Thursday, March 24, 2005
Lawsonia Inermis എന്തുകൊണ്ടാണ് ഉണങ്ങിപ്പോവാത്തത്?
(രേഷ്മ അവളുടെ മൈലാഞ്ചിപ്പടങ്ങള്‍ക്കുള്ളില്‍ നനച്ചുചേര്‍ത്ത കണ്ണീരിനു തുണ പോവാന്‍...)
ജനിക്കുക.
അതും മനുഷ്യനായി..
അതും ഒരു പെണ്ണായി...
അതും കേരളത്തില്‍....
അതും ചങ്ങലക്കൂട്ടങ്ങള്‍ അരക്കും തലക്കും കാവല്‍ നില്‍ക്കുന്ന ഒരു സമൂഹത്തില്‍....
ഒരുപക്ഷേ എന്നെപ്പോലൊരുത്തനൊന്നും ഒരിക്കലും അറിഞ്ഞനുഭവിക്കാനാവാത്തത്ര പെരുത്ത ദുര്യോഗം !
എങ്കിലും വല്ലപ്പോഴുമെങ്കിലും ഈ വിങ്ങിവിങ്ങിവിങ്ങുന്ന ദുര്യോഗത്തിനിടയില്‍ എവിടൊക്കെയോ ഞങ്ങളുടെ ഹൃദയങ്ങളും കൊളുത്തിപ്പിടിച്ചുപോകുന്നു.
മീനച്ചൂടിന്റെ വരണ്ട അസഹ്യതയില്‍ മറ്റെല്ലാ പച്ചപ്പുകളും വേനലവധിക്കു വിട്ടകന്നു പോവുമ്പോഴും മുറ്റത്തൊരു മൈലാഞ്ചി ഗൂഢമധുരമായി നൃത്തം ചെയ്യുന്നതു കാണാറുണ്ട്.
ഒരിക്കലുമറിഞ്ഞില്ല അവള്‍ക്കുള്ളിലാകെ മഴവില്ലു മുഴുവന്‍ പിഴിഞ്ഞെടുത്ത നിറങ്ങള്‍ പൂത്തുലയുന്നുണ്ടെന്ന്!
ഇപ്പോള്‍ കറുത്ത മൂടല്‍മഞ്ഞിന്റെ തിരശ്ശീലകള്‍ക്കിപ്പുറത്തുനിന്നും ഞങ്ങള്‍ തിരിച്ചറിയുന്നു, നിന്റെ കയ്യിലും കാലിലും പടരുന്ന ഈ ശീതളരക്തച്ഛവിയുടെ വിഷാദം!
Subscribe to:
Post Comments (Atom)
1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...
-
ഇങ്ങനെയൊരു പോസ്റ്റ് ഇവിടെ എഴുതേണ്ട ഗതികേട് വരാതിരിക്കാന്‍ കഴിഞ്ഞ ഒരു മാസമായി ഏറെ ശ്രമിച്ചതായിരുന്നു ഞാന്‍. എല്ലാ കോര്‍പ്പറേറ്റു മിഷനുകളിലും...
-
ജ്യോതീ , ഡാലീ , തമോഗര്‍ത്തം അവസാനമല്ല, ഇല്ലായ്മയല്ല! അതു കാണുന്ന നമുക്കല്ലേ അപ്പുറം ഇരുട്ടായും ഉണ്മയുടെ മുങ്ങിപ്പോവലായും തോന്നുന്നത്? അതിന...
-
വല്ലപ്പോഴും ചിലപ്പോള്‍, വളരെ അപൂര്‍വ്വമായിത്തന്നെയെന്നുപറയാം, ചില ദിവസങ്ങളില്‍ നമുക്ക് ആനന്ദക്കണ്ണീര് വരും. ഇന്ന് എനിക്ക് അങ്ങനെയൊരു ദിവസമാ...
onnum parayan oru mood illa .
ReplyDeleteSu.
nandhi koottukaraa!veere endhaa parayaanu areellya...
ReplyDeletepennayi, keraLathil janichathu duryoogam aayi kaaNaan aavunilla ttoo. orikkalum alla.
ReplyDeletesangaTangaLum sandooshangaLum kooTi kalarumpo aayirikkaNam mailaanju chuvakkunnathum:)
മലയാള ഭാഷയുടെ ഭംഗി ആസ്വദിക്കാന്‍ പറ്റുന്നത് നിങ്ങളെപോലുള്ളവര്‍ ഉപയോഗിക്കുമ്പോളാണൂ കേട്ടോ.
ReplyDeleteമന്നു
Generally I do not post on blogs, but I would like to say that this post really forced me to do so! really nice post.
ReplyDeleterH3uYcBX