Saturday, August 26, 2006

അറിയരുതായിരുന്നു...

അച്ചന്റീം അമ്മേടീം കണ്ണും വെട്ടിച്ച് പഠിക്കണോട്‌ത്ത്‌ന്ന് ഒരു സെക്കന്ദ് മിറ്റത്തെറങ്ങി അപ്പു.
പയറുംചെട്യോള്‍ക്ക്‌ട്ട പന്തലില്‍ അപ്പടി പൂക്കള്‍!

അവനു നല്ല രസം തോന്നി.
പൂക്കളുടെ അടുത്തക്കു ചെന്നു.

അപ്പോ പെട്ടെന്ന്,...
‘അല്ലാ, ഇതാരാ!?’
ഒരു ചുന്ദ്‌രിപ്പൂത്തുമ്പി!

‘ഓണം കൂടാന്‍ വന്നതേരിക്കുമ്‌ ലേ?’
തുമ്പി അതേ എന്ന പോലെ അവനു ചുറ്റും പാറിക്കളിച്ചു.

തുമ്പീടെ വീടെവിട്യാ?
തുമ്പി മിണ്ടീല്യ.

തുമ്പീടെ കൂട്ടുകാരൊക്യോ?
‘അതൊക്ക്യേണ്ട്!’ തുമ്പി പിന്നെയും ചാഞ്ചാടി. ഇടയ്ക്ക് ഓരോരോ പൂവിലും ചെന്ന് ഇത്തിരീശ തേന്‍ കുടിച്ചു് അങ്ങനെ പറന്നു നടന്നു.
അപ്പൂനു ഭയങ്കര സന്തോഷം തോന്നി. നല്ലൊരു ഫ്രന്ദിനെ കിട്ടി ഇപ്പോ!

‘തുമ്പീടെ കുട്ട്യോളെവ്‌ട്യാ?‘
പൂത്തുമ്പിപ്പെണ്ണ് പെട്ടെന്ന് പറത്തം നിര്‍ത്തി. ഒണങ്ങിപ്പോയ ഒരു പയര്‍മൊട്ടിന്മെ ചെന്ന്‌രുന്നു.
പിന്നെ ഒരൊറ്റ പറന്നുപോവല്‍‍...!
പറന്നു പറന്നു പറന്നു പോയി അകലേക്ക്...! കാണാനുംകുടി പറ്റാണ്ടായി...
‘ചോക്ക്യണ്ടീര്ന്നില്ല്യ. അത്‌ന് സങ്കടം വന്ന്‌ണ്ടാവും! പാവം!’

അപ്പൂനും ഭയങ്കര സങ്കടം വന്നു. കണ്ണ്‌‌ലൊക്കെ ആകെ വെള്ളായി.
അവന്‍ പതുക്കെ മുറ്റോം മുറിച്ച് വീട്ട്‌‌ലക്കു നടന്നു...

10 comments:

  1. നല്ല രസമായിരുന്നു, വായിക്കാന്‍. തുമ്പി ചാഞ്ചാടുന്നതും ഓരോ പൂവിലും പോയിരിക്കുന്നതുമൊക്കെ കണ്‍‌മുന്‍പില്‍ കാണുന്നതുപോലെ.

    അപ്പുക്കുട്ടനേം കാണുവാന്‍ പറ്റി.

    ReplyDelete
  2. പൂവിനോടും തുമ്പിയോടും എന്നു വേണ്ട മണ്ണിനോട് പോലും സങ്കടങ്ങള്‍ പങ്കു വെച്ചിരുന്ന ഒരു ബാല്യമുണ്ടായിരുന്നു.ഇന്ന് ഞാനെന്‍റെ മക്കള്‍ക്ക് നഷ്ടപ്പെടുത്തിയ ബാല്യം

    ReplyDelete
  3. This comment has been removed by a blog administrator.

    ReplyDelete
  4. പൂക്കളും പൂമ്പാറ്റയും നിറഞ്ഞ നഷ്ടബാല്യത്തിലേക്കൊരു തിരിച്ചുപോക്കിന്റെ സ്വരം..

    അസ്സലായി..

    ReplyDelete
  5. Thank you so much viswaprabha! You have a beautiful blog. The posts have the fragrance of Kerala villages.
    Since my subject is Physics for Medical and Engineering Entrance Tests, I am not interested in writing in Malayalam.
    With best wishes
    -MV(physicsplus.blogspot.com)

    ReplyDelete
  6. വളരെ നന്നായിരുന്നു.. മനോഹരമായ കഥകളും കവിതകളും വായിച്ചു പഠിച്ച് ബാല്യസ്മരണകള്‍ക്ക്‌ വീണ്ടും തിരി തെളിക്കാന്‍ ഈ പൂവും തുമ്പിയും തീര്‍ച്ചയായും സഹായിച്ചു,,

    ReplyDelete
  7. അസ്സലായിട്ട്ണ്ട്...നഷ്ടബാല്യത്തിന്റെ വ്യഥ മനസ്സിലാവുന്നു.. കാശുണ്ടാക്കാന്‍ അപ്പുപ്പന്‍ വിറ്റുതുലച്ച പറമ്പുകളും ഓര്‍മ്മ വരുന്നു...

    ReplyDelete
  8. ബല്യത്തിലേക്കു കൊണ്ടു പോയി എന്നെ, ഈ കഥ.

    കാണുന്ന എന്തിനോടും സംസാരിക്കുന്ന ബാല്യം.

    ReplyDelete
  9. നന്നായിട്ടുണ്ട്.
    ഇനിയും ഇങനത്തെ കഥകള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  10. Enne vannu kaanoo... Ninne enikku valare ishtamaayi...

    ReplyDelete

1. മറ്റു മിക്ക പ്രദേശങ്ങളേക്കാൾ കേരളത്തിൽ പ്രായം കൂടിയവരുടെ അനുപാതം വളരെ കൂടുതലാണു്. കഴിഞ്ഞ ദശകത്തിൽ (2001-2011) നാഗാലാൻഡ് ( -0.6% ) ക...