Sunday, July 03, 2005

അമൃതം ഗമയ...

P8141989

6 comments:

  1. ഞങ്ങൾക്കൊരുപാടിഷ്ടായി, ഹരിശ്രീ മോൾക്കു് എന്റെയും സിജിയുടെയും ഒരു നൂറു മുത്തം.

    ReplyDelete
  2. തീപ്പെട്ടിക്കൊള്ളികളിട്ടു കൊടുത്താൽ തീപിടയ്ക്കുന്ന ചൂടു്. കണ്ണുതുറക്കാനാകാത്തത്ര കഠിനമായ വെളിച്ചം വെയിലിനു്. ഞാൻ ചുറ്റും നോക്കുമ്പോൾ, നോക്കെത്താ ദൂരത്തോളം തരിശു മാത്രം, ഇലകൾ കരിഞ്ഞ കുറ്റിച്ചെടികൾ, ഒരു തളിരോ, പച്ചിലയോ കാണാനില്ല. നരച്ച ഭൂമിയും കത്തുന്ന വായുവും. എന്റെ തൊണ്ടയിൽ വെള്ളം നനയാതെ ഒട്ടിയിരിയ്ക്കുന്നു. കുഴയുന്ന കാലുകൾ, നിലയ്ക്കുന്ന വേഗം. തീക്കാറ്റിൽ നിന്നു മറയേകാൻ ഒരു പുൽക്കൊടിതുമ്പു പോലുമില്ല. തലയിൽ നിന്നു വിയർപ്പു, ചാലു തീർത്തു്, കണ്ണിലൊരു നീറ്റലായി ഒലിച്ചിറങ്ങുന്നു. കുനിഞ്ഞിരുന്നു ഞാൻ, താഴെ പൊള്ളുന്ന ഭൂമിയിൽ, ആവി വമിയ്ക്കുന്ന സുഷിരങ്ങളിൽ ചത്തിരിയ്ക്കുന്ന പ്രാണിജിവികൾ. വെന്ത ഭൂമിയുടെ ചൂടുള്ള മണം മൂക്കിൽ പൊള്ളുന്നു. എന്റെ കണ്ണുകൾ തുറന്നു പിടിയ്ക്കാനുള്ള ആയാസത്താൽ താനേ അടഞ്ഞു. ചൂഴ്ന്നു നിൽക്കുന്ന ഉഷ്ണത്തിൽ ഞാൻ ഉരുകി തുടങ്ങവേ, എന്റെ ഓർമ്മകൾ ഉലഞ്ഞുതുടങ്ങവേ, എനിയ്ക്കെന്നെ നഷ്ടപ്പെടാൻ തുടങ്ങവേ..........

    പെട്ടന്നു്, തണുപ്പിന്റെ ഒരു തുള്ളി, നെറുകയിൽ ഒരു സാന്ത്വനസ്പർശമായി, അമൃതകുടത്തിൽ നിന്നിറ്റു വീണു. അതു വീണു ചിതറി, ഒരായിരം തുള്ളികളായി ചിതറിതെറിച്ചവയും ആയിരങ്ങളായി ചിതറിനിറഞ്ഞു്, കൂടിക്കലർന്നു് ഒഴുകിപരന്നു് പ്രവാഹമായി, മഹാപ്രവാഹമായി, എങ്കിലും പ്രശാന്തമായി, എന്റെ പൊള്ളും മനസ്സിലൂടൊഴുകി നിറഞ്ഞു്, കത്തും തീകളെ കെടുത്തി, ആവികളെ ഘനിപ്പിച്ചു്, ഇതാ, ഇവിടെ, ഈ ബൂലോഗത്തിൽ നിറഞ്ഞിരിയ്ക്കുന്നു. ഈ മഹാമൃതപ്രവാഹവുമായി വന്ന ദേവതേ, നിന്നെ നമിയ്ക്കുന്നു.

    ReplyDelete
  3. വിശ്വംജീ, പടത്തിൽ നിന്നൊരു കഷ്ണം ചോദിയ്ക്കാതെ എടുത്തതിനു പൊറുക്കണം.

    ReplyDelete
  4. കുട്ടിക്കാലത്തിന്റെ ഒരുപാട്‌ ഓര്‍മ്മകള്‍ മനസ്സിലേക്കോടി വരുന്നു... നന്ദി വിശ്വം.....

    ReplyDelete
  5. താണിക്കുടത്തെ തെളിനീരില്‍ത്തന്നെയാണോ ഹരിശ്രീ നീന്തിത്തുടിക്കുന്നത്?

    ReplyDelete
  6. ഹരിശ്രീ കേറിപ്പോ.... എനിക്ക് അസൂയ വരുന്നു...:(

    ReplyDelete

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...