Wednesday, May 10, 2006

കലേഷിനും റീമയ്ക്കും

ഇന്നു നിങ്ങള്‍ നിറഞ്ഞ മേഘങ്ങളായ് പെയ്തിറങ്ങുക..
നവാര്‍ദ്രമായ മണ്‍‌തുരുത്തുകളില്‍ കനവിന്റെ തേന്‍ പുരട്ടുക...
കനിവിന്റെ വര്‍ഷമൊരുക്കുക...
ആനന്ദനടനമാടി, കഴല്‍പ്പാടുചേര്‍ത്തൊരു കളമെഴുതുക...


ഹ്രീഹ്ലാദരാഗങ്ങള്‍ ചാലിച്ചുചേര്‍ത്തിറ്റു
ജലമായ്,
ജലപൂരജാലമായ്,
ചിരിച്ചാര്‍ത്തും മുത്തുകോര്‍ത്തും ഇടയ്ക്കൊക്കെപ്പിരിഞ്ഞോര്‍ത്തും
പ്രപാതങ്ങളിലൂടെ
ഒഴുകിയിറങ്ങുക....
ജടയിലെ ഗംഗയായ് പടരുക...
ശിലാപടലങ്ങളില്‍ സ്വേദഗണ്ഢകിയായലയുക...
പ്രദ്യുമ്‌നചക്രാങ്കിതസാളഗ്രാമങ്ങള്‍ തീര്‍ക്കുക...

***

ഇനി യാത്ര തുടരുക!
വഴിയിലുടനീളം നിങ്ങള്‍ പരസ്പരം അത്താണിയായി മാറുക!

മരം കോച്ചുന്ന മഞ്ഞിന്മേടുകളെത്തുമ്പോള്‍ പരസ്പരം ചൂടേറ്റുക...
മനം പൊരിയ്ക്കുന്ന മണല്‍ക്കാടുകളില്‍ തനുവിനു തനു കുളിരായി വീശുക...
പേമാരിയിലൊരു കീറോലച്ചിന്തായി നിങ്ങള്‍ മെയ്യും മെയ്യും ചാഞ്ഞുനില്‍ക്കുക...
കണ്ണീര്‍പ്പാടങ്ങളില്‍ ‍ കാലിടറുമ്പോള്‍ ചവിട്ടിനില്‍ക്കാന്‍ അന്യോന്യം പത്മശിലകളായി മാറുക...

***



പകലുദിക്കുമ്പോള്‍,
കറുകപ്പീലിത്തുമ്പുകളില്‍ നിങ്ങള്‍ തുഷാരഗോളങ്ങളായുണരുക...
പരസ്പരം കണ്ണാടിയാവുക...
കണ്ണുകളില്‍ മഴവില്‍ പടര്‍ത്തുക...

സൂര്യസോപാനസീമകളോളം വെളിച്ചം വിതറുക....


സന്ധ്യയില്‍,
ചോപ്പുതുടുത്ത മാനത്തിനും കടലിനുമിടയില്‍,
ചേക്കേറാന്‍ ചുംബനപ്പൂക്കള്‍ കൊണ്ടൊരു പ്രണയക്കൂടു തീര്‍ക്കുക..
നീലിമ പിഴിഞ്ഞ ഇരുളിലേക്ക് ഒന്നായി ഊളിയിടുക...
അഗാധതയിലെ നിധിച്ചെപ്പുകളില്‍ പരസ്പരം പത്മരാഗം തിരയുക...
രാവുറങ്ങുമ്പോള്‍ നിശാഗന്ധികളില്‍ ശലഭങ്ങളായ് ചെല്ലുക...
മധുവുണ്ണുക...
വിധു തീര്‍ത്ത മെത്തമേല്‍ സുപ്തിയില്‍ മറയുക...

******

യാത്ര തുടരുക...
അകലെ മഹാപഥം കാണുവോളം....
വഴിയ്ക്കിടയില്‍ ഇടറിവീഴുന്ന തേങ്ങലുകള്‍ക്കൊക്കെയും ഋതുശാന്തി നേരുക...
തളരുമ്പോള്‍,
ദൂരെ മുകളില്‍ ചക്രവാളങ്ങള്‍ക്കുമുയരെ, ധ്രുവനെ നോക്കുക...
തുടരുക..

ഒടുവിലവിടെയെത്തുമ്പോള്‍,
ഉടലും ഉയിരും ചേര്‍ക്കുക,
അര്‍ദ്ധനാരീശ്വരമായി, അദ്വൈതമായി,
അന്യോന്യം പൂണ്ടുറങ്ങുക...
*******

സുഖദമായൊരു ദീര്‍ഘയാത്ര നേരുന്നു....

-വിശ്വം, ഗീത, ഹരിശ്രീ

13 comments:

  1. കലേഷിനും റീമയ്ക്കും സ്നേഹത്തോടെ....

    ReplyDelete
  2. കലേഷിനും റീമക്കും വിവാഹാശംസകള്‍!!!
    :-)

    ReplyDelete
  3. കലേഷും റീമയും ഒന്നുചേരുന്ന ഈ ദിവസം ബൂലോഗചരിത്രത്തില്‍ രേഖപ്പെടുത്തണം. ഞങ്ങളുടെ മംഗളാശംസകള്‍

    കെവിനും സിജിയും

    ReplyDelete
  4. അങ്ങനെത്തന്നെ...

    ReplyDelete
  5. latest update: :12:38 (uae)

    ‘കലേഷ്, റീമയെ അഭിനന്ദിച്ചു’

    കെട്ടുകഴിഞ്ഞ് വലം വക്കുമ്പോള്‍ റീമയുടെ സാരിയില്‍ ചവിട്ടി മറിഞ്ഞുവീഴാന്‍ പോയ കലേഷിനെ ഒരു സൈഡില്‍ നിന്ന് താങ്ങി ബാലന്‍സ് ചെയ്തതിന് കലേഷ് റീമയെ അഭിനന്ദിച്ചു.

    കല്യാണത്തിന് പങ്കെടുക്കാമെന്നേറ്റിരുന്ന കേരള മുഖ്യമന്ത്രി, കലേഷിനെ ഫോണില്‍ വിളിച്ച് മംഗളാശംസകള്‍ നേര്‍ന്നു.

    നാളെത്തെ കാര്യം ആലോചിച്ച് യാതൊരു മനസ്സമാധാ‍നവുമില്ലാത്തതുകൊണ്ടാണ് കല്യാണം ഒഴിവാക്കിയതെന്നും, മുഖ്യന്‍ ക്ഷമ ചോദിച്ചെന്നും കലേഷ് പറഞ്ഞു.

    ReplyDelete
  6. ഇനിയിപ്പോ എന്ത്‌ പറഞ്ഞിട്ട്‌ എന്തു കാര്യം? നല്ലോരു ചെക്കനായിരുന്നു. പോയില്ലേ.. കൈവിട്ട്‌ പോയില്ലേ.. ഇടയ്ക്‌ ഒക്കെ വളരെ സ്വാതദ്ര്യയമായിട്ട്‌ എടാ നീ ചെക്കാ അടി വാങ്ങിയ്കുമ്ന്ന് ഒക്കെ വിളിച്ചു പറയുമായിരുന്നു. ഇനി നോക്കീം കണ്ടും ഒക്കെ വിളിച്ചില്ലെങ്കില്‍, അടി ഒന്ന് എനിക്ക്‌ കിട്ടും.

    അല്ലെങ്കിലും നല്ലതിനൊന്നും വാഴ്വില്ലല്ലോ?

    വക്കാരിയേ സദ്യ എങ്ങനേ? ഇരുന്നുണ്ടിട്ട്‌ എണീക്കാനൊക്കെ ബുദ്ധി(?) മുട്ടിക്കാണുമല്ലോ അല്ലേ? തല്‍ക്കാലം ഒരു തുണ്ട്‌ ഇഞ്ചി കടിച്ച്‌ രസം ഇറക്കുക, വയറിനല്‍പം സ്വസ്ഥത കിട്ടും. അല്ലെങ്കില്‍ നമ്മടെ മറ്റവന്‍ . ഭോജനത്തേക്കാള്‍ സുഖം വിസര്‍ജ്ജനം ന്ന് ല്ലേ?

    ആരെങ്കിലും ധൈര്യമുള്ളവര്‍ രാത്രി 10 നോടടുക്ക്മ്പോള്‍ അഞ്ചാറു മിസ്‌ ഓ മിസിസ്സോ ഒക്കെ കോള്‍ അടിയ്ക്‌, അല്ലേല്‍ ആ ചെക്കനെങ്ങാനും കിടന്ന് ഉറങ്ങിക്കളയും, രാവിലെ റീമേനേ കാണുമ്പോഴാവും പിന്നെ കല്ല്യാണകഴിച്ചതിനേക്കുറിച്ച്‌ ഓര്‍ക്കുക. കട്ടിലേ കാത്തോളണേ എന്‍ കലേഷിനെ.....

    ReplyDelete
  7. കലേഷിനും റീമയ്ക്കും സ്നേഹത്തോടെ എന്‍ വിവാഹ മംഗളാശംസകള്‍

    ReplyDelete
  8. കലേഷ് റീമയെ അഭിനന്ദിച്ചതായി ദൂബായീന്നു വന്ന റിപ്പോര്‍ട്ട് അത്രയ്ക്കങ്ങ് ദഹിക്കുന്നില്ല. എന്നല്ല, ഫോട്ടോസ് വന്നിട്ട് കണ്‍ഫേം ചെയ്യാം. നിശ്ചയം കഴിഞ്ഞ് കല്യാണദിവസത്തിനിടെ റീമ രണ്ടും കല്‍പ്പിച്ച് കലേഷിനെ തടഞ്ഞു നിര്‍ത്താനുള്ള ശേഷിയും ശേമുഷിയുമൊക്കെ നേടിയോന്നറിയണമല്ലോ.

    പീയെസ്:കലേഷിനുള്ള ആശംസ കലേഷിന്റെ സ്വന്തം ബ്ലോഗില്‍ കൊടുത്തിട്ടുണ്ട് :)

    ReplyDelete
  9. ഹൊ അങനെ ഞാനും മലയാലത്തില്‍ എഴുതി. ഇനി ഒരു ബ്ലൊഗ് ആനെന്‍റെ സ്വപ്നം.

    ReplyDelete
  10. ഹായ് സുഹ്രുത്തുക്കലെ......

    ReplyDelete
  11. പത്ത് വര്ഷം കഴിഞ്ഞു വിശ്വേട്ടാ...
    താങ്ക്യൂ!

    ReplyDelete
  12. വിശ്വേട്ടാ, ഇന്നലെ കഴിഞ്ഞപോലെ!

    ReplyDelete
  13. :)
    (ഇവിടെയൊക്കെ കമന്റിടാനുള്ള രീതി പോലും മറന്നു!)

    ReplyDelete

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...