Monday, July 24, 2006

അരൂപിയായ ഒരു ജ്വാല

ദേവാ,

കുളിക്കുമ്പോള്‍ അരൂപിയായ ഒരു ജ്വാല നമ്മില്‍ ബാധ കൂടിയിരിക്കുന്നു...

“നീ ഞങ്ങളെ പൂണ്ടിരിക്കുന്നത് എന്തിനു?” നീ ‍ ചോദിച്ചു.

“ജ്ഞാനവിധിയുള്ളവനെ ഞാന്‍ മുക്കുവനാക്കും, കടലായ കടലൊക്കെയും കരയായ കരയൊക്കെയും നമുക്കു വല വിരിക്കാം...
നമുക്കൊത്തുചേര്‍ന്ന് മനുഷ്യരെപ്പിടിക്കാം!” -നിസ്സങ്കോചം അതു നിന്നെ കൂടുതല്‍ ഒട്ടിച്ചേര്‍ന്നിരുന്നു.

“മലയടിവാരത്തിലെ‍ കൂടാരത്തില്‍ എന്റെ ഇണയുണ്ട്. കൊരുത്തിട്ട വിത്തുകളില്‍ ഒരു പുതിയ സുവിശേഷം തളിരെടുക്കുണ്ണുണ്ട്. എനിക്കവരോടൊപ്പം അന്തിയുറങ്ങണം. പ്രപിതാക്കളുടെവെളിപാടുകള്‍ സത്യമായ് വരാന്‍, തലമുറകളോടുള്ള കടം വീട്ടാന്‍ എനിക്കാ സുവിശേഷം തുന്നിക്കെട്ടണം. നക്ഷത്രങ്ങളുടെ വംശവഴിയില്‍ എനിക്കെന്റെയും തിരി തെളിക്കണം!”

“പൊയ്ക്കോളൂ, പക്ഷേ നിന്റെ ഉറക്കത്തിലും ഞാന്‍ സ്വപ്നമായി കത്തിയെരിയും. തിരിച്ചുവരുവോളവും നിന്നെ ഞാന്‍ ചുട്ടുനീറ്റിക്കും...
നിനക്കു വിശക്കും. ദാഹിക്കും. കല്‍ക്കഷണങ്ങള്‍ അപ്പമാക്കാനറിയാതെ നിന്റെ വിദ്യകളും വരങ്ങളും നിന്നില്‍നിന്നും മാറിനില്‍ക്കും...”

നിന്റെ അപ്പം തിരഞ്ഞ് നിനക്കിവിടെ വന്നേ തീരൂ...

**** **** ****
ഇല്ല, ദേവാ, നമുക്കൊന്നുമൊക്കില്ല പോവാന്‍!

കുളിക്കുമ്പോള്‍ അരൂപിയായ ഒരു ജ്വാല നമ്മില്‍ ബാധ കൂടിയിരിക്കുന്നു...

(ഒരു പിന്മൊഴി സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇതൊരു പോസ്റ്റ് ആക്കുന്നു. ദാരിദ്ര്യം പിടിച്ച് വരണ്ടുകിടക്കുന്ന ഈ ബ്ലോഗിന് ‍ ഒരു തുള്ളിയെങ്കിലും നനവായിട്ട്..)

16 comments:

 1. പോസ്റ്റൊക്കെ കൊള്ളാം. ദേവന്‍ എവിടേം പോകുന്നില്ല.

  "കുളിക്കുമ്പോള്‍ അരൂപിയായ ഒരു ജ്വാല നമ്മില്‍ ബാധ കൂടിയിരിക്കുന്നു..."

  വിദ്യയ്ക്ക് തോന്നുന്നതും ഇതാണ്. എന്തോ കൂടിയോന്ന് ;)

  (ഈ ബ്ലോഗൊരു കടല്‍ അല്ലേ?
  ഇവിടെ എന്തിനാ വേറെ ഒരു നനവ്? :) )

  ReplyDelete
 2. അഞ്ചും രണ്ടും ഏഴില്‍ നിന്ന് അയ്യായിരം പേരെ തൃപ്തരാക്കിയ വചനം പോലെ കാച്ചി കുറുക്കിയ വരികള്‍.

  നന്നായിരിയ്ക്കുന്നു മാഷെ.

  ReplyDelete
 3. നിന്റെ ജല്പ്പപനങ്ങള്‍ എന്റെ സിരകളെ വിഭ്രാന്തിയില്‍ ആഴ്ത്തിയിരിക്കുന്നു.തലച്ചോറില്‍ വിദ്യുതരംഗം സൃഷ്ടിച്ചിരിക്കുന്നു.

  ഈ പുതുനനവ് ഈ ബൂലോകം കൊതിച്ചിരുന്നു.

  പക്ഷെ എന്ത് ചെയ്യാം മീശക്കാരന്‍ മാധവന്റെ ദോശ തിന്നാന്‍ ആശ പോലെ പിന്നേയും അതു ആശിച്ച് കിടക്കുന്നു.

  ReplyDelete
 4. വിശ്വേട്ടാ
  എനിക്ക് കുറുമ്പ് കാട്ടാന്‍ കൊതിയായിട്ടാണെ..
  എന്നെ വഴക്ക് പറയാണെങ്കില്‍ ദേ ഇതുപോലെ കടിച്ചാല്‍ പൊട്ടാത്ത പോലെ പറഞ്ഞാല്‍ മതി.വേറെ ആര്‍ക്കും മനസ്സിലാവൂല്ലല്ലൊ..
  ഹിഹി :)

  ReplyDelete
 5. മൂന്നുപ്രാവശ്യം വായിച്ചിട്ടാണെങ്കിലും ഏതാണ്ടൊക്കെ മനസ്സിലായി. അതുവച്ച്‌..

  “ഒരു പുതിയ സുവിശേഷം തളിരെടുക്കുണ്ണുണ്ട്.“
  ദേവാ കണ്‍ഗ്രാജുലേഷന്‍സ്!!

  "നിന്റെ അപ്പം തിരഞ്ഞ് നിനക്കിവിടെ വന്നേ തീരൂ..."
  btw, അപ്പം തിരഞ്ഞല്ലേ ദേവന്‍ പോകുന്നത്?

  പിന്നെ, വിശ്വം, ഫയര്‍ഫോക്സില്‍ കുറേ പേജ് ഡൌണ്‍ അടിച്ചാലേ, പോസ്റ്റ് കാണൂ. ഏറ്റവും ഒടുവില്‍ <\$BlogItemBacklinkCreate\$> എന്നും കാണുന്നു.

  ReplyDelete
 6. യിത് യെന്നതാ വിശ്വം ജീ??
  യെനിക്കൊനും മനസ്സിലായില്ല..പിന്നെ കത്തിയത് സിബു‌ജീയുടെ കമന്റ് കണ്ടിട്ടാ...:-))
  പക്ഷേ വായിക്കാന്‍ ഒരു പ്രത്യേക രസമുണ്ട് കേട്ടോ..:-)fne

  കണ്‍ഗ്രാജുലേഷന്‍സ് ദേവ്‌ജീ :-))

  ReplyDelete
 7. "കല്‍ക്കഷണങ്ങള്‍ അപ്പമാക്കാനറിയാതെ നിന്റെ വിദ്യകളും വരങ്ങളും നിന്നില്‍നിന്നും മാറിനില്‍ക്കും"
  ഈ പോസ്റ്റ് പല തവണ വായിക്കണം ഒരു വരി ഇവിടെ എഴുതാന്‍..

  ReplyDelete
 8. ഇത് വായിക്കാന്‍ ‍ഞാന്‍ കറുത്ത കണ്ണട വെക്കേണ്ടി വരും. വാങ്ങിയിട്ട് വരാം.

  ReplyDelete
 9. വിശ്വേട്ടാ,

  ഈ വായനയില്‍ എല്ലാം വ്യക്തം..:)
  തുടരെ എഴുതൂ.. ഞങ്ങള്‍ ഇതൊക്കെ കണ്ടു പഠിക്കട്ടെ..:)

  ReplyDelete
 10. നല്ല സാഹിത്യം....ഇതെങ്ങനെ എഴുതുന്നു.....?

  പിന്നെ...എന്‍റെ ബ്ലൊഗ് കണ്ടുവൊ....

  http://veruthee.blogspot.com/

  ReplyDelete
 11. നല്ല സാഹിത്യം....ഇതെങ്ങനെ എഴുതുന്നു.....?

  പിന്നെ...എന്‍റെ ബ്ലൊഗ് കണ്ടുവൊ....

  http://veruthee.blogspot.com/

  ReplyDelete
 12. Malayalathil ezhuthuvaan njaanum parisheelikkaan povaanu sirjeee...Enikkanugrahavum updeshavum nalkiyaalum guro..!!

  ReplyDelete
 13. വിശ്വേട്ടന്റെ അടുത്ത് പോസ്റ്റിടാന്‍ പറഞ്ഞാല്‍ വിശ്വേട്ടന്‍ ഈ മാതിരി ഒരു പോസ്റ്റിട്ടു കളയും. എന്തിനാ വെറുതെ. ഞാന്‍ ഒന്നും പറഞ്ഞില്ല :)

  ReplyDelete
 14. വിശ്വം മാഷേ,
  ഇതില്‍ എഴുതാനെനിക്കറിയില്ല. എഴുതാന്‍ ശ്രമിക്കാന്‍ പോലും ഇതുവരെ ധൈര്യം വന്നുമില്ല. എസ്‌ കെയുടെ മാത്തന്‍ പള്ളി കാണുമ്പോ ഓടിക്കളയുന്നതുപോലെ ഞാന്‍ ഈ ബ്ലോഗില്‍ നിന്നും ഓടിക്കളഞ്ഞു ഇത്രയും നാള്‍.

  ഞാന്‍ പോയില്ല , പോകാന്‍ ആവുകയുമില്ല. നക്ഷത്രങ്ങളുടെ വംശപഥങ്ങളില്‍ ഞാന്‍ കൊളുത്തിക്കൊണ്ടിരിക്കുന്ന ഭദ്രദീപത്തെ കൈക്കുമ്പിളാല്‍ പൊതിഞ്ഞു കാക്കുമ്പോഴും നമ്മില്‍ കൂടിയ അരൂപിയായ ഒരു ജ്വാല
  സ്വപ്നമായി എന്നെ ചുട്ടെരിച്ചുകൊണ്ടേയിരിക്കുന്നു. ജ്ഞാനവിധിയോ വെറും തലവിധിയോ.. ഞാനുമിന്നൊരു മുക്കുവനായിരിക്കുന്നു.

  സൂ,എനിക്കിനി എന്തു കൂടിയാലും ഞാന്‍ നന്നാകുകയേ ഉള്ളെന്നാ വിദ്യ പറയുന്നത്‌. ഇനി ഞാന്‍ ചീത്തയാകാന്‍ ബാക്കിയില്ലപോലും.

  സിബൂ, നന്ദി, നന്ദി
  \$BlogItemBacklinkCreate\$> എന്നത്‌ എക്സ്‌പ്ലോററിലും കാണുന്നുണ്ടല്ലോ.

  അരവിന്നന്‍ കുട്ടീ, താങ്ക്യൂ താങ്ക്യൂ.

  ആദിത്തമ്പിയേ
  ഇവിടെ ഞാന്‍ എന്തെങ്കിലും നടത്തുമെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത്‌ വിശ്വം മാഷെക്കൊണ്ടും ഗന്ധര്‍വ്വരെക്കൊണ്ടും ആക്റ്റീവായി ബ്ലോഗ്‌ എഴുതിക്കും എന്നതാണ്‌. ഇവരു രണ്ടും മടീപിടിച്‌ കറങ്ങി നടക്കുന്നത്‌ കുറ്റകരമായ അനാസ്ഥയാണ്‌.

  ReplyDelete
 15. എന്റെ ബ്ലോഗില്‍ പായസതിന്റെ താഴെ ഇട്ട കമന്റു കണ്ടു വന്നതാണ്. നന്ദി.
  അപ്പോ എന്നെ അറിയുംല്ലേ. ഞാനിങ്ങനെ ഇടക്കൊക്കെ പതുങ്ങിപ്പതുങ്ങി ബൂലോഗത്തിന്റെ മെയിന്‍ ഗേറ്റ് വരെ വരും. ആള്‍ക്കൂട്ടവും ബഹളവും കാണുന്നിടത്തൊക്കെ ഒന്നെത്തി നോക്കി എന്താ കാര്യമെന്നൊക്കെ നോക്കി മിണ്ടാതങ്ങ് പോവും. ഒത്തിരി ചിരിപ്പിക്കുന്ന ആ വിശാലമനസ്കന്റെയും, ബിരിയാണിക്കുട്ടിയുടെയും, സുവിന്റെയും പിന്നെ അങ്ങനെ ചിലരുടെ ബ്ലോഗിലെങ്കിലും ഒരു താങ്ക്സ് എങ്കിലും എഴുതി കമന്റിടണമെന്ന് എപ്പോഴും വിചാരിക്കും..നടന്നില്ല ഇതുവരെ. തമാശ പോസ്റ്റുകളാ കൂടുതലിഷ്ടം, അതുകൊണ്ടാ ഇവരെയൊക്കെ പേരെടുത്ത് പറഞ്ഞത്, ഒന്നും തോന്നല്ലേ.

  ReplyDelete
 16. തുമ്ബീ‍ടെ കഥ നന്നായിട്ടുണ്ട്.
  ഇഷ്ടായി.
  ഇനിയും ഇത്തരം കഥകള്‍ എഴുതണം.

  ReplyDelete

We are trying even more...

[കാലം ചെല്ലുംതോറും രക്തത്തിലെ പഞ്ചസാരയുടെ സ്വീകാര്യമായ അളവു് കുറച്ചുകുറച്ചുകൊണ്ടുവരുന്നതു്, ഡോക്ടർമാരെല്ലാം കൂടി നടത്തുന്ന ഒരു അന്താരാ...