ ഏതെങ്കിലും രണ്ടെണ്ണം മാത്രം ഒരുമിച്ചെടുത്ത് ഇന്റെര്‍നെറ്റില്‍ സെര്‍ച്ച് ചെയ്താല്‍ പോലും ഈ പോരാട്ടത്തിന്റെ പേജുകളിലാണ് വായനക്കാര്‍ എത്തിച്ചേരുക. മലയാളം യുണികോഡിലാണ് അന്വേഷിക്കുന്നതെങ്കില്‍ വെറുതെ യാഹു എന്നോ വെബ്‌ദുനിയ എന്നോ ഒരൊറ്റ വാക്കായാലും മതി!

ച്ഛെ,ച്ഛെ! എത്ര ലജ്ജാകരം,അല്ലേ!

ഇനിയുള്ള കാലത്തെ ഏറ്റവും വലിയ ഇന്റെര്‍നെറ്റ് കമ്പോളം എന്ന് വിശ്വസിക്കപ്പെടുന്ന ഇന്ത്യയിലെ അവരുടെ അരങ്ങേറ്റത്തിന് ഇതെത്ര മാത്രം ദോഷമായിരിക്കുമെന്ന് ഊഹിക്കാമല്ലോ.

സ്വയം അവകാശപ്പെടുന്നതനുസരിച്ച് വെബ്ദുനിയ എന്ന ഇന്ത്യന്‍ കമ്പനിയാണ് യാഹുവിന്റെ ഇന്ത്യന്‍ ഭാഷാമുഖങ്ങള്‍ തയ്യാറാക്കുന്നത്. യാഹൂ തുടക്കത്തിലെങ്കിലും ഇങ്ങനെയൊന്നും എവിടെയും ആര്‍ക്കും സര്‍ട്ടിഫിക്കറ്റു കൊടുത്തിട്ടില്ല. (ഇപ്പോള്‍ യാഹൂ പോര്‍ട്ടലില്‍ ഈ കമ്പനിയുടെ പേര്‍ (ഉറവിടം- വെബ്‌ദുനിയ) എന്ന പേരില്‍ ചേര്‍ക്കുന്നുണ്ട്. എന്നാല്‍ ഈ ചോരണമാരണം നടന്ന സമയത്ത് ഇങ്ങനെ ഒരു പേരു തന്നെ ഉണ്ടായിരുന്നില്ല അവിടൊന്നും.).

ഇതിനകം തന്നെ ഈ പ്രശ്നത്തില്‍നിന്നും വിദഗ്ദമായി സ്വന്തം തലയൂരുവാന്‍ യാഹു പലതരത്തിലും പലകുറിയും ശ്രമിച്ചുകഴിഞ്ഞു. എങ്കിലും ഏറ്റവും മാന്യമായി, ഭംഗിയായി ചെയ്യാവുന്ന, അവരെ സംബന്ധിച്ച് വലിയ ചെലവില്ലാത്ത ഒരു ക്ഷമാപണത്തിണോ ഇടപെടലിനോ യാഹു ഇതുവരെയും മുതിര്‍ന്നിട്ടില്ല. പ്രസക്തമല്ലാത്തതും വാദം നിലനില്‍ക്കാത്തതുമായ ചില ഉരുണ്ടുകളി മറുപടികള്‍ മാത്രമാണ് യാഹുവിന്റേതായി പലരും ഉദ്ധരിച്ചുകാണുന്നത്. പ്രശസ്ത ഇന്ത്യന്‍ ബ്ലോഗറായ അമിത് അഗര്‍വാള്‍ക്കു കിട്ടിയിട്ടുള്ള ഒരു വിശദീകരണം അനുസരിച്ച് യാഹുവിന് ഇതില്‍ ഒരു പങ്കുമില്ലത്രേ! അതു കൊള്ളാം. ശിങ്കിടികളാണ് കുറ്റം ചെയ്തത് എന്നു പറഞ്ഞ് തടിയൂരുന്ന മൊയലാളിയെപ്പോലെ തോന്നുന്നു യാഹു അമ്മാവന്റെ പറച്ചില്‍ കേള്‍ക്കുമ്പോള്‍! സബ് കോണ്ട്രാക്റ്റ് വ്യവസ്ഥകള്‍ അനുസരിച്ച് അമ്മാവന് ഇത്തരം കൊലപാതകങ്ങളിലൊന്നും ഒരു പങ്കുമുണ്ടാവില്ലത്രേ! പാവം പിണങ്ങള്‍! അവര്‍ അവരെ കൊന്ന ഗുണ്ടകളെ തേടി വേണമെങ്കില്‍ നാടുനിരങ്ങിക്കോട്ടെ!

യാഹുവാണോ അവരുടെ കരാറുകാര്‍ എന്ന് ഇപ്പോള്‍ സ്വയം പ്രഖ്യാപിച്ചിരിക്കുന്ന വെബ്‌ദുനിയയാണോ കൂടുതല്‍ സമര്‍ത്ഥര്‍ എന്നറിയില്ല. പക്ഷേ വെബ്‌ദുനിയയുടെ ഉന്നത മാനേജ്‌മെന്റും മോശമില്ല. സംഭവം നടന്നതുമുതല്‍ ഇതു തേച്ചുമാച്ചുകളയാന്‍ അവരും രംഗത്തുണ്ട്. പല വിദ്യകളും പയറ്റിയതില്‍ ഏറ്റവും വൃത്തികെട്ടതായി തോന്നിയത് അവരുടെ തന്നെ തൊഴിലാളികളെ ഇതില്‍ വലിച്ചിഴയ്ക്കാന്‍ ശ്രമിച്ചതാണ്. പഴക്കം ചെന്ന ബ്ലോഗര്‍മാരെയും മലയാ‍ളം ഇന്റര്‍നെറ്റില്‍ പരിചിതമായ വ്യക്തിത്വമുള്ള മറ്റു പലരേയും അവര്‍ ഇതിനായി ഉപയോഗിക്കാന്‍ ശ്രമിച്ചു. ഇങ്ങനെയൊരു സംഭവം നടന്നതും അതിങ്ങനെ ഉരുള്‍പൊട്ടി വലിയൊരു അങ്കമായതും പോലും കുറേ ദിവസത്തേക്ക് അറിയാതിരുന്ന ഇതെഴുതുന്ന ആളെയും അവര്‍ ഫോണ്‍ വഴി നേരിട്ടു ബന്ധപ്പെടുകയുണ്ടായി. കോപ്പിയടിക്കിരയായ വ്യക്തികളെ നേരിട്ടു ബന്ധപ്പെട്ട് പ്രശ്നം രമ്യമായി ചര്‍ച്ച ചെയ്ത് എല്ലാവര്‍ക്കും ഏറ്റവും കുറഞ്ഞ നഷ്ടങ്ങളോടെ ഒരു ബഹളവുമില്ലാതെ പരിഹരിച്ചെടുക്കുവാന്‍ സാഹചര്യം ഒരുക്കിക്കൊടുത്തിട്ടും അതു ഫലപ്രദമായി അവര്‍ക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞതുമില്ല. അനുരഞ്ജനവ്യവസ്ഥകളില്‍ ഇഷ്ടം‌പോലെ വെള്ളം പമ്പു ചെയ്ത് ഉപായത്തില്‍ കാര്യം നേടാനായിരുന്നു അവരപ്പോള്‍ ശ്രമിച്ചത്. (എന്തായാലും മദ്ധ്യസ്ഥന്‍ എന്ന നിലയില്‍ നിന്നും തക്ക സമയത്ത് എന്നെ തൂക്കിയെറിഞ്ഞുകാണണം, പിന്നീട് അത്തരം ഭാരിച്ച ഉത്തരവാദിത്തങ്ങളിലേക്കൊന്നും എന്നെ ക്ഷണിച്ചുകണ്ടില്ല. നന്നായി! മദ്ധ്യസ്ഥന്‍ എന്ന നിലയ്ക്ക് എനിക്കു ചെലവായ സമയത്തിനും മറ്റും കൃത്യമായി ലഭിക്കേണ്ടുന്ന പ്രതിഫലങ്ങള്‍ അനോണിയായും അജ്ഞാതനാമാവായും പല തരത്തിലുമുള്ള പ്രചരണങ്ങളിലൂടെ അവര്‍ എനിക്കു കണക്കുപറഞ്ഞു തീര്‍ത്തുതന്നു എന്നും ഞാന്‍ വിശ്വസിക്കുന്നു.)

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയാളം ബ്ലോഗ് രംഗത്തു കണ്ടുവരുന്ന അടുക്കളത്തല്ലുകള്‍ക്കും ആള്‍മാറാട്ടങ്ങള്‍ക്കും ഈ വിഷയവുമായി നേരിട്ട് ബന്ധമുണ്ടെന്നു ഇപ്പോള്‍ സാവകാശം മനസ്സിലായി വരുന്നു. കൊത്തിക്കൊത്തി മുറത്തില്‍ കേറിയാണ് ഇപ്പോള്‍ കളി. അതു ശരിയാവില്ല. അതും കണ്ട് ഇനിയും നിശ്ശബ്ദമായി ഇരിക്കാന്‍ വയ്യ.

ഇത്രമേല്‍ ശക്തമാണ് ഒരു പറ്റം സാദാ മലയാളം ബ്ലോഗര്‍മാരുടെ ഐക്യം എന്നു മനസ്സിലാക്കാന്‍ കഴിഞ്ഞ ആ ബിസിനസ്സ് ബുദ്ധി ഇപ്പോള്‍ സ്വാഭാവികമായും പ്രവര്‍ത്തിക്കുന്നത് ഈ കൂട്ടായ്മ തകര്‍ക്കാന്‍ വേണ്ടിയാണ്. അച്ചടി-ദൃശ്യശ്രാവ്യമാദ്ധ്യമങ്ങളെയൊക്കെ സൌകര്യമായി അടക്കിനിര്‍ത്താനുള്ള വിദ്യ അവര്‍ക്കറിയാം. ഒരു ഫുള്‍പേജ് പരസ്യം കളയാന്‍ ധൈര്യമുള്ള എത്ര പത്രങ്ങള്‍, എത്ര ചാനലുകള്‍ ഉണ്ട് നമ്മുടെ നാട്ടില്‍? പക്ഷേ പത്തുപൈസക്ക് വകുപ്പില്ലാത്ത, നേരിട്ട് സ്വാധീനിക്കാന്‍ കഴിയാത്ത ഈ ബ്ലോഗുശല്യങ്ങളെ ഇല്ലാതാക്കാന്‍ ആ വഴിയൊന്നും നടക്കില്ല. അതുകൊണ്ട് പല പേരുകളിലും മുഖങ്ങളിലും ഏജന്റുകള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നു ഇപ്പോള്‍. അതില്‍ പെട്ട് അറിഞ്ഞും അറിയാതെയും നമ്മുടെതന്നെ പല കൂട്ടുകാരും ആശയക്കുഴപ്പത്തിലുമായിരിക്കുന്നു.

കൂട്ടായി വിലപേശേണ്ടുന്ന ഒരു ഘട്ടത്തില്‍, അതിനുപകരം പരസ്പരം തല്ലിച്ച് കാര്യം നേടുക എന്ന കൌടില്യബുദ്ധിയാണ് മാര്‍ച്ച് രണ്ടാംതീയതി വേര്‍ഡ്പ്രെസ്സിന്റെ ചക്കാത്ത് സൈറ്റില്‍ ഒരു ബ്ലോഗ്‌രൂപത്തില്‍ നടക്കാന്‍ പോകുന്നത് എന്ന് എന്റെ നല്ല ബുദ്ധി ഉറക്കെ വിളിച്ചുപറയുന്നു ഇപ്പോള്‍.
മാര്‍ച്ച് അഞ്ചാംതീയതി ലക്‌ഷ്യമാക്കിവെച്ചിട്ടുള്ള പ്രചരണപ്രവര്‍ത്തനങ്ങള്‍ എന്തു വിലയും കൊടുത്ത് യാഹുവിന് തടഞ്ഞേ തീരൂ. ആ സമരത്തില്‍ ബ്ലോഗര്‍മാര്‍ വിജയിച്ചാല്‍ യാഹുവിനുണ്ടാവുന്ന ദീര്‍ഘകാലനഷ്ടം ചില്ലറയൊന്നുമാവില്ല. അതുകൊണ്ടു തന്നെ അവരുടെ കണ്ടെന്റ് പ്രൊവൈഡറിനെയും അവര്‍ ശക്തമായി താക്കീത് ചെയ്തിരിക്കും. കരാര്‍ വ്യവസ്ഥകളിലെ കുഞ്ഞക്ഷരങ്ങളില്‍ മുന്‍പുതന്നെ ബുദ്ധിപൂര്‍വ്വമായി എഴുതിവെച്ചിട്ടുള്ള ചില വരികള്‍ മതി വെബ്‌ദുനിയയെ വെള്ളം കുടിപ്പിക്കാന്‍. ഇത്രയധികം പണം ഒരൊറ്റയടിക്ക് നഷ്ടപ്പെടുക എന്നു പറഞ്ഞാല്‍, ദൈവത്താനാണേ, ആര്‍ക്കും സഹിക്കില്ല.

രണ്ടാംതീയതി നടക്കുന്ന കുമ്പസാരക്കുര്‍ബ്ബാനയില്‍ എന്തൊക്കെ കുന്തിരിക്കം പുകയുമെന്ന് സാമാന്യവിവേകമുള്ള ആര്‍ക്കും ഇപ്പോള്‍ ‍തന്നെ മനസ്സില്‍ കാണാം. തങ്ങള്‍ക്കിഷ്ടപ്പെട്ട വാദഗതികള്‍ ഉയര്‍ത്തിവെച്ചും അതല്ലാത്തവയെ മുക്കിക്കളഞ്ഞും കഴിയുമെങ്കില്‍ പങ്കെടുക്കുന്നവരെയൊക്കെ പരസ്പരം വിഘടിപ്പിച്ചും അഞ്ചാംതീയതിയാകുമ്പോഴേക്കും നമുക്കൊക്കെയിടയില്‍ നല്ലൊരു കുളം കുഴിക്കാനുള്ള കുടുക്കുവിദ്യയായി മാത്രമേ ഈ വേര്‍ഡ്പ്രസ്സ് കൂടോത്രത്തെ എനിക്കിപ്പോള്‍ കാണാന്‍ കഴിയുന്നുള്ളൂ.

മലയാളം ബ്ലോഗര്‍മാര്‍ക്കിടയില്‍ സാധാരണ പതിവില്ലാത്ത തരത്തിലുള്ള ഒരു സഹവര്‍ത്തനബോധം ഉണ്ടെന്ന് കുറേക്കാലം മുന്‍പ് ഞാന്‍ ധരിച്ചുവെച്ചിരുന്നു. മലയാളം എന്ന ഭാഷയുടെ നിലനില്‍പ്പിനും വികാസത്തിനും ഏറെ മുതല്‍ക്കൂട്ടാവുമെന്ന വിശ്വാസം മൂലം, ആ ഉന്മേഷത്തില്‍ വളരെ വളരെ സമയവും മറ്റ് ആസ്തികളും ഞാന്‍ ചെലവിട്ടുമിരുന്നു. ഇപ്പോഴും ആ സഹവര്‍ത്തനബോധം ഉണ്ടെന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അഥവാ അതൊക്കെ നഷ്ടപ്പെട്ടുപോയി എന്നു വരികിലും ഇപ്പോള്‍ അത്ഭുതമൊന്നും തോന്നുകയുമില്ല.ഇത്രനാളത്തെ അനുഭവം വെച്ച് ഒരു ഭാഷയെന്നനിലയില്‍ മലയാളത്തിനോടുള്ള പ്രതിബദ്ധത ഇതുകൊണ്ട് എനിക്കവസാനിപ്പിക്കേണ്ടിവരികയുമില്ല.


ഈ വിഷയവുമായി ബന്ധപ്പെട്ട ചില ലിങ്കുകള്‍:

1. ബ്ലോഗ് കോപ്പിയടിവിരുദ്ധദിനം
2. ലാബ്‌നോള്‍ - അമിത് അഗര്‍വാള്‍
3. കറിവേപ്പില - സൂര്യഗായത്രി
4. ഇഞ്ചിമാങ്ങ - ഇഞ്ചിപ്പെണ്ണ്
5. If it were... - സിബു
6. ശേഷം ചിന്ത്യം- സന്തോഷ്
7. Against Plagiarism
8. Global Voice On Line
9. കര്‍ഷകന്‍ ചന്ദ്രേട്ടന്‍ - Chandrasekharan Nair
10.BongCookBook - Sandeepa
11. Indian bloggers Mad at Yahoo
12.Indian Bloggers Enraged at Yahoo! India’s Plagiarism
13.Indian bloggers Mad at Yahoo
14.Malayalam Bloggers Don't Agree with Yahoo India
15.Yahoo back upsetting people
16.Wat Blog
17.Tamil News
18.Yahoo India accused of plagiarism by Malayalam blogger
19.Yahoo India Denies Stealing Recipes
20. മനോരമ ഓണ്‍ലൈന്‍
21.Content theft by Yahoo India
22.Lawyers' Opinion

83 അഭിപ്രായങ്ങൾ:

ittimalu പറഞ്ഞു...

:)

:: niKk | നിക്ക് :: പറഞ്ഞു...

ഇട്ടിമാളൂന്റെ പുഞ്ചിരി കലക്കി!
വിശ്വേട്ടാ.. രണ്ട് കിടു കമന്റ് ഇടാന്‍ വന്നതാ.. പ്പൊ ദാണ്ടേ... :) ഇട്ടിമാളൂന്റെ പുഞ്ചിരിയില്‍ എല്ലാം അടങ്ങിയിട്ടുണ്ട്...

അജ്ഞാതന്‍ പറഞ്ഞു...

linkukalil ulla postukal ellam thanneyum ee kariveppileye kurichullathaayirunnu ennu aarelum kavitha aakkumO ennu oru pedi illyathilla viswam. 10 aalukalE kondu paranju avarude oru post idikkan nadanna ethra mathram vijayam untaavum ethil? karivepilla post idumbo viswam untayirunnille? pavam santhosh neyum kondu postum idichullo thaan viswam. santhosh pillai from microsopht sent us an email like this ennu oru site il parayunnu ningal kodutha linkil. eppo karyam paranja wordpress blogile samvadam aarum aa vazhikku povaruthu ennu parayan ethrem valiya post itu erikkano? vivaram ullavaru venda pole cheyyille? ദാണ്ടേ... :) :) :)

കാട്ടാളന്‍ പറഞ്ഞു...

linkukalil ulla postukal ellam thanneyum ee kariveppileye kurichullathaayirunnu ennu aarelum kavitha aakkumO ennu oru pedi illyathilla viswam. 10 aalukalE kondu paranju avarude oru post idikkan nadanna ethra mathram vijayam untaavum ethil? karivepilla post idumbo viswam untayirunnille? pavam santhosh neyum kondu postum idichullo thaan viswam. santhosh pillai from microsopht sent us an email like this ennu oru site il parayunnu ningal kodutha linkil. eppo karyam paranja wordpress blogile samvadam aarum aa vazhikku povaruthu ennu parayan ethrem valiya post itu erikkano? vivaram ullavaru venda pole cheyyille? ദാണ്ടേ... :) :) :)

അജ്ഞാതന്‍ പറഞ്ഞു...

മോഷണം ഇന്റര്നെറ്റ് യുഗത്തില്‍

വിഷ്ണു പ്രസാദ് പറഞ്ഞു...

ഇക്കാര്യത്തില്‍ താങ്കളുടെ ഭാഗത്തു നിന്ന് ഒരു തുറന്നെഴുത്ത് നന്നായി.ബൂലോകര്‍ ഇക്കാര്യത്തില്‍ വിഘടിച്ചു നില്‍ക്കുന്നുവെന്നത് നേര്.ഇതു തന്നെയാണ് മറ്റെല്ലാ പ്രശ്നങ്ങള്‍ക്കും ഹേതുവായതെന്നും താങ്കള്‍ മനസ്സിലാക്കിയല്ലോ. നല്ലത്.ഐക്യം വീണ്ടെടുക്കണം.പൊതു പ്രശ്നത്തില്‍ ഒന്നിച്ച് നിന്ന് മാതൃക കാണിക്കുകയും വേണം.അതിന് പെരിങ്ങോടന്‍,ബെന്നി,കലേഷ്,കൈപ്പള്ളി,ശ്രീജിത്ത് തുടങ്ങിയവര്‍ അവരുടെ അഭിപ്രായങ്ങള്‍ ഇവിടെ തുറന്നു പറയണം.

അല്ലെങ്കില്‍ ഈ വിഘടിതാ‍വസ്ഥ നിലനില്‍ക്കുന്നുവെന്ന് കൂട്ടണം.എനിക്കതില്‍ വിഷമമുണ്ട്.

തീര്‍ക്കാവുന്ന പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കണം.യാഹൂ പ്രശ്നത്തില്‍ തന്നെ എല്ലാവര്‍ക്കും യോജിപ്പില്ലെന്നും മനസ്സിലാക്കണം.

വിഷ്ണു പ്രസാദ് പറഞ്ഞു...

കുത്തക കമ്പനികളുടെ മോഷണങ്ങള്‍ക്കെതിരെ എല്ലാ ബ്ലോഗര്‍മാരും ഒറ്റക്കെട്ടായി നില്‍ക്കേണ്ടതു തന്നെയാണ്.പക്ഷേ പലരേയും പിന്നോട്ടു വലിക്കുന്ന പല കാരണങ്ങളുമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതൊന്ന് ഇവിടെ തുറന്നു പറയണം.ഈ കേസ് മുന്നോട്ട് കോന്റു പോവേണ്ടെന്ന് പല ബ്ലോഗേറ്സും കരുതുന്നുണ്ട്.എന്തു കൊണ്ടാണത് എന്ന് അവരിവിടെ വിശദീകരിക്കട്ടെ.

മറ്റൊന്ന് ഇത്തരം പ്രശ്നങ്ങള്‍ ഇനിയും ഉണ്ടാവാം. അന്ന് ,നാമിന്ന് സ്വീകരിക്കുന്ന നയം നമ്മെ ചതിക്കുന്നതാവരുത്.

ഇക്കാസ് പറഞ്ഞു...

ബൌദ്ധിക സ്വത്തിന്റെ മോഷണം ആരു നടത്തിയാലും (കുത്തകയായാലും വ്യക്തികളായാലും) അത് ഇനിയൊരിക്കല്‍ ആവര്‍ത്തിക്കപ്പെടാതിരിക്കേണ്ടത് ആവശ്യമാണ്. സമൂഹമായി പ്രതികരിക്കുമ്പോള്‍ അത് വ്യക്തി താല്പര്യങ്ങള്‍ക്ക് അതീതമാവുകയും വേണം.
അവനവന്റെ പോസ്റ്റില്‍ പ്രതിഷേധക്കുറിപ്പെഴുതുന്നത് ഒന്നിനും പരിഹാരമാവുമെന്ന് എനിക്കു തോന്നുന്നില്ല.

sandoz പറഞ്ഞു...

കുത്തകകളുടെ കടന്നു കയറ്റങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ടത്‌ ആവശ്യം തന്നെയാണു.....പക്ഷേ...പ്രതികരണം ചില വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ക്കു മാത്രമായി ഒതുങ്ങുമ്പോഴാണു പലരും സഹകരിക്കാന്‍ മടിക്കുന്നത്‌.....

ലോനപ്പന്‍ എന്ന ബ്ലോഗറുടെ ഒരു കൃതി അറിവില്ലായ്മ കൊണ്ടാണെങ്കില്‍ പോലും ഒരു പുതിയ ബ്ലോഗര്‍ കവര്‍ന്നെടുത്ത്‌ സ്വന്തം ബ്ലോഗില്‍ ഇട്ടപ്പോള്‍ ഈ പ്രതികരണക്കാര്‍ എവിടെ പോയി.......അവിടെ ഒരു കമന്റും കണ്ടില്ലാ എന്ന് മാത്രമല്ല......ഇതൊക്കെ നാടകമല്ലേ എന്ന രീതിയിലുള്ള ചില കമന്റുകളും ചില വക്കീലന്മാര്‍ അവിടെ നടത്തി......അതോ യാഹു പോലെയുള്ള ഭീമന്മാര്‍ കളവു നടത്തിയാലേ ഈ ബഹളങ്ങള്‍ ഒക്കെ നടത്തുകയുള്ളോ.....ആരു..ആരുടെ...ഈ രീതിയിലൊക്കെ നോക്കിയിട്ടേ പ്രതികരിക്കുകയുള്ളൂ എന്നാണോ.....

Siju | സിജു പറഞ്ഞു...

എന്നേം വിളിച്ചു മീറ്റിംഗിന്
ഏതു വകേലാണാവോ.. ഏതായാലും ഒരു സി‌ഇ‌ഓയൊക്കെ വന്നു വിളിക്കാന്‍ മാത്രം വല്യ ആളായോ ഞാന്‍ :-)

പോസ്റ്റില്‍ കൊടുത്തിരിക്കുന്ന ചില ലിങ്കുകള്‍ തെറ്റാണ്

Haree | ഹരീ പറഞ്ഞു...

എന്‍റെ ചില സംശയങ്ങള്‍:
• പലയിടത്തും പലരും പറഞ്ഞു കണ്ടു, ഇത് പാചകക്കുറിപ്പായതിനാല്‍ കോപ്പിറൈറ്റ് പ്രശ്നം ഉന്നയിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ എന്ന്? എന്നാല്‍ ഇതിനൊരു തൃപ്തികരമായ വിശദീകരണം, പ്രതിഷേധിക്കുന്നവരാരും (ഞാനുള്‍പ്പടെ) ഇട്ടു കണ്ടില്ല.
• യാഹൂ സ്വന്തം വെബ്‍സൈറ്റില്‍ നിന്നും മോഷ്ടിക്കപ്പെട്ട കണ്ടന്‍റ് ഡിലീറ്റ് ചെയ്തുകഴിഞ്ഞു. ഇനിയും നമ്മുടെ ലക്ഷ്യം എന്താണ്? മാപ്പു പറയുക മാത്രമാണോ, അതോ നഷ്ടപരിഹാരവും സുവിന് നേടിക്കൊടുക്കണമോ?
• മാര്‍ച്ച് 2ന്‌ നടക്കുമെന്നു പറയുന്ന ചര്‍ച്ചയില്‍ നാം പങ്കെടുക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ എന്തായിരിക്കണം നമ്മുടെ സ്റ്റാന്‍ഡ്?
• ഈ പ്രശ്നവുമായി നേരിട്ട് ബന്ധമുള്ള ‘സു’ അന്ന് ആ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ എന്ത് നിലപാടാണ് സു സ്വീകരിക്കുവാന്‍ പോവുന്നത്?
• വെബ് ദുനിയ നഷ്ടപരിഹാരം നല്‍കുവാന്‍ തയ്യാറായാല്‍, പിന്നെയും നമ്മള്‍ യാഹൂ വാശിപിടിക്കണമെന്ന് ആവശ്യപ്പെടുമോ?
• അവരുടെ ഒരു മറുപടിയില്‍ പറഞ്ഞതുപോലെ, ഈ കോപ്പിറൈറ്റ് പ്രശ്നത്തിനുള്ള മറുപടിയും വെബ് ദുനിയ തന്നെ നല്‍കും എന്നതില്‍ അത്രയ്ക്ക് പ്രശ്നമുണ്ടോ? അവര്‍ തമ്മിലുള്ള കരാര്‍ അങ്ങിനെയാവാമല്ലോ? അതായത്: വെബ് ദുനിയ യാഹുവിന് നല്‍കുന്ന കണ്ടന്‍റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം വെബ് ദുനിയയ്ക്കായിരിക്കും എന്നോ മറ്റോ ഉണ്ടെങ്കില്‍ യാഹൂവിനെതിരെ ഒച്ചയെടുത്തിട്ട് കാര്യമുണ്ടോ?
--

Haree | ഹരീ പറഞ്ഞു...

തിരുത്ത്:
വെബ് ദുനിയ നഷ്ടപരിഹാരം നല്‍കുവാന്‍ തയ്യാറായാല്‍, പിന്നെയും നമ്മള്‍ യാഹൂ വാശിപിടിക്കണമെന്ന് ആവശ്യപ്പെടുമോ? - വെബ് ദുനിയ നഷ്ടപരിഹാരം നല്‍കുവാന്‍ തയ്യാറായാല്‍, പിന്നെയും നമ്മള്‍ യാഹൂ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുമോ?
--
ഏതായാലും ആ സേര്‍ച്ചിംഗിന്‍റെ കാര്യം എനിക്കിഷ്ടമായി. :)
ഇനി യാഹൂ ഗൂഗിളിന് ഇവയൊക്കെ ഒഴിവാക്കുവാന്‍ കാശുകൊടുക്കുമോ? :)
--

കുട്ടന്മേനൊന്‍::KM പറഞ്ഞു...

ഇന്ന് ഇവിടെ വിശ്വേട്ടന്റെ ഈ പോസ്റ്റിന് ഏറെ പ്രസക്തിയുണ്ട്. കഴിഞ്ഞ കുറച്ചുകാലമായി ബ്ലോഗിലെ കോപ്പിയടിയും തമ്മില്‍ തല്ലും രൂക്ഷമായിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഈ കൂട്ടായ്മക്കുതന്നെ ആരംഭം കുറിച്ചവരെന്നു വിശേഷിപ്പിക്കപ്പെടുന്നവരുടെ മാനസിക വിഷമങ്ങള്‍ എന്തേ ആരും ശ്രദ്ധിക്കതെ പോയി ?
നളപാചകത്തിലെ ചില പോസ്റ്റുകള്‍ കോപ്പിയടിച്ചതിനെ ചൊല്ലി ഒരു വിവാദത്തിനില്ലെന്ന അഭിപ്രായമായിരുന്നു എനിക്കും. അതിനു രണ്ടു കാരണങ്ങളാണുള്ളത്.
1. നളപാചകം എന്ന ബ്ലോഗ് എന്റെ മാത്രമല്ല. ഞാന്‍ തുടങ്ങിവെച്ചുവെന്നുമാത്രം. ബ്ലോഗ് അഡ്മിന്‍ ഞാനും കുറുമാനുമാണ്. അതില്‍ 12 ഓളം പേര്‍‍ അംഗങ്ങളും ഇടക്കിടെ പോസ്റ്റിടുന്നവരുമാണ്. യാഹു അടിച്ചുമാറ്റിയത് ഞാനെഴുതിയ പോസ്റ്റ് മാത്രമല്ല. മറ്റു പലരുടേയുമുമുണ്ട്. അതുകൊണ്ട് പ്രതിഷേധം എന്റെ മാത്രം കടമയല്ല. ഇതിലെ അംഗങ്ങളെല്ലാം പ്രതിഷേധിക്കട്ടെ.
2. യാഹു അടിച്ചുമാറ്റിയതിലൊന്ന് ഞാന്‍ എഴുതിയ ചിക്കണ്‍ 360 ആയിരുന്നു. അത് പോസ്റ്റുന്ന സമയത്ത് ചില അക്ഷരപ്പിശകുകള്‍ അതില്‍ വന്നിരുന്നു. യാഹു അത് അതേപടി പകര്‍ത്തി പബ്ലിഷ് ചെയ്തു. ഒരു അന്താരാഷ്ട്ര കമ്പനിയുടെ പോസ്റ്റില്‍ അക്ഷരപ്പിശകുവരാതിരിക്കട്ടെയെന്നു കരുതി ഞാനതവര്‍ക്കെഴുതിയിരുന്നു. പിറ്റേന്ന് അവര്‍ അക്ഷരപ്പിശകുകള്‍ അതേ പടി നിലനിര്‍ത്തിക്കൊണ്ടു തന്നെ ആ റിസീപിയുടെ പേര് ചിക്കണ്‍ 380 എന്നാക്കി പുന:പ്രസിദ്ദീകരിച്ചു. അക്ഷരവും അക്കവും വേര്‍ത്തിരിച്ചറിയാന്‍ കഴിയാത്ത വെബ്ദുനിയയോട് ഇനിയൊരു സംവാദത്തിനു പോകേണ്ടതുണ്ടോ ?

Inji Pennu പറഞ്ഞു...

sandoz,
വളരെ ന്യായമായ ചോദ്യം. പേരെടുത്ത് പറഞ്ഞില്ലെങ്കിലും എന്നെയാണ് ഉദ്ദേശിച്ചേയെന്നു മനസ്സിലായി. അതുകൊണ്ട് തന്നെ പറയട്ടെ. എവിടെയൊക്കെ പ്രതിഷേധിക്കണമെന്നുള്ളത് എന്റെ വ്യക്തിപരമായ കാര്യമാണ്. പ്രതിഷേധിക്കുന്നുവെങ്കില്‍ അത് തികച്ചും ന്യായമായിരിക്കണമെന്നും, അതിന്റെ എല്ലാ വശങ്ങളേക്കുറിച്ചും പഠിക്കണമെന്നും എനിക്ക് നിര്‍ബന്ധം ഉണ്ട്. അല്ലാതെ, രണ്ട് ബ്ലോഗര്‍മാര്‍ അവിടെ കിടന്ന് ഒച്ച വെച്ചു, എന്നാ ചുമ്മാ ഒരു രസത്തിനു ഞാനും കല്ലെറിയാന്‍ കൂടാം എന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിട്ടില്ല. വിചാരിക്കത്തുമില്ല. എനിക്ക് എന്റെ വ്യക്തമായ കാഴ്ചപ്പാടുണ്ട് എല്ലാത്തിലും. അത് പലതില്‍ നിന്നും ഉരുത്തിരിയുന്നതാണ്. ചാറ്റില്‍ നിന്നോ മെയില്ലില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ മാത്രമാവില്ല. ഒരു പുതിയ ബ്ലോഗറിനെ കല്ലെറിയാന്‍ ആരു വിചാരിച്ചാലും സാധിക്കും. എന്നാല്‍ യാഹൂ പോലൊരു ഭീമനെ കല്ലെറിയാന്‍ കുറച്ച് പാടാണെ, സെലെക്റ്റ് ചെയ്യുന്ന കല്ലുകള്‍ പോലും വളരെ സൂക്ഷമം പരിശോധിക്കണം.

ബ്രിട്ടീഷുകാര്‍ ഇന്ത്യയിലേക്ക് വന്നതുപോലെയുള്ള കടന്നു കയറ്റമായാണ് ഞാനിതിനെ കാണുന്നത്, അന്നേരം നാട്ടു രാജ്യങ്ങളിലുള്ള തമ്മില്‍ തല്ലിനു പ്രതിഷേധിക്കാന്‍ ടൈം വേണ്ടെ? ;)

എല്ലാത്തിനും പ്രതിഷേധിക്കാന്‍ എനിക്ക് നേരമില്ല, മനസ്സുമില്ല. ആരും പ്രതിഷേധിക്കണമെന്ന് ഇവിടെ പേരെടുത്ത് ആരോടും പറഞ്ഞിട്ടുമില്ല. ബൂലോഗത്തെ പലരും എനിക്കെഴുതിയിട്ടുണ്ട്, എന്തുകൊണ്ട് അവര്‍ ഈ കാര്യത്തില്‍ പ്രതിഷേധിക്കുന്നില്ലായെന്ന്. ഞാന്‍ എന്റെ വളരെ അടുപ്പമുള്ള നല്ല സുഹൃത്തുക്കളായിട്ടും, അവരോട് പറഞ്ഞത്, വളരെ നല്ല കാര്യം, താങ്കള്‍ പൂര്‍ണ്ണമായി കണ്വിന്‍സഡ് ആണെങ്കില്‍ മാത്രമേ പ്രതിഷേധിക്കാവൂ എന്ന്. അല്ലാതെ, എനിക്കും വേണമെങ്കില്‍ പലരേയും നിര്‍ബന്ധിക്കാം. പക്ഷെ അത് എനിക്ക് ഇഷ്ടമല്ല. ഒരിക്കലും ചെയ്യത്തുമില്ല.

എന്തുകൊണ്ട് ബ്ലോഗുകളില്‍ ഇടുന്നു എന്നതിന്റെ തന്നെ ചോദ്യം തന്നെ വളരെ ബാലിശം. ബ്ലോഗ് ഒരു മാധ്യമമാണ്. അവനവന്റെ മാധ്യമമം. അതാദ്യം തന്നെ മനസ്സിലാക്കണം. മനസ്സിലാക്കാത്തത് വളരെ അല്‍ഭുതം.
എല്ലാ ബ്ലോഗുകളിലും ഇതിനേക്കുറിച്ച് വരുന്നത്
മാതൃഭൂമിയുടെ എല്ലാ പതിപ്പിലും(കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം) ഒരു കാര്യത്തെ കുറിച്ച് വരുന്നപോലെയാണ്. എല്ലാ ബ്ലോഗിലും ഒരു പോസ്റ്റ് വരുന്നത് കൊണ്ട് കൂടുതല്‍ പേര്‍ വായിക്കുന്നു, കൂടുതല്‍ പേര്‍ അറിയുന്നു. സേര്‍ച്ച് എഞ്ചിനുകള്‍ക്ക് ചാകരയും!

കാരണം സേര്‍ച്ച് എഞ്ചിനുകളുടെ സൈറ്റ് ഹിറ്റിങ്ങ്സാണ് പലതിനും, ഇതുപോലെയുള്ള കുത്തകളുടെ മുന്നോടുള്ള പ്രയാണങ്ങള്‍ക്കുള്ള ആധാരം.

ഇവിടെ ഇതിനി സംവാദിച്ച്, തീ , കരി, കൊള്ളിവെപ്പ്, ചാമ്പലിനൊന്നും ഞാനില്ല. ഇഷ്ടമുള്ളവര്‍ ആയിക്കൊള്ളൂ. എനിക്ക് കുടുമ്മത്ത് കുറേയധികം ജോലിയുണ്ട്.

sandoz പറഞ്ഞു...

ഇഞ്ചിയുടെ കമന്റ്‌ എവിടെ പോയി.......

എന്തായാലും നമുക്കും കുടുമ്മത്ത്‌ വേറെ പണീണ്ട്‌....വലിയ വലിയ ഉരുണ്ട കല്ലുകള്‍ കൈവശമുള്ളവര്‍ ഭീമന്മാരെ എറിയുക......ഞങ്ങള്‍ വല്ല പുതുമുഖങ്ങളേയും എറിഞ്ഞ്‌ പഠിക്കട്ടെ....പഠിക്കുന്ന സമയത്ത്‌ കളിയാക്കി കമന്റ്‌ ഇടാതിരുന്നാല്‍ മാത്രം മതി......

ഞാന്‍ വെറും കാണി പറഞ്ഞു...

1. യാഹുവിന്റെ ബൂലോഗ പോസ്റ്റ് മോഷണം

2. യാഹുവിന്റെ അപരനായി വെബ്ബ് ദുനിയയുടെ അവതരണം

3. വിശ്വത്തിന്റെ യൂഹുവിന്റെ കോപ്പി റൈറ്റ് വൈലേഷനെതിരെയുള്ള പ്രവത്തനം

4. വിശ്വവും ബെന്നിയും തമ്മിലുള്ള ചാറ്റ് സംഭാഷണം ഒരു ബ്ലോഗ് പോസ്റ്റ് വഴി വേറെ ഒരു ബ്ലോഗ്ഗര്‍ പുറത്തു വിടുക (വിശ്വവും ബെന്നിയും തമ്മില്‍ നടന്ന സ്വകാര്യ സംഭാഷണം ആണേ അത്)

5. കാള പെറ്റന്ന് കേട്ടപ്പോല്‍ കയറെടുത്തതു പോലെ ബെന്നിയോട് അടുത്ത ചില ബ്ലൊഗ്ഗര്‍മാര്‍ വിശ്വത്തിനു എതിരെ തിരിയുക

6. ബെന്നിക്ക് വെബ്ബ് ദുനിയയില്‍ പ്രമോഷന്‍

7. വെബ്ബ് ദുനിയയുടെ വക ബ്ലൊഗ്ഗമാരുമായി മാര്‍ച്ച് 2-നു സന്ധി സംഭാഷണം


എല്ലാം കൂടി കൂട്ടി വായിക്കാന്‍ നല്ല രസമുണ്ട്.

വിഷ്ണു പ്രസാദ് പറഞ്ഞു...

ദയവായി ഇനിയെങ്കിലും നമുക്ക് മുഖത്തു നോക്കി കാര്യങ്ങള്‍ നട്ടെല്ലു നിവര്‍ത്തി പറഞ്ഞുകൂടെ? ആരെയാണ് പേടിക്കുന്നത്.അനോണി മുഖമ്മൂടികള്‍ വെക്കാതെ എല്ലാ ബൂലോകരും ഈ ചര്‍ച്ചയില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ പറയാനുള്ള ധീരത കാണിക്കണം.

കേരളഫാർമർ/keralafarmer പറഞ്ഞു...

പ്രീയ വിശ്വം സിബുവിന്റെയും സന്തോഷിന്റെയും ഹൈപ്പെര്‍ ലിങ്കുകള്‍ ശരിയാക്കുക. എന്റെ പേജില്‍ ഞാന്‍ ശരിയാക്കിയിട്ടുണ്ട്‌. ഒരിക്കല്‍ ഒരപരന്‍ വന്ന്‌ വിശാലനായി എന്നെ പറ്റിച്ചു. എന്റെ ഒരു ഇംഗ്ലീഷ് പോസ്റ്റ്‌ മോഷണം നടത്തി. അപ്പോള്‍ ചിലര്‍ എന്നോട്‌ സഹകരിച്ചു. എന്റെ പ്രസ്നം രമ്യമായി പരിഹരിക്കപ്പെട്ടു. അതും ഉചിതമായ രീതിയില്‍. തെറ്റു ചെയ്തത്‌ യാഹു ആണ്. നമ്മുടെ മുന്നില്‍ വെബ്‌ദുനിയ അല്ല. അവര്‍ തമ്മിലുള്ള കള്ളക്കച്ചവടം നമ്മള്‍ എന്തിനറിയണം. ആദ്യം യാഹൂവിന്റെ പേരില്‍ വന്ന കോപ്പിയടി മാറ്റിയതുതന്നെ തെറ്റിന്റെ സമ്മതമല്ലെ. മറുപടി തരേണ്ട യാഹൂ എല്ലാം വെബ്‌ദുനിയയെ ഏള്‍പ്പിച്ച്‌ കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നത്‌ ശരിയല്ല. നടപടികളും മറുപടിയും മറ്റും കൈകാര്യം ചെയ്യേണ്ടത്‌ യാഹൂ മാത്രം. അല്ലെങ്കില്‍ പ്രസിദ്ധീകരിക്കുന്നത്‌ വെബ്‌ദുനിയയുടെ പേരിലുള്ള പേജിലായിരിക്കണം.

sandoz പറഞ്ഞു...

ഇഞ്ചിയുടെ കമന്റ്‌ പിന്മൊഴിയില്‍ കണ്ട്‌ ഇവിടെ വന്നപ്പോള്‍ ഇവിടെ കണ്ടില്ലാ....അതാണു കമന്റില്‍ എവിടെ എന്ന് ചോദിച്ചത്‌....ക്ഷമിക്കണം.....[കര്‍ത്താവേ എന്തൊക്കെ മറിമായം ആണു ഇവിടെ]

അജ്ഞാതന്‍ പറഞ്ഞു...

വീഴാന്‍ ആര്‍ക്കും ഇഷ്ടമുണ്ടാവില്ല. വീഴുന്നതാരെങ്കിലും കണ്ടാല്‍ വിഷമം കൂടും.
യാഹൂ വീണു, വീണിടത്തുകിടന്നുരുളുന്നു, എല്ലാവരും കാണുന്നു, അയ്യേ!

എന്നാലും വീണാല്‍, വീണേടത്തുകിടന്നുരുണ്ട്, സ്വന്തം മുഖത്തു പറ്റിപ്പറ്റിപ്പിടിച്ച ചെളി, അടുത്തുള്ളവരുടെ മുഖത്തു തേച്ച്‌, എഴുന്നേല്‍ക്കാന്‍ പോലും ശ്രമിയ്ക്കാതെ...നിലത്തു പറ്റിക്കിടക്കുന്ന യാഹുവോ?

എഴുന്നേറ്റുനില്‍ക്കാന്‍ അവശ്യം ആവശ്യമായ “നട്ടെല്ല്” തപ്പിക്കൊണ്ടിരിക്കുകയാവുമോ യാഹൂ?

ബ്ലോഗേഴ്സ് ഇവിടെ ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ ആവശ്യകത, ഈ പോസ്റ്റുകൊണ്ടു മനസ്സിലാവുന്നു (ഈ വിഷയത്തിലുള്ള മറ്റു പോസ്റ്റുകള്‍ കണ്ടിരുന്നില്ല). പ്രശ്നത്തിന്റെ ഗൌരവം ഇതുവരെ മനസ്സിലാക്കാതിരുന്നതിന് എനിക്കു ലജ്ജ തോന്നുന്നു.
“എനിയ്ക്കൊന്നും നഷ്ടപ്പെട്ടില്ലല്ലോ, പിന്നെന്താ?” എന്ന് ഒരിക്കല്‍ ചിന്തിച്ചിരുന്നതിനും ലജ്ജയുണ്ട്.

വലിയതെറ്റിനെതിരെ പ്രതികരിക്കാന്‍ നമുക്ക് ഒറ്റക്കെട്ടായിനില്‍ക്കാം. അകത്തളത്തിലെ തല്ലുകള്‍‍ക്കുവേണ്ടി, ശക്തിമുഴുവന്‍ നഷ്ടപ്പെടുത്താതെ, ഈ പൊതുശത്രുവിനെതിരെ നമുക്കൊരുമിച്ചു നില്‍ക്കാം.
എവിടെ പ്രതികരിക്കണം?
അത്‌ എങ്ങിനെ വേണം? അതിന് ഒരു പൊതുസ്വഭാവം വേണോ?
തുടങ്ങിയകാര്യങളും കൂടി ചര്‍ച്ച ചെയ്ത് പൊതുതീരുമാനം ഉണ്ടാക്കിയിട്ടുണ്ടോ?

ജ്യോതിര്‍മയി

വിഷ്ണു പ്രസാദ് പറഞ്ഞു...

വളരെ വളരെ നിരാശാജനകമാണ് ഇഞ്ചിയുടെ കമന്റ്റ്.ഈ വേളയിലും
ബൂലോകര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാനല്ല,അത് വര്‍ദ്ധിപ്പിക്കാനേ ഇത്തരം കമന്റുകള്‍ ഉതകൂ.

sandoz പറഞ്ഞു...

''എല്ലാത്തിനും പ്രതിഷേധിക്കാന്‍ എനിക്ക് നേരമില്ല, മനസ്സുമില്ല. ആരും പ്രതിഷേധിക്കണമെന്ന് ഇവിടെ പേരെടുത്ത് ആരോടും പറഞ്ഞിട്ടുമില്ല.''

മുകളിലുള്ള ഈ വരികളില്‍ നിറഞ്ഞു നില്‍ക്കുന്ന അഹങ്കാരം.......അതൊക്കെ തന്നെയാണു പലരും വിട്ടു നില്‍ക്കുന്നതിനുള്ള കാരണം പ്രാസദ്‌ മാഷേ.......ഇങ്ങനെ പോസ്റ്റ്‌ ഇട്ടിട്ട്‌ ..നിന്നോട്‌ അല്ലാ...‌ പറ്റുമെങ്കില്‍ മതി ..എന്ന് കമന്റും ഇട്ടാല്‍....കലക്കി [പോസ്റ്റ്‌...വിശ്വേട്ടന്റെ ആണു എന്ന് എനിക്കറിയാം]

Inji Pennu പറഞ്ഞു...

പ്രതിഷേധിക്കാതിരിക്കാനുള്ള കാരണം ഒന്നും ഇവിടെ പ്ലീസ് പറയല്ലെ . താങ്കള്‍ എന്നെ വക്കീലാക്കുന്നതും, പല പോസ്റ്റില്‍ ചെന്ന് മാറി മാറി കളിയാക്കാന്‍ കമന്റ് വെക്കുന്നതും, അതിനു വേണ്ടി പോസ്റ്റ് പലരും പല പേരിലും പോസ്റ്റുകള്‍ ഇറക്കുന്നതും ഒന്നു കളിയാക്കലും അഹങ്കാരവും അല്ലല്ലൊ. അത് നന്നായി. ഒരു സൈഡ് മാത്രം കേട്ടൊണ്ടിരിക്കണമല്ലേ? അതും നന്നായി. ഞാന്‍ കണ്ണടച്ച് ഇരിക്കാന്‍ ശ്രമിക്കാം ഇനി മുതല്‍.

ആരേയും പ്രതിഷേധിപ്പിക്കാനൊ നിര്‍ബന്ധിക്കാനൊ എനിക്ക് പറ്റില്ല. അത് മനസ്സില്‍ നിന്ന് തന്നെ വരണം. അതുപോലെ എന്നേയും നിര്‍ബന്ധിക്കരുത് എന്നു മാത്രമേ ഞാനും ഉദ്ദേശിച്ചുള്ളൂ. അത് അഹങ്കാരമല്ല, ഉള്ള കാര്യം പറഞ്ഞതാണ്.
“അയ്യൂ, പ്ലീസ് പ്രതിഷേധിക്കൂ, നല്ല കുട്ടിയല്ലേ” എന്നൊന്നും എല്ലാ‍വരോടും പറയാനുള്ള മനസാന്നിദ്ധ്യം എനിക്ക് പോയി ഈയിടെ.

എങ്ങിനേം വ്യാഖ്യാനിക്കാം. താങ്കളുടെ ഇഷ്ടം.
വളച്ച് കെട്ടി വളച്ച് കെട്ടി ഇവിടെയുള്ള ഈ കാര്യത്തിനെ മറ്റുള്ള ഏരിയാകളിലേക്ക് കൊണ്ട് പോവാന്‍ ഇനിയും ശ്രമിക്കാം.

ഇപ്പോഴും പറയുന്നു, പ്രതിഷേദ്ധിക്കാന്‍ നല്ല മനസ്സുള്ളവര്‍ മാത്രം അത് ചെയ്യുന്നതാണ് നല്ലത്. ആരേയും നിര്‍ബന്ധിക്കില്ല. ഒരിക്കലും!

ഷിജു അലക്സ്‌‌: :Shiju Alex പറഞ്ഞു...

വെബ്‍ദുനിയയുടെ ക്ഷണത്തെ ഇപ്പോഴേ മുന്‍‍വിധിയോടെ കാണേണ്ടതുണ്ടോ?


എനിക്കു മനസ്സിലാകാത്ത ഒരു കാര്യം ഇതാണ്. വെബ്ബ് ദുനിയയ്ക്ക് ഈ കളിയില്‍ എന്തു കാര്യം. അവരോട് ഈ പ്രശ്നംത്തില്‍ ഇടപെടാന്‍ നമ്മള്‍ ആരും പറഞ്ഞിട്ടില്ല.

മോഷണം നടന്നത് യാഹുവിലാണ്, നമ്മള്‍ക്ക് പ്രശ്നമുള്ളത് യാഹുവുമായിട്ടാണ്.

ഇവിടെ യാഹുവിനു വക്കാലത്ത് പറയുന്നവരോട് ഒരു ചോദ്യം.

ഞാന്‍ നിങ്ങളുടെ ഒരു പോസ്റ്റ് മോഷ്ടിച്ച് (ഇപ്പോള്‍ യാഹൂ ചെയ്തതു പോലെ തന്നെ) എന്റെ ബ്ലോഗ്ഗില്‍ ഇട്ടു. ഞാന്‍ ആ പോസ്റ്റ് കൊണ്ട് ഒരു നൂറ് കമെന്റും (അതാണല്ലോ ഇപ്പോഴത്തെ ബൂലഗത്തിലെ പ്രതിഫലം) നേടി. പിന്നിട് നിങ്ങള്‍ ഈ മോഷണം കണ്ടെത്തി എന്നിരിക്കട്ടെ.

എന്നോട് പരാതി പറയുമ്പോള്‍ ഞാന്‍ നിങ്ങളോട് പറയുകയാണ് “ ഞാന്‍ ഒന്നുമറിഞ്ഞില്ലേ. ഞാന്‍ മൂത്രം ഒഴിക്കാന്‍ പോയ തക്കം നോക്കി എന്റെ അടുത്ത വീട്ടിലെ ഒരു പയ്യന്‍ ചെയ്തതാണേ ഇത്. നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ അവനോട് പോയി ചോദിച്ചോ”

നിങ്ങള്‍ ഉടനെ കേസും കോടതിയുമായി എന്റെ പുറകേ വരുമോ. അതോ ആ പയ്യന്റെ പുറകേ പോകുമോ.


ഇപ്പോള്‍ ബൂലോകത്തിലെ പല പുലികളും ആ പയ്യന്റെ പുറകേ നടക്കുകയാണ്.

പയ്യന്‍ സംഭവം സോള്‍വ് ആക്കാന്‍ ഒരു വേര്‍ഡ് പ്രസ്സ് ബ്ലോഗ്ഗുമായി ഇറങ്ങിയിട്ടുണ്ട്. എനിക്ക് എതിരെ പരാതിയുള്ളവര്‍ നാളെ അര്‍ദ്ധരാത്രി 12:00നും 12:01നുമിടയ്ക്ക് അവിടെ വന്നാല്‍ നിങ്ങള്‍ എന്നെ കാണാം. എനിക്ക് ആ സമയാമാണ് സൌകര്യം. അവിടെ അപ്പോള്‍ വന്നാല്‍ വല്ല നക്കപിച്ചയും തരാം.”

ബൂലോകത്തിലെ പലരുടേയും ഈ സംഭവത്തിലുള്ള നിലപാട് കണ്ടിട്ട് ലജ്ജ തോന്നുന്നു. പല പുരുഷ പ്രജകളുടേയും പ്രത്യേകിച്ച്. ഒരു മാതിരി ഒതളങ്ങയുടെ സ്വ്ഭാവം പോലെ.

കൈപ്പള്ളി പറഞ്ഞതു പോലെ കോപ്പിറൈറ്റ് വൈലേഷനെ ഇത്ര ലാഘവ ബുദ്ധിയോടെ കാണുന്ന മലയാളി സമൂഹത്തില്‍ നിന്നു അതിനു ചേര്‍ന്ന ഒരു നിലപാടല്ലേ പ്രതീക്ഷിക്കാന്‍ ‍പറ്റൂ.

വേറെ ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുകയും പുരയ്ക്ക് തീ പിടിക്കുമ്പോള്‍ വാഴ വെട്ടുകയും ചെയ്യുന്നു. കഷ്ടം എന്നേ പറയാനുള്ളൂ.

sandoz പറഞ്ഞു...

ആരെ കളിയാക്കി എന്നാണു പറയുന്നത്‌.....
പോസ്റ്റ്‌ ഇട്ട്‌ ...അതിന്റെ മുകളില്‍ കുറച്ച്‌ കമന്റും ഇട്ട്‌ കളിയാക്കാന്‍ ഉള്ള 'കോളു' ഒന്നും ഞാന്‍ നോക്കീട്ട്‌ ഇല്ലാ....

പിന്നെ എല്ലാം 'ഞമ്മള്‍ ആണു'....എന്ന വലുപ്പം സ്വയം തോന്നിയാല്‍......ബാക്കിയുള്ളവര്‍ക്കു ചിരിക്കാന്‍ ഒരു കോളായി...

ബിന്ദു പറഞ്ഞു...

ഒരു ബ്ലോഗ്ഗറെ മര്യാദ പഠിപ്പിക്കാനുള്ള വേദിയായി കാണാതെ, ബ്ലോഗ്ഗുകളുടെ വളര്‍ച്ച ആഗ്രഹിക്കുന്ന ഒരാളെന്ന നിലയില്‍ ഞാന്‍ പൂര്‍ണ്ണ മനസ്സോടെ ഈ പ്രതിക്ഷേധത്തില്‍, ഒരു വരിയെങ്കില്‍ വരി ഞാനും എഴുതും.

ശ്രീജിത്ത്‌ കെ പറഞ്ഞു...

വിശ്വേട്ടാ, ചില സംശയങ്ങള്‍ക്ക് മറുപടി നല്‍കാമോ.

1) യാഹൂ മോഷ്ടിച്ചത് സൂ വിന്റെ മാത്രം പോസ്റ്റുകള്‍ അല്ലല്ലോ. നളപാചകം, Deepa's Family Kitchen എന്നീ ബ്ലോഗുകളും മോഷ്ടിക്കപ്പെട്ടിരുന്നു. പ്രതിഷേധം ഒരു ബ്ലോഗിനെ മാത്രം ചുറ്റിപ്പറ്റി ആകുന്നതെന്തുകൊണ്ട്?

2) യാഹൂവിനെതിരേ നിയമനടപടിക്ക് പോകുമെന്ന് കേട്ടിരുന്നു ഒരു സമയത്ത്. ഇപ്പോഴും അതേ നിലപാടിലാണോ? ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി ഇതിനോടകം കൈക്കൊണ്ടിട്ടുണ്ടോ.

3) യാഹൂ മാപ്പ് പറഞ്ഞാല്‍ എല്ലാ പ്രശ്നവും അടങ്ങുമോ. വെബ്ദുനിയ മാപ്പ് പറഞ്ഞാല്‍ മതിയാകില്ല എന്ന് പറയുന്നത് മനസ്സിലാക്കാം, പക്ഷെ അവരുമായി സംസാരിക്കാനുള്ള അവസരം ഉപയോഗിക്കാതിരിക്കുന്നതുകൊണ്ടുള്ള പ്രത്യക്ഷ ഗുണം?

4) യാഹൂ മാപ്പ് പറയുന്നത് സു വിനും മറ്റ് ബന്ധപ്പെട്ട കക്ഷികള്‍ക്കും മെയില്‍ അയച്ചുകൊണ്ടാണെങ്കില്‍ (പോര്‍ട്ടലില്‍ ഇടാതെ), അത് മതി എന്ന് കരുതുമോ.

5) അഥവാ യാഹൂ മാപ്പ് പറഞ്ഞില്ല എന്നു മാത്രമല്ല പറയുകയും ഇല്ല എന്നാണെങ്കില്‍ അതിനെതിരേ എന്ത് ചെയ്യും?

അടുത്ത കെട്ട് ചോദ്യപ്പേപ്പര്‍ ഈ പരീക്ഷയില്‍ മൊത്തം ഉത്തരങ്ങളും ശരിയാക്കിയ ശേഷം ;)

wakaari പറഞ്ഞു...

നമുക്ക് എന്തെങ്കിലും കാര്യം ചെയ്യണമെന്നുണ്ടെങ്കില്‍ അതിന് മറ്റുള്ളവര്‍ ചെയ്യുന്ന രീതിയും മട്ടും ഭാവവുമൊക്കെ നോക്കണമെന്നുണ്ടോ?

കാര്യമെന്തന്നറിയുക, മനഃസാക്ഷിയോട് ചോദിക്കുക, ചെയ്യണമെന്നാണെങ്കില്‍ ധൈര്യമായിട്ട് ചെയ്യുക, അല്ലെങ്കില്‍ ചെയ്യാതിരിക്കുക.

അയാളങ്ങിനെയായതുകൊണ്ട് ഞാനില്ല, ഇയാളുടെ രീതി ഇതായത് കാരണം എനിക്ക് പറ്റില്ല, അയാളുണ്ടോ എന്നാല്‍ ഞാനുമുണ്ട്, ഇയാളിങ്ങനെ ചെയ്യുകയാണെങ്കില്‍ ഞാനും ചെയ്യാം എന്നൊക്കെയുള്ള ചിന്തകളുടെ പുറത്തുള്ള ഇടപെടലുകളേക്കാള്‍, ഉപാധികളോടെയുള്ള ഇടപെടലുകളേക്കാള്‍ (അവിടെ അങ്ങിനെ ചെയ്യുകയാണെങ്കില്‍ ഇവിടെ ഇങ്ങിനെയും ചെയ്യാം- പ്രതികരണങ്ങള്‍ ബിസിനസ്സല്ലല്ലോ) ഇഫക്ടീവും ശാശ്വതവും സ്വയം അറിഞ്ഞ്, വേണമെന്ന് നമുക്ക് തന്നെ തോന്നിയുള്ള ഇടപെടലുകള്‍ തന്നെ.

യാഹൂ കാണിക്കുന്നത് പോക്രിത്തരമാണെന്ന് തോന്നുന്നുണ്ടെങ്കില്‍, യാഹുവിനെതിരെ പ്രതികരിക്കണമെന്നും തോന്നുന്നുണ്ടെങ്കില്‍, പ്രതികരിക്കുക.

പോക്രിത്തരമാണ്, പ്രതികരിക്കുന്നില്ല എന്നാണെങ്കില്‍ അങ്ങിനെ.

പോക്രിത്തരമല്ല, പ്രതികരിക്കുന്നുമില്ല എന്നാണെങ്കില്‍ അങ്ങിനെ.

പക്ഷേ, അയല്‍‌പക്കത്തെ വീട്ടിലെ തേങ്ങ എന്റെ വീട്ടില്‍ കിടക്കുന്നത് രാവിലെ അയല്പക്കക്കാരന്‍ കണ്ട് എന്നോട് വന്ന് ഇതെന്റെ തേങ്ങയാണെന്ന് പറയുമ്പോള്‍ തേങ്ങ പറിക്കുന്ന പരിപാടിയെല്ലാം ഞാന്‍ കുട്ടപ്പനെയാണ് ഏല്പിച്ചിരിക്കുന്നത്, അതുകൊണ്ട് കുട്ടപ്പനോട് പോയി ചോദിച്ച് എന്താണെന്ന് വെച്ചാല്‍ തീരുമാനിച്ചോ എന്ന് ഞാന്‍ പറഞ്ഞാല്‍ അയല്പക്കക്കാരന്‍ “ഓ ശരി” എന്ന് പറഞ്ഞ് തലയാട്ടി ഷേക്ക്‍ഹാന്‍ഡും തന്ന് ഞങ്ങളുടെ നാട്ടില്‍ എന്തായാലും പോകില്ല.

ഞാനാണ് ആ തേങ്ങ ആദ്യം കാണുന്നതെങ്കില്‍ ഉടന്‍ തന്നെ കുട്ടപ്പനെ വിളിച്ച് ചോദിക്കും, ‘ഡേയ് ഇതെങ്ങിനെ ഇവിടെ വന്നഡെ?” കുട്ടപ്പന്‍ നിന്ന് പരുങ്ങുന്നത് കണ്ടാല്‍ എങ്ങിനെയെങ്കിലും സംഗതി കണ്ട് പിടിച്ച് കുട്ടപ്പനെക്കൊണ്ട് തന്നെ അയല്‍‌പക്കക്കാരന്റെ വീട്ടില്‍ ആ തേങ്ങ കൊണ്ടുപോയി ഇടീച്ചിട്ട് കുട്ടപ്പന്റെ പേരില്‍ ഞാനും കൂടി മാപ്പ് ചോദിക്കും.

ഇനി അയല്‍‌പക്കക്കാരനാണ് ആദ്യം കാണുന്നതെങ്കില്‍, ഞാനും അയല്‍‌പക്കക്കാരനും കൂടി ഒരുമിച്ച് പോയി കുട്ടപ്പനോട് ചോദിക്കും (ചേട്ടന്‍ തന്നെ പോയി കുട്ടപ്പനോട് ചോദിച്ച് എന്താണെന്ന് വെച്ചാല്‍ ചെയ്‌തോ എന്നെങ്ങാനും ഞാന്‍ പറയേണ്ട താമസം...അതോര്‍ക്കാന്‍ കൂടി വയ്യ). ഞാനറിയാതെയാണ് കുട്ടപ്പന്‍ അയാളുടെ വീട്ടിലെ തേങ്ങ ഇട്ടതെങ്കില്‍ കുട്ടപ്പന് വേണ്ടി ഞാന്‍ മാപ്പ് ചോദിക്കും. കുട്ടപ്പന് ഒരു കൈയ്യബദ്ധം പറ്റിയതാണെന്ന് മനസ്സിലായാല്‍ ഞാന്‍ കുട്ടപ്പനെ പണിയില്‍ നിന്നൊന്നും പറഞ്ഞ് വിടില്ല, പക്ഷേ വ്യക്തമായി തന്നെ പറയും-“മോനേ കുട്ടപ്പാ, നീ കാരണം എനിക്കും കൂടി ചീത്തപ്പേരുണ്ടാവുന്നു, ഇങ്ങിനെയൊന്നും ചെയ്യരുത് കേട്ടോഡാ...“

ഇനി ഞാനും കൂടി അറിഞ്ഞ് കൊണ്ടാണ് സംഗതി എന്റെ മുറ്റത്ത് വന്നതെങ്കില്‍ അയല്‍‌പക്കക്കാരന്‍ എന്നെ വെറുതെ വിടുമോ. പിന്നെയെല്ലാം അയാളുടെ കൈയ്യില്‍... പുള്ളി തീരുമാനിക്കണം, എന്ത് ചെയ്യണം എന്നെ എന്ന്.

ഈ തേങ്ങാ പ്രശ്‌നത്തില്‍ ഞാനെന്ന വ്യക്തിക്ക് ഒരു തരത്തിലും ഒഴിഞ്ഞ് നില്‍‌ക്കാന്‍ പറ്റില്ല, ഞാന്‍ ഒത്തിരി നോക്കി, പക്ഷേ പറ്റുന്നില്ല. കുട്ടപ്പനെ തേങ്ങാ പറിക്കാന്‍ ഞാന്‍ നിയമിച്ചിരിക്കുന്നിടത്തോലളം കാലം, അയല്‍‌പക്കത്തെ തേങ്ങ കുലകുലയായി എന്റെ മുറ്റത്ത് കണ്ടിടത്തോളം കാലം, എനിക്ക് നേരിട്ട് തന്നെ ഉത്തരവാദിത്തമുണ്ടെന്നാണ്. ഇനി യാഹൂവില്‍ ഒന്ന് സേര്‍ച്ച് ചെയ്ത് നോക്കട്ടെ, എന്തെങ്കിലും വഴി കിട്ടുമോ എന്ന്.

(ഉദാഹരണം മാത്രം).

വക്കാരി

(ഒരു തരത്തിലും ലോഗിന്‍ പറ്റുന്നില്ല)

wakaari പറഞ്ഞു...

അഭിപ്രായങ്ങള്‍ മറ്റുള്ളവരോട് ചോദിക്കാം, പക്ഷേ അന്തിമ തീരുമാനം നമ്മുടെ തന്നെയായിരിക്കണം എന്നൊരു ക്ലോസ് ചേര്‍ക്കാന്‍ വിട്ടുപോയി.

evuraan പറഞ്ഞു...

ഭാഗം ചേരണമെന്നതിനു ആരെയും നിര്‍ബന്ധിക്കുന്നില്ലല്ലോ? വരും വരായ്കകളും പ്രോബബിലിറ്റിയും ഹരിച്ചു ഗണിച്ചു കണ്ടു പിടിച്ചതിനു ശേഷം മാത്രം ചേരണമെന്നും ആരും നിര്‍ബന്ധിക്കുന്നില്ല, ആരെയും.

മനഃസാക്ഷിക്കനുസരിച്ചു പ്രതികരിക്കുക.

മനഃസാക്ഷിയിനി മൌനം പാലിക്കുവാനാണു് പറയുന്നതെങ്കില്‍, അതനുസരിക്കുക.

എന്നെ സംബന്ധിച്ചിടത്തോളം, എനിക്കിതിനെതിരേ പ്രതികരിച്ചേ മതിയാവൂ.

തര്‍ക്ക-സ്പര്‍ദ്ധകളെെല്ലാമൊടുങ്ങിയ ശേഷം, എല്ലാരുമൊന്നിച്ച് ഒരു പ്രവൃത്തിക്കിറങ്ങാന്‍ മനുഷ്യരാശിക്കിനിയും ശതകോടി വര്‍ഷങ്ങള്‍ ബാക്കി കിടക്കുന്നു.

വിശ്വപ്രഭ viswaprabha പറഞ്ഞു...

പ്രിയപ്പെട്ട ശ്രീജിത്തേ, മറ്റു കൂട്ടുകാരേ,

ഈ പോസ്റ്റിലുള്ളത് പ്രധാനമായും എന്റെ വ്യക്തിപരമായ, ന്യായമെന്നു തോന്നുന്ന കാഴ്ചപ്പാടുകളാണ്. മറ്റാളുകളോടുള്ള ഏതെങ്കിലും തരത്തിലുള്ള വ്യക്തിപരമായ അനുഭാവമോ പ്രതിഷേധമോ എന്റെ നിലപാടുകളില്‍ വരാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്.
സാധാരണ കമന്റുകള്‍ക്കു മറുപടി പറയുന്ന ശീലമില്ലെങ്കിലും ഈ ഒരു വിഷയത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് എന്നാലാവുന്ന വിധത്തില്‍ എന്‍റ നിലപാട് ഞാന്‍ വിശദീകരിക്കാന്‍ ശ്രമിക്കാം:

1) യാഹൂ മോഷ്ടിച്ചത് സൂ വിന്റെ മാത്രം പോസ്റ്റുകള്‍ അല്ലല്ലോ. നളപാചകം, Deepa's Family Kitchen എന്നീ ബ്ലോഗുകളും മോഷ്ടിക്കപ്പെട്ടിരുന്നു. പ്രതിഷേധം ഒരു ബ്ലോഗിനെ മാത്രം ചുറ്റിപ്പറ്റി ആകുന്നതെന്തുകൊണ്ട്?

സൂവിന്റെ മാത്രം ബ്ലോഗിനെ കേന്ദ്രീകരിച്ചല്ലല്ലോ ഞാന്‍ ഈ പോസ്റ്റ് എഴുതിയിട്ടുള്ളത്. ഒന്നായി നില്‍ക്കേണ്ടിയിരുന്നവര്‍ എല്ലാരും ഒരു ഘട്ടത്തില്‍ പലപോലെ പലയിടത്തേക്കു തിരിഞ്ഞപ്പോഴും ഇതൊരു ധര്‍മ്മസമരമാണെന്നുറപ്പിച്ച് ഏതാണ്ട് ഒറ്റയ്ക്കുതന്നെ നിന്ന് ഇപ്പോഴും പോരാടുന്നു എന്നതു മാത്രമാണ് ഞാന്‍ സൂര്യഗായത്രിയില്‍ കാണുന്ന ഗുണം/ദോഷം. അതുകൊണ്ടുതന്നെ ഇതുവരെയുള്ള കഥാഗതിയില്‍ അവരുടെ പ്രസക്തി താരതമ്യേന കൂടുതലുണ്ടായിരിക്കാം. എനിക്കെന്തു ചെയ്യാന്‍ പറ്റും?

2) യാഹൂവിനെതിരേ നിയമനടപടിക്ക് പോകുമെന്ന് കേട്ടിരുന്നു ഒരു സമയത്ത്. ഇപ്പോഴും അതേ നിലപാടിലാണോ? ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി ഇതിനോടകം കൈക്കൊണ്ടിട്ടുണ്ടോ?

ഇത് വ്യക്തിപരമായി സൂര്യഗായത്രി തീരുമാനിക്കേണ്ട കാര്യമാണ്. അവരോട് ഇതേക്കുറിച്ച് ചോദിക്കുവാന്‍ പോലും എനിക്ക് ഒരു താല്‍പ്പര്യവുമില്ല. സ്വന്തം താല്‍പ്പര്യമനുസരിച്ച് നിയമത്തിന്റെ വഴിയ്ക്കു പോവാനും പോവാതിരിക്കാനും അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. പൊതുവായ ഒരു ധാരണ ബ്ലോഗ്ഗേര്‍സ് തമ്മില്‍ ഇല്ലാത്തിടത്തോളം ഇതു വിശദീകരിക്കേണ്ട ബാദ്ധ്യത അവര്‍ക്കും ഉണ്ടെന്നു തോന്നുന്നില്ല.

3) യാഹൂ മാപ്പ് പറഞ്ഞാല്‍ എല്ലാ പ്രശ്നവും അടങ്ങുമോ. വെബ്ദുനിയ മാപ്പ് പറഞ്ഞാല്‍ മതിയാകില്ല എന്ന് പറയുന്നത് മനസ്സിലാക്കാം, പക്ഷെ അവരുമായി സംസാരിക്കാനുള്ള അവസരം ഉപയോഗിക്കാതിരിക്കുന്നതുകൊണ്ടുള്ള പ്രത്യക്ഷ ഗുണം?

ഇക്കാര്യത്തിലും ഒരു തീരുമാനത്തിലെത്തേണ്ടത് ഈ ചോരണത്തിന് ഇരയായവര്‍ തന്നെയാണ്. പക്ഷേ എന്റെ നേരിട്ടുള്ള അനുഭവത്തില്‍ വെബ്ദുനിയ വളരെ നിരുത്തരവാദപരമായി ഈ സംഭവം മിസ്‌മാനേജ് ചെയ്തിട്ടുണ്ട്. ഏറ്റവും മാന്യമായ രീതിയില്‍ എല്ലാര്‍ക്കും രക്ഷപ്പെടാനുള്ള അവസരം ഉണ്ടാക്കാന്‍ ഞാനും കൂടി കാര്യമായി ശ്രമിച്ചിരുന്നു. പരാതിയുള്ളവരെ നേരിട്ടു ബന്ധപ്പെടുകയും രണ്ടുകൂട്ടര്‍ക്കും സമ്മതമാവുന്ന വ്യവസ്ഥകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു ഞാന്‍. ബ്ലോഗുകളില്‍ വന്ന് കമന്റിട്ടും തെറിവിളിച്ചും ബഹളമുണ്ടാക്കിയില്ലെന്നത് എന്റെ തെറ്റ്. വെബ്ദുനിയ എന്ന കമ്പനിക്കുകൂടി വേണ്ടി നിശ്ശബ്ദമായി ഈ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചു എന്നുള്ളത് എന്റെ അബദ്ധം.

വെബ്ദുനിയയുമായി സംസാരിക്കാനുള്ള അവസരം, സോറി, വെബ്ദുനിയയ്ക്ക് വാദികളുമായി സംസാരിക്കാനുള്ള നല്ല അവസരം വെബ്ദുനിയ തന്നെ വളരെ അസമര്‍ത്ഥമായി കൈകാര്യം ചെയ്ത് ഇതിനകം ഇല്ലാതാക്കി.

4) യാഹൂ മാപ്പ് പറയുന്നത് സു വിനും മറ്റ് ബന്ധപ്പെട്ട കക്ഷികള്‍ക്കും മെയില്‍ അയച്ചുകൊണ്ടാണെങ്കില്‍ (പോര്‍ട്ടലില്‍ ഇടാതെ), അത് മതി എന്ന് കരുതുമോ?

അങ്ങനെ മതിയെന്ന് ശ്രീജിത്തിന് സ്വയം ന്യായമായും തോന്നുന്നുണ്ടോ? ഞാന്‍ ശ്രീജിത്തിനെ ബസ് സ്റ്റാന്‍ഡില്‍ നിന്ന് തെറിവിളിച്ചിട്ട് വീട്ടില്‍ വന്നു രഹസ്യമായി മാപ്പു പറഞ്ഞാല്‍ ശ്രീജിത്ത് സമ്മതിക്കുമോ?
എന്തായാലും ഈ ചോദ്യത്തിനും രണ്ടാംചോദ്യത്തിന്റെ തന്നെ ഉത്തരം വായിച്ചാല്‍ മതി. (മാര്‍ക്ക് എന്തായാലും വേറെത്തന്നെയിടണം.)


5) അഥവാ യാഹൂ മാപ്പ് പറഞ്ഞില്ല എന്നു മാത്രമല്ല പറയുകയും ഇല്ല എന്നാണെങ്കില്‍ അതിനെതിരേ എന്ത് ചെയ്യും?

അപ്പോള്‍ പിന്നെ നമുക്കു യാഹുവിനെ എടുത്തോളണേ ദൈവമേ എന്നു മുട്ടിപ്പായി പ്രാര്‍ത്ഥിക്കാം ഈശ്വരനോട്, അല്ലേ? ശ്രീജിത്തേ, ഇത് ഇന്റര്‍നെറ്റാണ്. ഇവിടെ യാഹുവും നമ്മെപ്പോലെയുള്ള കുഞ്ഞുജീവികളും തമ്മിലുള്ള അകലം, സാധാരണലോകത്തെ "വലിയ" സ്ഥാപനങ്ങളും നമ്മെപ്പോലെത്തന്നെയുള്ള കുഞ്ഞുജീവികളും തമ്മിലുള്ള അകലത്തേക്കാള്‍ വളരെ ചെറുതാണ്. നമുക്കില്ലെങ്കിലും സ്വന്തം റെപ്യൂടേഷനെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും കുറച്ചെങ്കിലും മതിപ്പുണ്ട് യാഹുവിനു പോലും (അതായത് yahoo.com നു പോലും). അവരുടെ വാണിജ്യതാല്‍പ്പര്യങ്ങള്‍ക്കു നിരക്കാനാവില്ല ഇത്തരമൊരു കറ. അതുകൊണ്ട് അവര്‍ക്കു നമ്മെ കേട്ടേ മതിയാവൂ. മുന്‍പത്തെ എത്രയോ അനുഭവങ്ങളിലൂടെയാണു ഞാനിതു പറയുന്നത്.
പക്ഷേ ഒന്നുണ്ട്. നാമൊക്കെ ജനിച്ചുവളര്‍ന്ന ആ നാടിന്റെ ഗുണമായിരിക്കണം, ബെല്യ ബെല്യ സായിപ്പന്മാരെ കാണുമ്പോള്‍ കവാത്തു മറക്കുന്ന ഈ ശീലം നമുക്കുപേക്ഷിക്കേണ്ടി വരും. യാഹു, ഗൂഗിള്‍, മൈക്രോസോഫ്റ്റ് എന്നൊക്കെ പറയുമ്പോള്‍ ഞെട്ടിവിറക്കേണ്ടതിലും വലിയ മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും നമുക്കോരോരുത്തര്‍ക്കുമുണ്ടെന്നു സ്വയം ബോദ്ധ്യമാക്കേണ്ടി വരും.
അതുകഴിഞ്ഞാല്‍ പിന്നെ പരീക്ഷയുമില്ല, ചോദ്യങ്ങളുമില്ല, ഉത്തരവുമില്ല.

സിബു::cibu പറഞ്ഞു...

ചോദ്യങ്ങള്‍ക്ക്‌ എന്നേക്കൊണ്ടാവുന്നത്ര മറുപടി തരാന്‍ ശ്രമിക്കാം.

ഇക്കാസ്: ബ്ലോഗര്‍മാര്‍ പ്രതിഷേധിക്കേണ്ടത്‌ ബ്ലോഗര്‍മാര്‍ക്ക്‌ ഏറ്റവും നന്നായി അറിയുന്ന പ്രവര്‍ത്തിയിലൂടെയാണ്. ബ്ലോഗര്‍മാര്‍ക്ക്‌ ഏറ്റവും നന്നായി അറിയുന്ന പ്രവര്‍ത്തി ബ്ലോഗിംഗുമാണ്. തേനീച്ചക്കൂടാക്രമിക്കാന്‍ വരുന്നവന്റെ കഴുത്തിന് ഞെക്കിപ്പിടിച്ച്‌ കൊല്ലണം എന്ന്‌ തേനീച്ചകളോട്‌ ഉപദേശിക്കുമ്പോലെയാണ് ഇക്കാസ് പറഞ്ഞത്`. അതല്ല, തേനീച്ചകള്‍ക്ക് ഏറ്റവും നന്നായി അറിയാവുന്നത് കുത്താനാണ്. തേനീച്ച്ക്കൂടാക്രമിക്കുന്നവനെ എല്ലാവരും കൂടി ഒരുമിച്ച്‌ കുത്തിയോടിക്കുക തന്നെയാണ് തേനീച്ചകള്‍ക്ക് ബുദ്ധിയായുള്ളത്‌.

സാന്റോസ്: യാഹൂവിന്റേയും ലോനപ്പന്റെ അപരന്റേയും കള്ളത്തരങ്ങള്‍ ബ്ലോഗ് സമൂഹം ഒരേപോലെ എതിര്‍ക്കേണ്ടതു തന്നെ. എന്നാല്‍ ഈ മൂവ്മെന്റിലുള്ള ഒരോരുത്തരും അതില്‍ ഒരേ അളവ്‌ എഫര്‍ട്ട് ഇടണം എന്ന് പറയരുത്‌. അത്‌ ഓരോരുത്തരുടേയും വ്യക്തിപരമായ ജോലികളും മറ്റും ആശ്രയിച്ചിരിക്കും. എന്റെ കാര്യത്തിലാണെങ്കില്‍ ലോനപ്പന് അങ്ങനെ ഉണ്ടായി എന്ന്‌ അറിയുന്നത്‌ ഇപ്പോഴാണ്. എനിക്ക്‌ കുറേ തിരക്കുകളുള്ള സമയമായിരുന്നു കഴിഞ്ഞ കുറേ മാസങ്ങള്‍. ബ്ലോഗുകള്‍ ഒട്ടുമുക്കാലും വായിക്കാറില്ലായിരുന്നു. കമന്റുകളുടെ കാര്യം പറയണ്ട. അതുപോലെ തന്നെ, യാഹൂവിന്റെ കാര്യത്തില്‍ എതിര്‍ക്കുന്നവരുടെ തന്നെ കടമയാണ് ലോനപ്പന്റെ കാര്യത്തിലും എതിര്‍ക്കുക എന്നും വിചാരിക്കരുത്. നാട്ടിലെ കക്ഷിരാഷ്ട്രീയം പോലെ ഇതൊക്കെയും ആരും വ്യക്തിപരമായ കാര്യസാധ്യത്തിനായി ചെയ്യുന്നതായിട്ടില്ല ഇതുവരെ. ഈ പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താവ്‌ ഇപ്പോഴും പ്രധാനമായും കമ്യൂണിറ്റി തന്നെ. ഇനി സാന്റോസിന്റെ വാദങ്ങളെ ഞാന്‍ ഇങ്ങനെ ട്രാന്‍സലേറ്റ് ചെയ്യാം: ഒരു ഓസിയാര്‍ വേണം എന്ന്‌ ഞാന്‍ എത്രനാളായി ഇവിടെ അലമുറയിടുന്നു; അത് ചെയ്യുന്നതിന്‍ പകരം സിബു ഒരു വരമൊഴി ഉണ്ടാക്കിയിരിക്കുന്നു. സിബു വരമൊഴി ഉണ്ടാക്കിയെങ്കില്‍ ഓസിയാറും ഉണ്ടാക്കേണ്ടതായിരുന്നു. അതുകൊണ്ട്‌ ഞാന്‍ വരമൊഴി ബോയ്ക്കോട്ട് ചെയ്യും.. ഇങ്ങനെയൊന്നും വാദിക്കരുത്‌. പിന്നെ, നേരത്തെ പറഞ്ഞ തേനീച്ചക്കൂടിന്റെ ഉദാഹരണം തന്നെയെടുത്താല്‍ തേനീച്ചക്കൂട്ടില്‍ വണ്ടുകയറുമ്പോള്‍ അതിന് അഞ്ചാറ്‌ കുത്തുകിട്ടുമായിരിക്കും. അതില്‍ മനുഷ്യന്‍ കയ്യിടുമ്പോള്‍ അഞ്ചാറാവില്ല എന്നും ഓര്‍ക്കണം.

ബാക്കിയുള്ള ചോദ്യങ്ങള്‍ക്ക്‌ ഇന്നിനി സമയം കിട്ടുമ്പോള്‍ മറുപടിയെഴുതാം.
ബൈദബൈ, ദീപാസ് ഫാമിലി കിച്ചനും യാഹൂവിലുണ്ടോ! അറിഞ്ഞില്ല. ഏതായിരുന്നു എന്നൊന്ന്‌ പറഞ്ഞു തരാമോ?

Inji Pennu പറഞ്ഞു...

മ്മടെ പാപ്പാന്‍ ചേട്ടനുണ്ടായിരുന്നെങ്കില്‍ ചോദിച്ചേനെ, “അപ്പൊ ഇവിടെ എന്താ പ്രശ്നം? വക്കാ‍രീന്റെ കുട്ടപ്പന്‍ ചേട്ടനെ, തേനീച്ച കുത്തിയതാണൊ?” :) :) :)

സോറി 4 ദ വളിപ്പ്സ്...

evuraan പറഞ്ഞു...

മുമ്പും ഉള്ളടക്കം മോഷ്ടിച്ച് മറ്റൊരു ബ്ലോഗു തന്നെ തുടങ്ങിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. ആദ്യ പ്രതിരോധം, അടിച്ചു് മാറ്റിയ ആളിനെ ബന്ധപ്പെടുക എന്നതാണു്. ഈ-മെയിലിലൂടെ ബന്ധപ്പെട്ടിട്ടും മോഷ്ടിച്ച ഉള്ളടക്കം മാറ്റിയില്ല എന്നു കണ്ടതിനാല്‍, തികച്ചും ഒഫീഷ്യലായി, ബ്ലോഗര്‍.കോമിനു കോപ്പിറൈറ്റ് വയലേഷനു പരാതിയും ഫാക്സും അയയ്ക്കുകയും, തുടര്‍ന്നു അവരുടെ മറുപടി വരികയും, അവര്‍ ചോദിച്ച തെളിവുകളെല്ലാം കാട്ടി തിരികെ വീണ്ടും ഫാക്സയയ്ക്കുകയും, തുടര്‍ന്ന് അവര്‍ തന്നെ ഡ്യൂപ്ലിക്കേറ്റ് ബ്ലോഗിന്റെ ഫ്യൂസ് ഊരുകയുമാണു് ഉണ്ടായിട്ടുള്ളത്.

വിവിയും കൂട്ടരും ആ ചെക്കന്റെ സെല്‍ഫോണ്‍ നമ്പരില്‍ വിളിച്ചു് പറയുകയും , തുടര്‍ന്നു് ആ പയ്യന്‍ എടുത്തു വെച്ച ഉള്ളടക്കവും മാറ്റപ്പെട്ടതോടെ, അതൊക്കെ തീരുകയും ചെയ്‌തു, ഇല്ലേ?

വിഷ്ണുവാണെന്നു തോന്നുന്നു ഓര്‍ക്കുട്ടിലെ കള്ളന്മാരെ പറ്റി പരാതി പറഞ്ഞതു. (ഓര്‍ക്കുട്ടില്‍ അംഗത്വത്തിനു താത്‌പര്യമില്ലാത്തതിനാല്‍, നോക്കിയിട്ടില്ല). മറ്റൊന്നും ഫലപ്പെടാതെ വരുമ്പോള്‍, ഓര്‍ക്കുട്ടിനോടു തന്നെ ഒഫീഷ്യലായി തെളിവുകള്‍ സഹിതം, പരാതി പെട്ടാല്‍ ആ പേജ് അവരെടുത്തു മാറ്റേണ്ടതു തന്നെയാണു്.

താന്‍ പാതി ദൈവം പാതി എന്നല്ലേ?

പിന്നെ, അതിനുമുപരി, ആരെന്തിനു വേണ്ടി എപ്പോള്‍ പ്രതികരിക്കണം എന്നുള്ളതു്, ഒരാളുടെ സാഹചര്യങ്ങളും, അതിനും മേലെ അയാളുടെ ഫ്രീഡവുമാണു്. നേരത്തെ പറഞ്ഞതു പോലെ മനഃസ്സാക്ഷിക്കനുസരിച്ചുള്ള പ്രതികരണം.

വയലേഷനെ പറ്റി പരാതി പറഞ്ഞപ്പോള്‍, ബ്ലൊഗര്‍.കോമിന്റെ പ്രതികരണം -- അതു് കോപ്പിറൈറ്റ് വയലേഷന്‍ ഉണ്ടാവരുതെന്നും, അതു തെറ്റാണെന്നും അറിവുള്ള കമ്പനികളുടെ പ്രതികരണം..
സൂ-ന്റെയും മറ്റും കാര്യത്തില്‍ യാഹൂവിന്റെ മറുപടി അത്തരത്തിലുള്ളതാ‍യിരുന്നില്ല. നാം കവാത്തു മറന്നു പോകും എന്നയുറപ്പായിരിക്കും അതിനു കാരണം. ഓഹ്, മലയാളിക്കെന്തോന്നു ക്വാപ്പിറൈറ്റെന്നേ? എന്ന തരത്തിലേതാകുന്നു. അവര്‍ തങ്ങളുടെ കോണ്‌ട്രാക്റ്ററിന്റെ “കൊണം” പറഞ്ഞു, കോണ്ട്രക്റ്ററാവട്ടെ തങ്ങളുടെ (ഞം ഞം ഞം) അരിപ്രശ്നവും പറഞ്ഞൊരു തത്താ തിത്തൈ കളിച്ചതാണു് ഇന്നീ കാണുന്ന പ്രതികരണത്തിനു കാരണം.

ഓഫല്ലാത്തതു: റോട്ടിലാരെങ്കിലും വലിയ വണ്ടി ചെറിയ വണ്ടിയെ ഇടിക്കുന്നത് കണ്ടിട്ടുണ്ടോ? പിന്നീടുണ്ടായിട്ടുള്ള പുകിലും?
സ്പൈഡര്‍മാന്‍ മൂവിയില്‍ നിന്നും ക്വോട്ടിയാല്‍: With great power, comes great responsibilities. അതിനു വയ്യെങ്കില്‍, ദാ യാഹൂ ഇന്ത്യ ഉദാഹരണം.

വിഷയത്തില്‍ നിന്നും മാറാ‍തെ നോക്കാം നമുക്ക്.

Haree | ഹരീ പറഞ്ഞു...

എന്റെ പരീക്ഷ വിശ്വേട്ടന്‍ ബോയ്ക്കോട്ട് ചെയ്തോ? :(
--

Siji പറഞ്ഞു...

ബ്ലോഗുകളുടെ വളര്‍ച്ച ആഗ്രഹിക്കുന്ന ആളെന്ന നിലക്ക്‌ കണ്ടില്ലെന്നു നടിക്കാനാകുന്നില്ല.ഈ പ്രശ്നത്തെ തമ്മില്‍തല്ലി വഷളാക്കാതെ ഒരു തീരത്ത്‌ അടുപ്പിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു.

ഇക്കാസ് പറഞ്ഞു...

അവനവനു വളരെ വിലപ്പെട്ടതെന്നും കള്ളന്‍ കൊണ്ടുപോയാല്‍ ജീവിതം തന്നെ താറുമാറാകുമെന്നും കരുതുന്ന വസ്തുവഹകള്‍ ബ്ലോഗില്‍ പരസ്യപ്പെടുത്തുന്നവരോട്,

[ബൌദ്ധിക സ്വത്തിന്റെ മോഷണം ആരു നടത്തിയാലും (കുത്തകയായാലും വ്യക്തികളായാലും) അത് ഇനിയൊരിക്കല്‍ ആവര്‍ത്തിക്കപ്പെടാതിരിക്കേണ്ടത് ആവശ്യമാണ്. സമൂഹമായി പ്രതികരിക്കുമ്പോള്‍ അത് വ്യക്തി താല്പര്യങ്ങള്‍ക്ക് അതീതമാവുകയും വേണം.

അവനവന്റെ പോസ്റ്റില്‍ പ്രതിഷേധക്കുറിപ്പെഴുതുന്നത് ഒന്നിനും പരിഹാരമാവുമെന്ന് എനിക്കു തോന്നുന്നില്ല.]

ആദ്യം ഞാനിട്ട ഈ കമന്റിന് ശ്രീ. സിബു നല്‍കിയ മറുപടി എന്നെ അല്പം ചൊടിപ്പിച്ചു എന്നു തന്നെ പറയട്ടെ.
“തേനീച്ചക്കൂടാക്രമിക്കാന്‍ വരുന്നവന്റെ കഴുത്തിന് ഞെക്കിപ്പിടിച്ച്‌ കൊല്ലണം എന്ന്‌ തേനീച്ചകളോട്‌ ഉപദേശിക്കുമ്പോലെയാണ് ഇക്കാസ് പറഞ്ഞത്”

ഈ മറുപടിയിലൂടെ ബ്ലോഗു കോപ്പിയടി പ്രശ്നത്തെ ബ്ലോഗെഴുതുന്നവരുടെ ജീവന്മരണ പ്രശ്നമായി പര്‍വ്വതീകരിക്കുകയാണ് ശ്രീ.സിബു ചെയ്യുന്നത്.

അതിന്റെയൊക്കെ ആവശ്യമുണ്ടോ?
സൂവിന്റെ പ്രശ്നമാണല്ലോ കോര്‍പ്പറേറ്റ് തലത്തില്‍ ഈ പ്രശ്നത്തെ ഉയര്‍ത്തിക്കൊണ്ടു വന്നത്, അപ്പോള്‍ ആ പ്രശ്നം പരിഹരിക്കാന്‍ അതുമായി ബന്ധപ്പെട്ട കമ്പനിയില്‍ നിന്ന് ന്യായമായ നഷ്ടപരിഹാരം ഈടാക്കിയെടുക്കുകയോ അവരെക്കൊണ്ട് പരസ്യമായി മാപ്പു പറയിക്കുകയോ ചെയ്തിട്ട് ആ വിവരത്തിന് കഴിയാവുന്നത്ര പബ്ലിസിറ്റി കൊടുത്താല്‍ വീണ്ടും മോഷണത്തിനു തുനിയുന്നവര്‍ അതില്‍ നിന്ന് പിന്മാറില്ലേ?

അല്ലാതെ പത്തോ നൂറോ മലയാളം ബ്ലോഗുകളില്‍ പ്രതിഷേധക്കുറിപ്പെഴുതിയിട്ട് എന്ത് കാര്യം എന്നാണു ഞാന്‍ ചോദിച്ചത്.

പെരുവഴിയില്‍ പണം വിതറിയിട്ട് എടുക്കുന്നവനെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് ബോര്‍ഡു വച്ചാല്‍ മോഷണം തടയാനാവില്ല. ഒന്നുകില്‍ അത്ര വിലപ്പെട്ടത് പെരുവഴിയില്‍ വിതറാതിരിക്കണം, അല്ലെങ്കില്‍ കട്ടവനെ പ്രോസിക്യൂട്ട് ചെയ്യണം. അല്ലാതെ വഴിനീളെ, ഞാന്‍ വിതറിയ കാശെടുത്തതില്‍ പ്രതിഷേധിക്കുന്നു എന്ന് പ്ലാക്കാര്‍ഡും പിടിപ്പിച്ച് സ്കൂള്‍ കുട്ടികളെ അണി നിരത്തിയിട്ട് കാര്യമില്ല.

മലയാളത്തില്‍ പ്രതിഷേധ പോസ്റ്റെഴുതി പ്രതിഷേധിക്കുക എന്ന മണ്ടന്‍ പരിപാടിക്ക് ഞാനില്ല.

സന്തോഷ് പറഞ്ഞു...

ഇക്കാസ്, താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു. താങ്കള്‍ തന്നെ മുമ്പ് എഴുതിയ ഈ അഭിപ്രായവും ഇപ്പോള്‍ പറഞ്ഞതും പരസ്പരവിരുദ്ധമല്ലേ എന്ന ശങ്ക മാത്രം.

അമേരിക്കന്‍ അധിനിവേശത്തിനെതിരേ കേരളത്തിലെ ജനങ്ങള്‍ക്കുള്ള അതൃപ്തി നമ്മള്‍ അമേരിക്കയില്‍ ചെന്നല്ലല്ലോ അവരെ അറിയിച്ചത്?

ഇക്കാസ് പറഞ്ഞു...

സന്തോഷ് എന്താ കൊച്ചു കുട്ടികളെപ്പോലെ സംസാരിക്കുന്നത്?
സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയതിനെ - അതും ചാനലുകളും പത്രങ്ങളും വഴി ലോകമെങ്ങും കണ്ട ഒന്ന്- വിരലിലെണ്ണാവുന്ന ബ്ലോഗുകളില്‍, അതും നമുക്കു മാത്രം മനസ്സിലാവുന്ന മലയാളത്തില്‍ പോസ്റ്റിട്ടു നടത്തുന്ന പ്രതിഷേധവുമായി താരതമ്യപ്പെടുത്താന്‍ മാത്രം വിവരമില്ലായ്മ സന്തോഷിനുണ്ടെന്ന് എനിക്ക് തോന്നുന്നില്ല!
കഷ്ടം!

സങ്കുചിത മനസ്കന്‍ പറഞ്ഞു...

വിശ്വേട്ടാ,
സൂവിന്റെ കരിവേപ്പില യാഹൂ കട്ടോണ്ട് പോയി, സൂ കൊറേ നെലോളിച്ചു, ആ കണ്ണീര് വീണ് ആ മരം വീണ്ടും തളിര്‍ത്തു എന്നിട്ട് അതില്‍ വീണ്ടും ഇല വന്നിട്ട് അടുത്ത പോസ്റ്റിറക്കാന്‍ കാത്തിരിക്കുന്നു എന്നൊക്കെയാണ് ഞാന്‍ കരുതീത്.

ഇതിപ്പോള്‍ ഇത്ര പ്രശ്നമായി എന്ന് ഇന്നാണ് മനസിലാക്കിയത്. എല്ലാ ലിങ്കുകളും കണ്ടു.

ഇഞ്ചിയുടെ ആര്‍ജ്ജവത്തെ അഭിനന്ദിക്കുന്നു. ഇത് സൂ വിന്റെ പ്രശ്നമായി കാണുന്നവരാണ് പലരും, അതാണ് ഈ പ്രതികരണങ്ങളിലെ വ്യത്യസ്ത എന്ന് എനിക്ക് തോന്നുന്നു. ഈ പ്രശ്നത്തിലുള്ള ആദര്‍ശപരമായ ഒരു വലിയ കാര്യത്തെ (സിബു, ഇഞ്ചി എന്നിവര്‍ പലപ്പോഴും വ്യക്തമാക്കാന്‍ ശ്രമിച്ച)പലരും ഉള്‍ക്കൊള്ളുന്നില്ല എന്ന് എനിക്ക് തോന്നുന്നു.

എന്റ്റെ എല്ലാ പിന്തുണയും, മാര്‍ച്ച് 5 ന്.

-സങ്കുചിതന്‍

ബിരിയാണിക്കുട്ടി പറഞ്ഞു...

ശ്രീ ഇക്കാസ് പറയുന്നു...

അപ്പോള്‍ ആ പ്രശ്നം പരിഹരിക്കാന്‍ അതുമായി ബന്ധപ്പെട്ട കമ്പനിയില്‍ നിന്ന് ന്യായമായ നഷ്ടപരിഹാരം ഈടാക്കിയെടുക്കുകയോ അവരെക്കൊണ്ട് പരസ്യമായി മാപ്പു പറയിക്കുകയോ ചെയ്തിട്ട്

മാസം ഒന്നായിട്ടും അവരത് ചെയ്തില്ല എന്നു മാത്രമല്ല ഒന്നും ചെയ്യാന്‍ ഉദ്ദേശിക്കുന്നുമില്ല എന്നല്ലേ ഇക്കാസേ ഇതിനകം ബൂ‍ലോഗത്ത് പലയിടത്തുമായി വന്ന പല പോസ്റ്റുക്കളില്‍ നിന്നും, കറിവേപ്പിലയില്‍ സൂ ചേച്ചി തന്നെയിട്ട പോസ്റ്റില്‍ നിന്നും മനസ്സിലാവുന്നത്?

താങ്കള്‍ പറയുന്ന ‘മണ്ടന്‍’ പരിപാടി നമ്മുടെ സഹജീവിക്കുള്ള ഒരു പിന്തുണ പ്രഖ്യാപിക്കലായിട്ടെങ്കിലും കണ്ടുകൂടെ. സദ്ദാം ഹുസൈനെ തൂക്കിലേറ്റിയപ്പോള്‍ സ്വമേധയാ കടയടച്ച ആള്‍ക്ക് ഇത്രയെങ്കിലും ചെയ്യാന്‍ പറ്റുമെന്നാണ് എനിക്ക് തോന്നുന്നത്.

എന്തായാലും ഈ ’മണ്ടന്‍’ പരിപാടി. ഞാന്‍ ചെയ്യും. നമ്മുടെ ഈ കൊച്ചു ഭാഷയുടെ സ്വാധീന പ്രദേശം ഒരു ഇട്ടാവട്ടം മാത്രമല്ല എന്ന് മനസ്സിലാക്കാനുള്ള ‘മണ്ടത്തരമെങ്കിലും‘ എനിക്കുണ്ട്.

മാര്‍ച്ച് 5-ലെ പല പല തുള്ളികളുടെ കൂടെ എന്റെ ഒരു തുള്ളിയും.

ജ്യോതിര്‍മയി പറഞ്ഞു...

വിശ്വംജിയുടെ ഈ പോസ്റ്റില്‍ നിന്നും ഇവിടെ ഇക്കാസ് ജി‍ ഇട്ട ഒരുകമന്റില്‍ നിന്നും ഈ അണ്ണാന്‍‌കുഞ്ഞിനു കിട്ടിയ രണ്ടുതരി മണ്ണ്, തന്നാലായ വിധം വാഗ്‌ജ്യോതിയില്‍ കുടഞ്ഞിട്ടിട്ടുണ്ട്.
(ഇതൊരു പരസ്യമല്ല, അറിയിപ്പാണ്:-)

ജ്യോതിര്‍മയി.

ഇക്കാസ് പറഞ്ഞു...

പ്രിയ ബിരിയാണിക്കുട്ടി,
നിങ്ങള്‍ എന്തെഴുതുന്നു, എഴുതാതിരിക്കുന്നു എന്നുള്ളത് നിങ്ങളുടെ ഇഷ്ടം.
എന്റെ അഭിപ്രായം ഞാന്‍ പറഞ്ഞു, പിന്തുണ പ്രഖ്യാപിക്കല്‍ ആവശ്യമുള്ളപ്പോളൊക്കെ ചെയ്തിട്ടുണ്ട്. അത് ഒരു പാടു പേര്‍ക്ക് അറിയാവുന്നതുമാണ്. വിരലിലെണ്ണാവുന്ന മലയാളം ബ്ലോഗുകളില്‍ മലയാളത്തില്‍ പ്രതിഷേധക്കുറിപ്പിട്ട് യാഹുവിനെ വിറപ്പിക്കാമെന്ന ആശയം വ്യാമോഹം തന്നെയാണ്. സ്വന്തം തലച്ചോറു മാത്രമുപയോഗിച്ചു ചിന്തിച്ചാല്‍ നിങ്ങള്‍ക്കും അത് മനസ്സിലാവും.

വിശ്വപ്രഭ viswaprabha പറഞ്ഞു...

ഇക്കാസേ, ശ്രീജിത്തേ, മറ്റു കൂട്ടുകാരേ,


നാം മലയാളികള്‍ക്കു പലര്‍ക്കും യുദ്ധം ചെയ്യാനറിയാം, പക്ഷേ യുദ്ധത്തില്‍ വിജയിക്കാനറിയില്ല.

നമ്മുടെ വലിപ്പമെന്താണെന്നും അത് ഏതു വശം കൊണ്ടാണെന്നും അറിയില്ല.

1999 ഡിസംബര്‍ 25ന് ഒരു സംഭവമുണ്ടായി.
നമ്മുടെ അഭിമാനമായി നാം കൊണ്ടുനടക്കുന്ന ഇന്ത്യന്‍ എയര്‍ ലൈന്‍സിന്റെ ഒരു വിമാനം കുറച്ചുപേര്‍ കൂടി കന്തഹാറിലേക്കു തട്ടിക്കൊണ്ടുപോയി.

ഇവിടെ ഇതേ കസേരയിലിരുന്നെന്തു ചെയ്യാന്‍ പറ്റും എനിക്ക്!?

അന്നു കുറേ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റി.
അഫ്ഗാനിസ്ഥാനിലെ അനിശ്ചിതത്വത്തില്‍ കുറേ ഇന്ത്യാക്കാരും മറ്റെവിടെയോ അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നിമിഷങ്ങള്‍ യുഗങ്ങളായി എണ്ണിക്കഴിയുമ്പോള്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വെബ് സൈറ്റിലും മറ്റും അപ്പോളും പഞ്ചസാരയില്‍ പൊതിഞ്ഞ സ്വാഗതവചനങ്ങളും അവരുടെ വിമാനത്തിലെ സുരക്ഷയെക്കുറിച്ചുള്ള മോഹനവാഗ്ദാനങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

എന്റെ ഒരു സുഹൃത്ത് അയാളുടെ അച്ഛന്‍ ആ ഫ്ലൈറ്റിലുണ്ടായിരുന്നോ എന്നറിയാന്‍ മുട്ടാവുന്ന എല്ലാ വാതിലുകളിലും മുട്ടി. ആര്‍ക്കുമറിയില്ലത്രേ. ഇത്ര അലസമായി കാര്യങ്ങള്‍ നോക്കുന്ന നമ്മുടെ ഭീമന്‍ ഗവണ്മെന്റിനേയും അവരുടെ ഗുമസ്തപ്പടയേയും എങ്ങനെ വഴിക്കു കൊണ്ടുവരാനാവും!?

ഒരു ദിവസം മുഴുവനാവുന്നതിനുമുന്‍പു തന്നെ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വെബ് സൈറ്റ് അവര്‍ മൊത്തം ഈ സംഭവത്തിനുവേണ്ടി മാത്രം നീക്കിവെക്കേണ്ട അവസ്ഥയുണ്ടാക്കാന്‍ കഴിഞ്ഞു ഇവിടെ ഈ കസേരയിലിരുന്നുകൊണ്ട്. CNN, BBC തുടങ്ങിയ സൈറ്റുകളിലെ റീഡേര്‍സ് ഡിസ്കഷന്‍ ഫോറങ്ങളില്‍ നിന്നുമാണ് ഞാന്‍ ആളുകളെ പടയൊരുക്കിയത്. പതിനായിരക്കണക്കിന് ഈമെയിലുകളും നൂറുകണക്കിന് ഫോണ്‍ കോളുകളും ഡെല്‍ഹിയിലേക്കു പ്രവഹിച്ചു. സര്‍ക്കാരിന്റെ ഔദ്യോഗികപ്രതിനിധികള്‍ പ്രോട്ടോക്കോള്‍ മറന്ന് ഞങ്ങളുടെ റീഡേര്‍സ് ഫോറത്തിലും അവരുടെ വെബ്ബ്സൈറ്റിലും നേരിട്ടും ഈ സംഭവത്തെക്കുറിച്ച് തത്സമയ അപ്ഡേറ്റുകള്‍ നല്‍കിക്കൊണ്ടിരുന്നു.

ആ വിമാനം തട്ടിക്കൊണ്ടുപോവല്‍ സംഭവത്തില്‍ ആണ് എനിക്ക് ആദ്യമായി നമ്മെപ്പോലെയുള്ള “കുഞ്ഞുജീവി“കളുടെ ശക്തി സ്വയം ബോദ്ധ്യമായത്.

അതിനു ശേഷം എത്രയോ അവസരങ്ങളില്‍ അതേപോലെ ഉണ്ടായിട്ടുണ്ട്. തുര്‍ക്കി, ഗുജറാത്ത് ഭൂകമ്പത്തിലും സുനാമിയിലും 2003-ലെ യുദ്ധകാലത്തും എന്നെപ്പോലെയുള്ള ചെറിയ കുഴിയാനകള്‍ക്ക് സമൂഹത്തിനുവേണ്ടി വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്തിനു പറയുന്നു, കഴിഞ്ഞ വര്‍ഷത്തെ ബ്ലോഗര്‍ ബ്ലോക്കു പോലും ദിവസങ്ങള്‍ക്കുള്ളില്‍ നീക്കാന്‍ കഴിഞ്ഞത് നമ്മുടെയൊക്കെ പ്രവര്‍ത്തനഫലമാണ്.


മലയാളം എന്ന കൊച്ചുഭാഷയ്ക്കുപോലും മഹാമേരുക്കളെ മറിച്ചിടാന്‍ കഴിയും ഇക്കാസ്! നമുക്കു നമ്മുടെ ശക്തിയെ പറ്റി ബോധവാന്മാരായേ കഴിയൂ.

ഒന്നുകൂടി: ഇവിടത്തെ പ്രശ്നം ( ചുരുങ്ങിയ പക്ഷം ഞാന്‍ ഇതില്‍ ഇടപെടുന്ന തലത്തിലെങ്കിലും) ഒരു സൂവിന്റെയോ ഒരു ഇഞ്ചിമാങ്ങയുടേയോ ഏതാനും ബ്ലോഗാത്മാവുകളുടെ മോക്ഷത്തിന്റേയോ അല്ല. ഇതു നമ്മുടെ കൂട്ടായ നിലനില്‍പ്പിന്റെ പ്രശ്നമാണ്. ബ്ലോഗ് വിശപ്പു മാറ്റില്ലായിരിക്കാം. പക്ഷേ വിശപ്പില്ലായ്മയേക്കാളും മഹത്തരമായ, വില കൂടിയ സ്വാതന്ത്ര്യം എന്ന ജൈവസത്യത്തിന്റെ രക്തമാണ് നമ്മുടെ ബ്ലോഗുകള്‍. അതിലെഴുതുന്നത് എത്ര നിസ്സാരമോ ഗംഭീരമോ ആവട്ടെ, അവയോരോന്നും നമുക്കു പ്രിയപ്പെട്ടതു തന്നെയാവണം!


എന്റെ താഴ്മയായ അഭ്യര്‍ത്ഥനയാണ് ഓരോരുത്തരോടും: നമുക്കൊരുമിച്ചുനില്‍ക്കാം. വ്യക്തികളോടുള്ള നമ്മുടെ കൊച്ചുകൊച്ചുസൌന്ദര്യപ്പിണക്കങ്ങള്‍ നമുക്കു മറക്കാം. അവയൊക്കെ പിന്നൊരിക്കല്‍ നമുക്കു പറഞ്ഞുതീര്‍ക്കാം!

വരില്ലേ നിങ്ങള്‍?

Peelikkutty!!!!! പറഞ്ഞു...

നമ്മളൊറ്റക്കെട്ടായി നിക്കണം‌ ന്നാ എനിക്കു തോന്നുന്നെ...നമ്മള്‍‌ അവരോട് എന്തു പറയണം‌ ന്ന് ആരെങ്കിലും പറഞ്ഞുതരണം കൂടെ പറയാന്‍‌ ഞാന്‍‌ റെഡി:)

ആരാ നമ്മള്‍‌? ‘ഞാനൊഴികെ’ ഉള്ള മറ്റുള്ളവരോ?(കട:ജ്യോതിചേച്ചി)..അല്ല!അല്ല!അല്ല!

Peelikkutty!!!!! പറഞ്ഞു...

ലോജിക് പിടികിട്ടുന്നില്ലെങ്കിലും‌ ഞാനും ആ ലിങ്ക് അന്നേ(feb 19) ബ്ലോഗിലിട്ടിരുന്നു;അത്രേം ആണെങ്കി അത്രേം ചെയ്യാലോ എന്നു വിചാരിച്ച്!

Peelikkutty!!!!! പറഞ്ഞു...

യാഹൂം ബ്ലോഗറും കൂട്ടായി...ഇനി ആരും‌ അങ്ങനെ ബ്ലോഗണ്ടാ ന്നൊന്നും പറയൂല്ലാലൊ..:-))))

പ്രിയംവദ പറഞ്ഞു...

എനിക്കും ഉണ്ടു wordpressmeet ക്ഷണം ..അന്നു 'കറിവേപ്പിലയില്‍' കമന്റ്‌ ഇട്ടതു കൊണ്ടാണെന്നു തോന്നുന്നു.

March-5th പോസ്റ്റിട്ടു പ്രതിഷേധിക്കാമെന്നു കരുതുന്നു..അതിന്റെ ഫല ശ്രുതി അറിയില്ല എങ്കിലും.

qw_er_ty

തറവാടി പറഞ്ഞു...

വിഷ്ണുമാഷെ ,


താങ്കള്‍ എന്തുകൊണ്ടാണ് ചില ബ്ലോഗ്ഗെര്സിന്‍റെ പേരെടുത്ത് പറഞ്ഞ് അവരുടെ അഭിപ്രായം ചോദികുന്നത്?

ഈ പ്രശ്നം ബൂലോകത്തെ എല്ലാവരെയും ബാധിക്കുന്ന പ്രശ്നമായിരുന്നതിനാല്‍ ഒരു ന്യൂന പക്ഷത്തിന്‍റെ അഭിപ്രായത്തിനെന്തിനാണ് അമിത പ്രാധാന്യംകൊടുക്കുന്നത്?

ജ്യോതിര്‍മയി പറഞ്ഞു...

ബ്ലോഗ് പെരുവഴിപോലെയാണെന്നും, വിലയുള്ളതൊന്നും അവിടെ ഇടേണ്ടതില്ലെന്നും ഉള്ള കമന്റു കണ്ടപ്പോള്‍, ശരിയാണല്ലോ എന്നു ഞാനും കരുതി.

എന്നാല്‍ അത്രയും കൊണ്ടു നാം നിര്‍ത്തരുത്, എന്നു ഇത്തിരി ആലോചിച്ചപ്പോള്‍ തോന്നി.

വേറെ ആര്‍ക്കെങ്കിലും അങ്ങനെ തോന്നിയെങ്കില്‍...,

‘ബ്ലോഗും പെരുവഴിയും’ എന്ന വാഗ്‌ജ്യോതിയിലെ പോസ്റ്റ് താല്പര്യമുണ്ടെങ്കില്‍ വായിക്കാം.

ഒരു തീരുമാനമെടുക്കാന്‍ സഹായകമാവുമോ എന്നൊന്നും അറിയില്ല.“പരസ്യം പതിക്കരുത്“, എന്നു ബോര്‍ഡു കണ്ടില്ല:-)

കൈപ്പള്ളി പറഞ്ഞു...

സ്വതന്ത്രമായും, സൌജന്യമായും പ്രസിദ്ധീകരിക്കുക എന്നാല്‍ മറ്റുള്ളവരുടെ കൃതികള്‍ രചയിതാവിന്റെ അനുവാദമില്ലതെ പുനഃപ്രസിദ്ധീകരക്കല്‍ അല്ല.

ഈ തെറ്റായധാരണ മലയാളി അങ്ങീകരിച്ച ഒരു സമ്പ്രദായമാണു് എന്ന yahoo.com ധരിച്ചിട്ടുണ്ടേങ്കില്‍ തെറ്റി.

യഹൂ ഈ ഉത്തരവാദത്തില്‍ നിന്നും ഊരി മാറാന്‍ പല തരികിട പരിപാടികളും പ്രയോഗിച്ചു തുടങ്ങിയ വിവരം നിങ്ങള്‍ വായിച്ചിരിക്കുമല്ലോ.

നിങ്ങള്‍ ഒരോരുത്തരും തമ്മിലുള്ള സ്വകാര്യ വൈരാഗ്യങ്ങളും ശത്രുതകളും തല്കാലത്തേക്ക് മാറ്റിവെച്ച് ഒറ്റക്കെട്ടായി നില്കണം എന്നാണു എനിക്ക് പറയാനുള്ളത്.


ബ്ലോഗില്‍ എഴുതുന്ന മലയാളികള്‍ക്ക് പകര്‍പ്പവകാശ ഭോധം നഷട്ടപ്പെട്ടിട്ടില്ലാ എന്നു യാഹൂവിനെ കാണിച്ചുകോടുക്കണം. ഈ വിഷയം നാം ഗൗരവതരമായി കാണുന്ന ഒരു പ്രശ്നമാണു എന്നു എല്ലാവരെയും ബോധ്യപെടുത്തണം.


സ്വന്തം ബ്ലോഗില്‍ ഈ പ്രതിഷേധം രഖേപേടുത്തുകയും. ലവമാരുണ്ടാക്കി വെച്ച wordpressല്‍ പോയി ചര്‍ച്ച അലങ്കോലപെടുത്താതെ വിഷയങ്ങള്‍ നല്ലതുപോലെ അവതരിപ്പിക്കുകയും വേണം.

വിജയ് ഭവഃ

O.K. Sudesh പറഞ്ഞു...

ശ്വാസം മുട്ടുന്നു; നിങ്ങളുമായി കാര്യമായൊന്നും ഇടപെടാത്തവനായിട്ടു പോലും. ബൂലോഗിങ്ങ്‌ -- മലയാളത്തിലെങ്കിലും -- വളരെ സില്ലിയാണെന്നൊരു അഭിപ്രായം പുലര്‍ത്തി ഒരു മൂരിയെ പോലെ മൂക്കിലൂടെ നീരാവി പമ്പ്‌ ചെയ്യുന്നവനാണിവന്‍. എന്നാലും, മാസത്തിലൊരിയ്ക്കെലെങ്കിലും വന്നെത്തിനോക്കുന്നവന്‍. പൊന്നാരത്തെ വഴിവക്കത്തിട്ട്‌, സ്വല്‍പ്പം ഒറിജിനല്‍ പകുക്കുന്നവരും വന്നു ചേരാം എന്നു ഗണിച്ചുകൊണ്ടേയിരിക്കുന്നവന്‍.

'യാഹൂ! മലയാള'ത്തില്‍ നിന്നു പെട്ടെന്നു പിടികിട്ടേണ്ട ഒരു കാര്യം, പക്ഷെ, ആരും സ്പര്‍ശിച്ചു കണ്ടില്ല. (അതുകൊണ്ടാവാം ഈ കമെന്റിങ്ങും.) സംഘബലത്തെപ്രതിയാണല്ലോ ശംഖനാദം. എങ്കില്‍, 'വെബ്‌ ദുനിയ'-യിലെ ഒരു മിടുക്കന്‍ മലയാളി, കുപ്രസിദ്ധമായ ആ മലയാളി പ്രതികരണാചാരത്തെ ലാക്കാക്കിത്തന്നെ ടെണ്ടര്‍ വിളിച്ചിരിയ്ക്കുന്നു. ഏത്‌? കാര്യമായൊന്നും ലഭിയ്ക്കാനിടയില്ല എന്നറിഞ്ഞിട്ടും സംഘീയ ഫാഷിസത്തോടെ ആരവം മുഴക്കുക. അതായത്‌, മലയാളി വാസ്തവത്തില്‍ എന്താണെന്നും ആരാണെന്നും അറിയുന്ന ഒരു തലേക്കെട്ടുകാരന്‍ മലയാളി 'വെബ്‌ ദുനിയ'-ല്‍ ശമ്പളം പറ്റുന്നു. ആ അറിവിന്റെ ഉദാര-സ്പര്‍ശങ്ങളിലേയ്ക്കാവും അയാളോ (അവളാവുകയില്ല) അവരോ തിരഞ്ഞെടുക്കപ്പെടുക തന്നെ.

ഇതറിയണമെങ്കില്‍, 'യാഹൂ! മലയാളം' ഇതിനകം നേടിയെടുത്ത മലയാളി ലോഗ്ഗിങ്‌ statistics അളന്നാല്‍ മതിയാവും. നിങ്ങളെപ്പൊലും സെക്കണ്ടുവെച്ചു അവരുടെ സൈറ്റില്‍ കയറ്റിയിറക്കുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു. അവര്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു എന്നര്‍ത്ഥം. അഞ്ചാം തീയ്യതി നിങ്ങളത്രയും അവിടെ സമ്മേളിക്കുകയും കൂടിയേ വേണ്ടൂ.

മലയാളിയുടെ അടിസ്ഥാന-പ്രകൃതം, individualism-ആണ്‌. അല്ല എന്നു ഒരുപാട്‌ കമ്മ്യൂണിസം നാം പ്രസംഗിയ്ക്കാത്തതൊന്നുമല്ല; പക്ഷെ നടന്നോ? നാം തെറ്റായ കാലത്തിലും ദേശഘടനയിലും പെരുക്കുന്നു എന്നത്‌ സ്വ-ഭാവത്തെ പുനര്‍ വ്യാഖ്യാനിച്ച്‌ തല്ലിയൊതുക്കുന്നതു കൊണ്ട്‌, സമയം പോക്കാന്‍ മാത്രം സാഹിത്യത്തെയും രഷ്ട്രീയത്തേയും ഉണ്ടാക്കിത്തന്നു എന്നാണ്‌ എനിയ്ക്ക്‌ ഇത്രയും കാലം കൊണ്ടു മനസ്സിലാക്കാനായത്‌. ആ കണക്കിലെന്നു വെച്ചോളൂ.

'യാഹൂ! മലയാള'ത്തിനോ 'വെബ്‌ ദുനിയ'യ്ക്കൊ മനസ്സിലാവുന്ന ഒരു ഭാഷയേയുള്ളൂ. അത്‌ കാശിന്റേതാണ്‌. അതു വാങ്ങിച്ചെടുക്കാന്‍ ചുണയുണ്ടോ? ആണ്മതിയുണ്ടോ? പെണ്മതിയുണ്ടോ? അതില്ലെങ്കില്‍ കറിവേപ്പിലയും ഇഞ്ചിയും താളിച്ചു രസിച്ചിരിയ്ക്കൂ.

ഒരു കാര്യം നന്നായി ഓര്‍ക്കണം: കുരുമുളകും ഇഞ്ചിയും കറുവാപട്ടയും ഒരിയ്ക്കല്‍ സായിപ്പ്‌ പൊക്കിയുട്ടുണ്ടെങ്കില്‍, അതു യഥേഷ്ടം കൊടുക്കുവാന്‍ മറുപക്ഷത്ത്‌ ഒരു മലയാളീ വര്‍ഗ്ഗം തന്നെ അണിനിരന്നിട്ടുണ്ട്‌. സായിപ്പെങ്ങാനും അതു പൊക്കിയിരുന്നില്ലെങ്കില്‍, അന്നത്തെ മലയാളി കീഴ്ഘടനയിലേയ്ക്ക്‌ ആയത്‌ കുത്തിയൊലിയ്ക്കുമായിരുന്നുവെന്നോ? ശുദ്ധാബദ്ധം! അഥവാ, അവരിലേയ്ക്ക്‌ കുത്തിയൊലിച്ചു വരുമായിരുന്നു എന്നുതന്നെ സങ്കല്‍പ്പിയ്ക്കൂ. അതുകൊണ്ടു എന്തു ഗുണകോഷ്ടിയ്ക്കുമായിരുന്നു ആ കീഴാളര്‍? മുണ്ടിനു സുഗന്ധമുണ്ടാക്കുമായിരുന്നു? സംബന്ധ-സമ്മാനങ്ങളാക്കുമായിരുന്നു? ചുമ്മാ തൊടിയില്‍ നിലനിറുത്തുമായിരുന്നു?

നാമൊക്കെ ചരിത്രം വായിക്കുന്ന രീതി പോലും അമ്പേ self-beating ആണ്‌, സര്‍.

മംഗളാരവത്തോടേ...

കൈപ്പള്ളി പറഞ്ഞു...

O.K. Suresh.

ചെട്ടന്‍ എഴുതിയ നീണ്ട post വളരെ നന്നായി.

താങ്കള്‍ ഒരു "മൂരിയാണു്" എന്നു് താങ്കള്‍ പറയണ്ടായിരുന്നു. അതു് പറയാത തന്നെ ഞാന്‍ മനസിലാക്കി.

ഞാനടക്കമുള്ള ചിലരെങ്കിലും ഇവിടെ silly അല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. so താങ്കള്‍ എല്ലാവരേയും അടച്ച് ആക്ഷേപിക്കരുതായിരുന്നു.

ഇവിടുള്ള പുലികള്‍ എല്ലാം മാംസ ഭോജികളാണു്. beef fry വളരെ ഇഷ്ടമുള്ളവരും.

താങ്കളുടെ ആദര്‍ശമനുസരിച്ച്, ഈ പ്രശ്നം നമ്മള്‍ popularize ചെയ്താല്‍ ഫലം yahooവിനു തന്നെയാണു എന്നല്ലെ?

അതെങ്ങനെ, എപ്പോഴ്, എന്തിനു, എന്നെല്ലാം ഊരും പേരും ഇല്ലാത്ത മൂരികള്‍ക്കെ എന്തിനു.

:)

നല്ല പച്ച പുല്ലുള്ള ഇടം നോക്കി ഇതിനെ മാറ്റി കെട്ടാന്‍ ആരോടെങ്കിലും അപേക്ഷിക്കുന്നു. പുലികള്‍ ഇറങ്ങുന്ന നേരമാണു്.

അപ്പോള്‍ o.k suresh എല്ലാം o.k. അല്ലെ?

Inji Pennu പറഞ്ഞു...

കൂട്ടരേ,
എങ്ങിനെ പ്രതിഷേധിക്കണം എന്നു കുറച്ച് ഗൈഡ് ലൈന്‍സ്:

യാഹു, മോഷണം, ബ്ലോഗുകള്‍, ബ്ലോഗ്, വെബ് ദുനിയ, ഇന്ത്യ, മലയാളം, കണ്ടന്റ്, പ്രതിഷേധം - എന്നീ വാക്കുകളുടെ ഒരു സമന്വയം ആയിരിക്കണം നിങ്ങളെഴുതുന്ന പോസ്റ്റ്. പറ്റുമെങ്കില്‍ എല്ലാ വിവരങ്ങളും സൂവേച്ചീന്റെ ബ്ലോഗ് മോഷണത്തേക്കുറിച്ചും, പുഴയുടേതും ഒക്കെ പോസ്റ്റില്‍ ലിങ്ക് സഹിതം ഇട്ടാല്‍ വളരെ നല്ലത്.

ഈ പോസ്റ്റ് മാര്‍ച്ച് അഞ്ചിനോ നാലിനോ സ്വന്തം ബ്ലോഗില്‍ പോസ്റ്റണം.

പറ്റുമെങ്കില്‍ അതില്‍ രണ്ട് വരി ഇംഗ്ലീഷിലും ഇതേ കാര്യം തന്നെ, ഇതേ കീ വേര്‍ഡ്സ് വെച്ച് എഴുതണം. ഇംഗ്ലീഷ് സേര്‍ച്ചുകളിലും വരാനാണിത്.

പ്രധാനപ്പെട്ട കാര്യം. ലിങ്കുകള്‍ ആണ്.
ഇതില്‍ ഏതെങ്കിലും മൂന്ന് ലിങ്കുകള്‍ നിങ്ങള്‍ ബ്ലോഗിന്റെ പോസ്റ്റില്‍ കൊടുക്കണം.

1. വിശ്വേട്ടന്റെ ഈ പോസ്റ്റൊ
2. അല്ലെങ്കില്‍ ഇഞ്ചിമാങ്ങയിലെ പ്രതിഷേധ ദിനത്തേക്കുറിച്ചുള്ള പോസ്റ്റോ ലിങ്കായി കൊടുക്കണം.

ഒന്നോ രണ്ടോ ലിങ്കായി ഉണ്ടാവണം. ലിങ്കിങ്ങ് വഴിയാണ് സേര്‍ച്ച് എഞ്ചിനുകള്‍ പ്രാധാന്യം കൊടുക്കുക.

പോസ്റ്റിന്റെ ഒരു ഉദാഹരണം: ഇംഗ്ലീഷില്‍.
My protest against plagiarisation of Yahoo India - this can be the title of your blog post.

Yahoo! India plagiarised contents from couple of blogs when Yahoo! launched their Malayalam portal. The giant corporation hasn't yet owned up to their responsibility nor did they apologize to the bloggers. When accused, they silently removed the contents. This is not acceptable. We need an apology!

When asked for apology, Yahoo! India is now accusing WebDunia as their content provider. The contents appeared on Yahoo! domain and not on Webdunia's Domain. Hence, we hold Yahoo responsible.

I am protesting against this and joining hundreds of bloggers in this march against blatant corporate plagiarisation.

END

(Give appropriate links)

വിശ്വേട്ടാ , ഇതൊന്നു മലയാളത്തില്‍ തര്‍ജ്ജമ തര്‍ജ്ജമ മാടി പ്ലീസ്.....

നിങ്ങളുടെ ഈ പോസ്റ്റുകളുടെയല്ലാം ഒരു ലിങ്ക് , മാര്‍ച്ച് അഞ്ചാം തീയതി എന്റെ ബ്ലോഗില്‍ ഒരു റൈറ്റ് അപ്പ് പോലെ ഇടുന്നതായിരിക്കും. ഇംഗ്ലീഷ് ബ്ലോഗേര്‍സ് കാര്യമായി തന്നെ ഈ സമരത്തില്‍ പങ്കാളികളാണ്. ഏത് ഭാഷയിലും ഈ പോസ്റ്റിടാം, ലിങ്ക് ചെയ്താല്‍ മതി.

ദില്‍ബാസുരന്‍ പറഞ്ഞു...

വിശ്വേട്ടാ.. :-D

Appo ellaam paranjath pole. Varamozhi illa, vaaymozhi ottumilla. ;-)

വേണു venu പറഞ്ഞു...

പലപ്പോഴും ഞാന്‍ എന്നോടു ചോദിക്കാറുള്ള ഒരു ചോദ്യമുണ്ടു്. ഞാന്‍ എന്തിനു ബ്ലോഗുന്നു.?
ഉത്തരങ്ങള്‍‍ പലതുണ്ടു്. എന്നാല്‍ എല്ലാ ഉത്തരങ്ങളുടേയും പരമമായ പൊരുള്‍‍ ചെന്നു നില്‍‍ക്കുന്നതു് സ്വാതന്ത്ര്യം എന്ന പരമമായ സത്യത്തിലാണു്.
ആ സ്വാതന്ത്ര്യം സ്വയം അനുഭവിക്കാനും അനുഭവിപ്പിക്കാനും ബ്ലോഗിലൂടെയുള്ള സാധ്യത ബോദ്ധ്യമാകുന്ന നിമിഷങ്ങളിലൂടെ ഞാന്‍ ബ്ലോഗിങ്ങിനെ ഇഷ്ടപ്പെടുന്നു. അപ്പോള്‍ ആ മാദ്ധ്യമത്തിലെ സഹ ജീവികളേയും ഞാനുള്‍ക്കൊള്ളുന്നു. എന്‍റെ കുടുംബത്തിലെ അംഗങ്ങളെ പോലെ.
അവിടെ എഴുതുന്നതും വര്യ്ക്കുന്നതും ഒന്നും കള്ളന്മാര്‍ക്കു കൊണ്ടു പോകാനല്ല. അതോരോ വ്യക്തിയുടെയും സ്വകാര്യ സമ്പത്താണു്. അവിടെ ഒഴുകിയ വിയര്‍പ്പോ, എഴുതിയപ്പോഴോ വരച്ചപ്പോഴോ ഉണ്ടായ കണ്ണുനീരോ, കണക്കിലെടുക്കാതെ ഒരുപിടിക്കു വാരി സ്വന്തമാക്കി വെളുക്കെ ചിരിക്കുന്ന കറുത്ത ശക്ത്തികളെ മുളയിലേ നുള്ളി കളയണം.
അതു കൊണ്ടു് ശ്രീ.വിശ്വപ്രഭ, തീര്‍ച്ചയായും, സ്വാതന്ത്ര്യത്തിന്‍റെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന ഏതൊരു പ്രവണതയേയും ‍ എതിര്‍ക്കാന്‍‍ ഒരു വരി പോസ്റ്റിയായാലും ഞാനും അന്നേ ദിവസം എന്‍റെ പ്രതിഷേധം രേഖപ്പെടുത്തും.
ആശംസകള്‍.

കേരളഫാർമർ/keralafarmer പറഞ്ഞു...

കഴിയുമെങ്കില്‍ ഇംഗ്ലീഷിലും, മലയാളത്തിലും തയ്യാറാക്കി ഒരേപോലുള്ള ബ്ലോഗ്‌ പോസ്റ്റിടുന്നതല്ലെ നല്ലത്‌? വയസല്‍പം കൂടിയതു കാരണം ഞാന്‍ പറയുന്നത്‌ ചോരത്തിളപ്പുള്ള പിള്ളെര്‍ക്ക്‌ ഇഷ്ടപ്പെട്ടെന്ന്‌ വരില്ല (എന്റെ ഒരു തമാശ).

കേരളഫാർമർ/keralafarmer പറഞ്ഞു...

ഇംഗ്ലീഷിലും മലയാളത്തിലും വരണം എല്ലായേരുടെയും പോസ്റ്റുകളില്‍ ഒരേപോലെ. എങ്കിലെ പ്രതിക്ഷേധത്തിന് കൊഴുപ്പുണ്ടാകു. ആരെയും നിര്‍ബന്ധിക്കണ്ട. സന്മനസുള്ളവര്‍ ചെയ്യട്ടെ.

Haree | ഹരീ പറഞ്ഞു...

കേരള ഫാർമറുടെ നിർദ്ദേശത്തോട് ഞാനും യോജിക്കുന്നു... വളരെ സംഗ്രഹിച്ച് വിഷയം അവതരിപ്പിക്കുക, അവസാനം “പ്രതിഷേധത്തിൽ പങ്ക് ചേർന്നുകൊണ്ട് ഞാനുമിത് എന്റെ ബ്ലോഗിൽ ചേർക്കുന്നു” എന്ന് പറഞ്ഞവസാനിപ്പിക്കുക. എല്ലാം കൂടി ഒരു പാരഗ്രാഫ് മതി, കാര്യമാത്രപ്രസക്തം. ഇതു തന്നെ ഇംഗ്ലീഷിലും മലയാളത്തിലും. കൂട്ടത്തിൽ വിഷയസംബന്ധമായി ലിങ്കുകളും നൽകുക. ലിങ്കുകൾ നൽകുമ്പോൾ ലിങ്ക് ടെക്സ്റ്റായി നൽകുവാൻ ഉചിതം, അതാത് ലിങ്കിലെ കണ്ട്ന്റ് എന്തിനെക്കുറിക്കുന്നു എന്നതാവും. അതാണ് സേർച്ചിംഗിൽ കൂടുതൽ സഹായിക്കുക. എല്ലാവരും ആ പോസ്റ്റ് തന്നെ അവരവരുടെ ബ്ലോഗിൽ ചേർക്കുക.
• ഹെഡ്ഡിംഗ്
• (വേണമെങ്കിൽ ലോഗോ, എന്റേതോ മറ്റാരുടേതെങ്കിലുമോ)
• ഇംഗ്ലീഷ് പ്രതിഷേധം
• മലയാളം പ്രതിഷേധം
• ലിങ്കുകൾ (ഇംഗ്ലീഷ് കണ്ടന്റിലേക്കുള്ളവ ഇംഗ്ലീഷിലും, മലയാളത്തിലേക്കുള്ളവ മലയാളത്തിലും)
ഇത്രയും ഉണ്ടാവണമെന്നു തോന്നുന്നു.
--

സജിത്ത്|Sajith VK പറഞ്ഞു...

ബൂലോഗത്ത് വളരെയൊന്നും ആക്ടീവല്ലാത്ത ആളാണു ഞാന്‍. രചനകള്‍ സ്വതന്ത്രമായിരിക്കുന്നതാണ് സമൂഹത്തിന് നല്ലത് എന്നാണ് എന്റെ കാഴ്ചപ്പാട്. ഞാന്‍ കണ്ട ഏറ്റവും നല്ല കൃതികള്‍ എല്ലാം കൂട്ടായ്മയിലൂടെ ഉണ്ടായതാണ് (മിത്തുകളും മറ്റും).
എന്നാല്‍ തന്റെ ഒരു രചന ഇങ്ങനെ സ്വതന്ത്രമാക്കണോ എന്നതു തീരുമാനിക്കേണ്ടത് രചയിതാവാണ്, മാത്രമാണ്. മുകളിലത്തെ പാരഗ്രാഫ്, ഇപ്പോഴത്തെ ഈ ചര്‍ച്ചയ്ക്കിടയില്‍ ഏറ്റവും ശരിയായ രീതി മുങ്ങിപ്പോവാതിരിക്കാന്‍ മാത്രമാണ്. യാഹുവിന്റെ ഇപ്പോഴത്തെ ശ്രമം ഇതിന്റെ പേരില്‍ ന്യായീകരിക്കാവുന്നതല്ല. തന്റെ ബിസിനസ് താല്പത്യങ്ങള്‍ക്കുമുന്‍പില്‍ മറ്റുള്ളവരുടെ അവകാശങ്ങളെ തൃണവത്ഗണിക്കുന്ന യാഹുവിന്റെ നയം തിരുത്തപ്പെടേണ്ടതുതന്നെയാണ്. ഇഞ്ചിപെണ്ണ്, സിബു തുടങ്ങിയപരുടെ പോസ്റ്റുകള്‍ ഈ പ്രശ്നത്തില്‍ വളരെ ആശയ വ്യക്തത വരുത്തിയിട്ടുണ്ട് (അഭിനന്ദനങ്ങള്‍!)...
പ്രതിഷേധത്തില്‍ ഞാനും പങ്കുചേരുന്നു, പൂര്‍ണ്ണമായി.
ഹരിയുടെയും കേരളഫാര്‍മറുടെയും നിര്‍ദ്ദേശം നല്ലതാണ്. ഒരു സ്റ്റാന്ഡേര്‍ഡ് പോസ്റ്റ് ഉണ്ടാക്കിയാല്‍ എല്ലാവര്‍ക്കും എളുപ്പമായിരിക്കും, ഒരു പക്ഷേ അതായിരിക്കും കൂടുതല്‍ കാര്യക്ഷമവും...

ശാലിനി പറഞ്ഞു...

എന്റെ ബ്ലോഗിലും മാര്‍ച്ച് 5ന് പോസ്റ്റുണ്ടാ‍വും. എനിക്ക് ആരേയും വ്യക്തിപരമായി അറിയില്ല, പിന്നെ സാ‍ങ്കേതിക ജ്ഞാനവും കുറവാണ്. പക്ഷേ ഞാന്‍ മലയാളത്തിനെ ഒരുപാട് സ്നേഹിക്കുന്നു. എന്റെ മലയാളഭാഷയില്‍ എന്തെങ്കിലും വായിക്കാനാണ് എനിക്കേറേ ഇഷ്ടം. അതുകൊണ്ടുതന്നെ ഈ മലയാളം ബ്ലോഗ്ഗുകള്‍ എനിക്ക് പ്രിയപ്പെട്ടതാണ്. ഇതെന്നും നിലനില്‍ക്കണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.

ഇനി ഈ പ്രതിഷേധങ്ങള്‍കൊണ്ട് പ്രയോജനമൊന്നും ഉണ്ടായില്ല എങ്കില്‍ പോലും, ഇതില്‍ പങ്കെടുക്കാന്‍ പറ്റിയതില്‍ ഞാനഭിമാനിക്കും.

parajithan പറഞ്ഞു...

ഈ 'ഇഷ്യു' ആദ്യമായി സൂവിന്റെ ബ്ലോഗില്‍ ഉന്നയിച്ചു കണ്ടപ്പോഴേ തീരുമാനിച്ചതാണ്‌, കൂട്ടായ ഒരു നീക്കമുണ്ടായാല്‍ തീര്‍ച്ചയായും പങ്കു ചേരണമെന്ന്. ആ തീരുമാനത്തിന്‌ ഇപ്പോഴും മാറ്റമില്ല. അവിടെത്തന്നെ അനാവശ്യചര്‍ച്ചകളും പോരുമൊക്കെ നടക്കുന്നത്‌ കണ്ട്‌ മനസ്സു മടുത്ത്‌ മാറി നിന്നുവെന്നു മാത്രം.

യാഹൂവിനെതിരെ ഒരു പ്രതിഷേധനീക്കവും നടക്കില്ലെന്നും നടത്തിയാല്‍ വിലപ്പോവില്ലെന്നുമൊക്കെയുള്ള മുന്നറിയിപ്പുകളെ വക വയ്ക്കാതെ, സമയവും ഊര്‍ജ്ജവും ചിലവഴിച്ച്‌, ജന്മിയുടെ അലമാരയില്‍ കുന്നു കൂട്ടി വച്ചിരിക്കുന്ന സ്വര്‍ണ്ണത്തിനു മാത്രമല്ല, കോരന്റെ മടിയിലെ നാണയത്തുട്ടുകള്‍ക്കും വിലയുണ്ടെന്ന് തെളിയിച്ച ഇഞ്ചിയെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയുന്നില്ല. ഒപ്പം തന്നെ, ഈ സംരഭത്തിനു വേണ്ടി അദ്ധ്വാനിക്കുന്ന എല്ലാവര്‍ക്കും സല്യൂട്ട്‌.

കേരളഫാർമർ/keralafarmer പറഞ്ഞു...

വിക്കിപീഡിയയിലെ ഈ ലിങ്കിന് നന്ദി

അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
കേരളഫാർമർ/keralafarmer പറഞ്ഞു...

അയവുചെയ്ത്‌ മാര്‍ച്ച്‌ 5 കഴിയുന്നതുവരെ വിശ്വത്തിന്റെ പോസ്റ്റ്ലെ കമെന്റുകള്‍ മോഡറേറ്റ്‌ ചെയ്യുക. വിശ്വത്തെ കല്ലെറിയുമ്പോള്‍ പലര്‍ക്കും (എങ്ക്ക്‌ കൂടുതല്‍) വേദനിക്കും. സ്വന്തം കാര്യസാധ്യത്തിനല്ലാതെ താങ്കള്‍ കാണിക്കുന്ന ഈ സന്മനസിന് നന്ദിയുള്ളവര്‍ ധാരാളമുണ്ടിവിടെ. പ്രകോപനങ്ങളും ഭീഷണികൊണ്ടും തളരരുത്‌. ഞങ്ങളെപ്പോലെ സ്വാര്‍ത്ഥതയില്ലാത്തവര്‍ കൂടെയുണ്ടാവും.

O.K.Sudesh പറഞ്ഞു...

അല്ല; കൈപ്പള്ളി..., അതല്ല പറഞ്ഞത്‌ --plagiarism-ത്തിനെതിരെ വ്യവഹാരത്തിന്‌ പോകാന്‍ മടിയ്ക്കരുത്‌ എന്നാണ്‌. കാശ്‌ കിട്ടിയില്ലെങ്കില്‍ പോലും പിടിച്ചു കുലുക്കാം. അതിനുള്ള ആണ്മതി കാണിയ്ക്കണം എന്നാണ്‌ പറഞ്ഞത്‌. പകരം, 'അഭിമാനിയായ' ധര്‍മ്മക്കാരനെ പോലെ അപ്പോളജി ഇരന്നോ ബഹളംവെച്ചോ വാങ്ങിയ്ക്കുന്നതൊക്കെ പഴയ സ്റ്റൈലാ. അതൊക്കെ റിവേഴ്സ്‌ ഗിയറിലുള്ള ഒരുതരം ഫ്യൂഡല്‍ ചെയ്‌ത്ത്‌. അങ്ങിനെ കിട്ടുന്ന അപ്പോളജി നുറുക്കിക്കൂട്ടി കൂട്ടാന്‍ വെയ്ക്കാന്‍ പറ്റോ; ഒന്നു പറയ്യാ? ഇനി, Yahoo!-വോ Webdunia-യോ വീണ്ടുമിത്‌ ആവര്‍ത്തിയ്ക്കാതിരിയ്ക്കാന്‍ അവരെ കൊണ്ട്‌ കാശ്‌ ചെലവാക്കിപ്പിയ്ക്കണം; വേണ്ടേ? ഒന്നും പറ്റീല്ലെങ്കില്‍ കൂട്ടില്‍ കേറ്റെങ്കിലും ചെയ്യാലോ! വേണ്ട? അത്രയും വിലപിടിപ്പുള്ള intellectual property-യൊന്നുമല്ല താങ്കളടക്കമുള്ള ബൂലോഗികള്‍ ചൊരിയുന്നത്‌ എന്നാണോ? എന്നു തോന്നുന്നുവോ? എങ്കില്‍ തിരിച്ചിട്ടു, മേഷ്‌! സോറി....

പിന്നേ പുലികളി. (ആര്‍ത്തിരമ്പന്‍ തമാശയായിരുന്നു കേട്ടോ.) പക്ഷെ ഈ മൂരി, ജ്യൂസ്‌ കുറഞ്ഞുവരുന്ന ആംഗസ്‌ ഇനം. കൂട്ടിപ്പിടിച്ചു ചവചവച്ചാല്‍ ഡബ്‌ള്‍-ഡെക്കര്‍ ബര്‍ഗറിന്‌ മാറ്റ്‌ കുറയുകയേയുള്ളൂ. വരട്ടേ, നമ്മളൊരു കൊളോണിയല്‍ പുലിയെ കുറിച്ചു പറയുന്നുവല്ലോ; ആ Yahoo! പുലി! കൂടെയൊരു ബ്രൗണ്‍ സാഹിബ്ബ്‌ പുലിയെയും കാണുന്നു; ഹാ! ആ Webdunia പുലി തന്നേ! പോസ്റ്റ്‌-കൊളോണിയല്‍ പുലിയെ കടിച്ചാല്‍ Denture മൊത്തമായിങ്ങ്‌ ഇളകിപ്പോരുമെന്ന് പേടിയുണ്ടെങ്കില്‍ ബ്രൗണ്‍ സാഹിബ്ബ്‌ പുലിയെ എങ്കിലും ഒന്നു സാന്‍ഡ്‌ പെയ്‌പ്പറിട്ടു ഒരു പിടി പിടിയ്ക്കുക. കാശിങ്ങു പോരട്ടേന്ന്! അല്ലാത്ത പുലി എന്തു പുലി, കൈപ്പള്ളി...! ചുമ്മാ കടലാസുപുലി...!

ഒരു തകര്‍പ്പന്‍ ലിങ്ക്‌ തരാം. വായിയ്ക്ക്വോ? ആ 'നി-സ്സംശയം' ഒന്നു തീരാനാ:
http://www.opinionjournal.com/extra/?id=110009409

അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...

ദൈവത്തെ പിടിച്ച്‌ നിങ്ങളൊക്കെക്കൂടി പിശാചുവേഷം കെട്ടിച്ചു. ഇനി അനുഭവിക്ക്‌.

അജ്ഞാതന്‍ പറഞ്ഞു...

http://www.opinionjournal.com/extra/?id=110009409

അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മഹാവിഷ്ണു:Mahavishnu പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മഹാവിഷ്ണു:Mahavishnu പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മഹാവിഷ്ണു:Mahavishnu പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
വിശ്വപ്രഭ viswaprabha പറഞ്ഞു...

ചിത്രകാരാ, മഹാവിഷ്ണൂ,

മതി. ഇനി നീ ഇങ്ങനെ കഷ്ടപ്പെടണ്ട.
എന്റെ ജോലി കഴിഞ്ഞു!

Good Luck!

കൈപ്പള്ളീ, നിനക്കു തന്നെ വേണോ ഇവനെ? അതോ ഞാന്‍ എടുത്തോട്ടെ?
തൂക്കിവിറ്റാല്‍ പട്ടിയിറച്ചിയുടെ വിലപോലും കിട്ടില്ല!

എന്നാലും എനിക്കു വേണം ഇവനെ!സഹായിച്ച എല്ലാവര്‍ക്കും നന്ദി!

അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മഹാവിഷ്ണു:Mahavishnu പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
പൊതുവാള് പറഞ്ഞു...

വിശ്വേട്ടാ,
അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരുടെ കൂടെ കൈ കോര്‍ക്കാന്‍ ഞാനുമുണ്ട്.

മഹാവിഷ്ണു:Mahavishnu പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മുല്ലപ്പൂ || Mullappoo പറഞ്ഞു...

വിശ്വേട്ടാ,
ഞാനും.


http://mullappooalbum.blogspot.com/2007/03/blog-post.html

Inji Pennu പറഞ്ഞു...

വിശ്വേട്ടാ, വിശ്വേട്ടന്റെ ഈ ലോഗം തുറക്കുമ്പൊ കുറേ വേറെ ആഡ് സ്ക്രീന്‍സ് വരണുണ്ട്. അതോന്ന് മാറ്റൊ? തലക്കാലത്തേക്കെങ്കിലും

കേരളഫാർമർ/keralafarmer പറഞ്ഞു...

Congratulations
http://chandrasekharannair.wordpress.com/2007/03/08/yahoo_apologizes/

Biby Cletus പറഞ്ഞു...

Nice post, its a really cool blog that you have here, keep up the good work, will be back.

Warm Regards

Biby Cletus - Blog